By /
Related Posts Plugin for WordPress, Blogger...

Sunday, October 23, 2011

ഞാനെന്ന ഞാന്‍-കവിത [ഹരിദ് ശര്‍മ്മ കെ]Njanenna Njan-Poem[Harid]


ആരായാലും

ഏതായാലും

എന്തായാലും

എങ്ങനെയായാലും

എപ്പോളായാലും

എന്തിലായാലും

ഞാനെന്ന ഞാന്‍

ഞാനായിരിക്കും .

ഞാനെന്ന ഞാന്‍ ഇല്ലാതെ ,

പിന്നെന്തു ഞാന്‍ .?

ഞാനെന്ന ഞാന്‍ ഇല്ലാതെ ,

പിന്നെവിടെ ഞാന്‍ ?

ഞാനെന്ന ഞാന്‍ ഇല്ലാതെ ,

പിന്നെങ്ങനെ ഞാന്‍..?

ഞാനെന്ന ഞാന്‍ ഇല്ലാതെ ,

പിന്നെപ്പോഴാണ് ഞാന്‍ ?



എന്നാല്‍

ഞാനെന്ന ഞാന്‍ ഒന്നല്ല ..

ഞാനറിയുന്ന ഞാനും,

പിന്നെ ഞാനറിയാത്ത ഞാനും.!
-------------------------------

ഹരിദ് ശര്‍മ്മ കെ :ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സാന്നിധ്യം,സരളവും താളാത്മകവുമായ രചനാ രീതി കൊണ്ട് യുവ കവികളില്‍ ശ്രദ്ധേയന്‍, കോഴിക്കോട് സ്വദേശിയാണ് ഇദ്ദേഹം

3 comments:

Ginadevan said...

aashamsakal harid

അനില്‍ കുര്യാത്തി said...

ഹരീദ് ഞാനേറെ ഇഷ്ട്ടപ്പെടുന്ന സ്നേഹിതന്‍ ,..വാക്കുകളാല്‍ വിസ്മയം തീര്‍ക്കുന്ന കവി,..ജീവിത പഥങ്ങളില്‍ ചുവടിടറാത്ത പോരാളി ,....സ്നേഹാശംസകള്‍ സ്നേഹിതാ ,.

amrutajyothis said...

ഞാന്‍ ആരാണ് എന്ന അന്വേഷണം തന്നെയാണ് ആത്മാന്വേഷണം എന്ന ആത്മീയത ! കസ്ത്വം, കോഹം, കുത ആയാത ? കാ മേ ജനനി ? കോ മേ താത ? ശങ്കരാചാര്യരുടെ ഭജഗോവി ന്തതിലെതാണ് വരി !! വളെരെ ആഴത്തിലുള്ളതാണ് ........ ശരിയായ .ഉത്തരം കിട്ടുമ്പോള്‍ അവന്‍ മൌനിയായി തീരുന്നു ..! വീണ്ടും എഴുതുക ആശംസകള്‍ !!

Post a Comment

പ്രതികരണങ്ങള്‍