ഈറനില്‍
ഒതുക്കിക്കെട്ടിയ
മുടിക്കെട്ടില്‍പ്പെടാതെ
ചിതറിവീഴുന്ന ജലത്തുള്ളിയെ
അടുക്കളത്തിരക്കില്‍
അടിവയറ്റിലേക്ക്
തെറുത്തുവെക്കുന്ന സാരിത്തലപ്പിനെ
കിടപ്പറയില്‍ മാറിക്കിടക്കുമ്പോള്‍
അതിരിട്ടുപുതയ്ക്കുന്ന
ബെട്ഷീറ്റിനെ
എന്‍റെ ചൂഴ്ന്ന നോട്ടത്തില്‍ പെട്ട്
നാണമാര്‍ന്നോഴിയുന്ന
അവളുടെ കണ്ണുകളെ
ഇഷ്ടം ........
അടുപ്പിലൂതി
കണ്ണു നിറയുമ്പോള്‍,
വിരലിലൂന്നി
എന്തിനില്‍ക്കുമ്പോള്‍
പിണക്കത്തിനു മുമ്പ്
മുഖം തിരിഞ്ഞു
പരാതി പറയുമ്പോള്‍
അബദ്ധത്തിന്‍
നഖപ്പാടുകളെ
ചുമ്പിച്ചുണര്‍ത്തുമ്പോള്‍
ഇടി വെട്ടുന്ന രാത്രിയില്‍
ഭയം
സ്നേഹമായ് പെയ്യുമ്പോള്‍
അവളെ,
സൂചിമുനയേക്കാള്‍
കൂര്‍ത്ത മൗനം ശീലിച്ചവളെ
ഏറെ ഇഷ്ടം............
-------------------------------------------
[ജംഷിദ് എരമംഗലം [ജംഷി]:വളര്‍ന്നു വരുന്ന യുവ കവികളിലെ ശ്രദ്ധേയ സാന്നിധ്യം,കോഴിക്കോട് സ്വദേശിയാണ്.ചേമ്പിലയിലെ രണ്ടു മഴത്തുള്ളികള്‍ , താരാട്ട് പോലെ ചിലത് ,പെയിന്റടിക്കുന്നവന്റെ കുപ്പായം,ഗ്ലോബിലെ വരകള്‍ എന്നിവയാണ് പ്രധാന കവിതകള്‍ ]
Jamshid T
Thaithottathil (h)
Eramangalam PO
Balussery
Phone: 9961437080
2 comments:
suhurthe,aashamsakal
ഇഷ്ടമാണ് പക്ഷേ???
Post a Comment
പ്രതികരണങ്ങള്‍