ആരായാലും
ഏതായാലും
എന്തായാലും
എങ്ങനെയായാലും
എപ്പോളായാലും
എന്തിലായാലും
ഞാനെന്ന ഞാന്‍
ഞാനായിരിക്കും .
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെന്തു ഞാന്‍ .?
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെവിടെ ഞാന്‍ ?
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെങ്ങനെ ഞാന്‍..?
ഞാനെന്ന ഞാന്‍ ഇല്ലാതെ ,
പിന്നെപ്പോഴാണ് ഞാന്‍ ?
എന്നാല്‍
ഞാനെന്ന ഞാന്‍ ഒന്നല്ല ..
ഞാനറിയുന്ന ഞാനും,
പിന്നെ ഞാനറിയാത്ത ഞാനും.!
-------------------------------
ഹരിദ് ശര്‍മ്മ കെ :ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സാന്നിധ്യം,സരളവും താളാത്മകവുമായ രചനാ രീതി കൊണ്ട് യുവ കവികളില്‍ ശ്രദ്ധേയന്‍, കോഴിക്കോട് സ്വദേശിയാണ് ഇദ്ദേഹം
3 comments:
aashamsakal harid
ഹരീദ് ഞാനേറെ ഇഷ്ട്ടപ്പെടുന്ന സ്നേഹിതന് ,..വാക്കുകളാല്‍ വിസ്മയം തീര്‍ക്കുന്ന കവി,..ജീവിത പഥങ്ങളില്‍ ചുവടിടറാത്ത പോരാളി ,....സ്നേഹാശംസകള്‍ സ്നേഹിതാ ,.
ഞാന്‍ ആരാണ് എന്ന അന്വേഷണം തന്നെയാണ് ആത്മാന്വേഷണം എന്ന ആത്മീയത ! കസ്ത്വം, കോഹം, കുത ആയാത ? കാ മേ ജനനി ? കോ മേ താത ? ശങ്കരാചാര്യരുടെ ഭജഗോവി ന്തതിലെതാണ് വരി !! വളെരെ ആഴത്തിലുള്ളതാണ് ........ ശരിയായ .ഉത്തരം കിട്ടുമ്പോള്‍ അവന് മൌനിയായി തീരുന്നു ..! വീണ്ടും എഴുതുക ആശംസകള്‍ !!
Post a Comment
പ്രതികരണങ്ങള്‍