പരലോകവും പുനര്‍ജന്മവും [ആചാര്യ നരേന്ദ്ര ഭൂഷണ്‍ ]
അവതാരിക : സക്കറിയ
ഡി സി ബുക്സ്
ഹൈന്ദവ വിശ്വാസമനുസരിച്ച് എന്ന പേരില്‍ നില നില്‍ക്കുന്ന മരണാനന്തര ലോകം എന്ന സങ്കല്‍പ്പത്തെയും അതെ ചുറ്റിപറ്റി നില്‍ക്കുന്ന അന്ധ വിശ്വാസങ്ങളെയും അതേ ഹൈന്ദവ വിശ്വാസ പ്രമാണങ്ങളായ വേദ,ഉപനിഷത്ത് വിശകലനങ്ങള്‍ ഉപയോഗിച്ചു തകിടം മറിച്ചു കൊണ്ട്,നിത്യ നൂതനവും ശാസ്ത്ര സങ്കല്പ്പങ്ങളോട് അടുത്ത് നില്‍ക്കുന്നതുമായ ഒരു ചിന്ത പ്രകടിപ്പിക്കുകയാണ് ആചാര്യ നരേന്ദ്ര ഭൂഷണ്‍ തന്‍റെ വിഖ്യാത കൃതിയായ പരലോകവും പുനര്‍ജന്മവും എന്ന രചനയിലൂടെ
ഈ കൃതിയ്ക്ക് അവതാരിക എഴുതുന്ന പ്രമുഖ സാഹിത്യകാരന്‍ സക്കറിയ ഇങ്ങനെ പറയുന്നു "ആചാര്യ നരേന്ദ്ര ഭൂഷന്റെ ഈ അമൂല്യമായ ഗ്രന്ഥത്തിനു അവതാരികാ കര്‍ത്താവാകാന്‍ കഴിഞ്ഞത് എനിക്ക് ലഭിച്ച അസാധാരണ ബഹുമതിയായി ഞാന്‍ വിലമതിക്കുന്നു.മനുഷ്യത്വത്തിന്റെ സന്ദേശമാണ് - ആധ്യാത്മിക കടും ചായങ്ങള്‍ പുരട്ടിയ സ്വപ്ന ലോകങ്ങളിലെക്കുള്ള ക്ഷണമല്ല -ഈ ഗ്രന്ഥത്തില്‍ മുഴങ്ങുന്നത് "
സകാമ കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ മരണ ശേഷം പ്രാപിക്കുന്ന അവസ്ഥകളെ ആചാര്യ നരേന്ദ്ര ഭൂഷണ്‍ വിശകലനം ചെയ്യുന്നതിങ്ങനെ
ധൂമ ദശ
രാത്രിവത്ദശ
കൃഷ്ണപക്ഷീയദശ [അപരപക്ഷീയദശ]
ദാക്ഷിണായിനിദശ [ക്ഷാണ്‍മാസികദശ]
പൈതൃകദശ
ആകാശീയദശ
ചാന്ദ്രമസീദശ
ഇവയൊന്നും ഏതെങ്കിലും ലോകവുമായി ബന്ധപ്പെട്ട സങ്കേതങ്ങളല്ല,ആത്മ തേജസിന്റെ അളവ്കോലുകള്‍ ആണ്.യുക്തി ഭദ്രമായ ഇത്തരം വിശകലങ്ങള്‍ കൊണ്ട് ഭൌതിക ലോകത്തില്‍ പരേതാത്മാക്കള്‍ നടത്തുന്നു എന്ന് പറയപ്പെടുന്ന ഇടപെടലുകളെ നിരസിക്കുകയും കാല ചക്രത്തിന്റെ അനിവാര്യതകളെ പ്രകടിപ്പിക്കുകയും ചെയ്യുന്നു രചയിതാവ് ഈ കൃതിയിലൂടെ.
സാമ്പ്രദായിക രചനാ സങ്കല്‍പ്പങ്ങളെ നിരാകരിച്ചു കൊണ്ട് സത്സംഗ രൂപത്തിലാണ് രചന നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്.അമൂല്യങ്ങളായ വേദ ഉപനിഷത്ത് വിശകലനങ്ങളാല്‍ സമ്പന്നമാണ് രചന.സംശയങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അതിനുത്തരം നല്‍കുന്ന രചനാ രീതി,വികലമായ വിശകലനങ്ങള്‍ മൂലം ഇരുണ്ടു പോയ ഹൈന്ദവ സങ്കല്‍പ്പങ്ങളെ തേച്ചു മിനുക്കിയെടുക്കുകയാണ് രചയിതാവ് ചെയ്തത്,രചന അവസാനിക്കുമ്പോള്‍ ഈ സംസ്കാരത്തിന്റെ ആശയങ്ങള്‍ സ്വര്‍ണ്ണം പോലെ തിളക്കമുള്ളതാകുന്നു.ഈ ശ്രേണിയില്‍ ഇന്ന് മലയാളത്തില്‍ ലഭ്യമായ ഏറ്റവും മികച്ച രചന എന്ന് 'പരലോകവും പുനര്‍ജന്മവും' എന്ന ഈ കൃതിയെ വിശധീകരിക്കാം,ഏതൊരാളും വായിച്ചിരിക്കേണ്ട ഒരു കൃതിയാണിത്.
ആചാര്യ നരേന്ദ്ര ഭൂഷണ്‍
1937ല്‍ ചെങ്ങന്നൂരില്‍ ജനിച്ചു ,1970 മുതല്‍ ആര്‍ഷ നാദം വൈദിക മാസിക ആരംഭിച്ചു ,ബാലാ ഗംഗാധര തിലകന്‍റെ ഗീതാ രഹസ്യം തര്‍ജമ ചെയ്തു ,ചതുര്‍ വേദ സംഹിത ,സത്യാര്‍ത്ഥപ്രകാശം,പുരൂരവസ്സും ഉര്‍വശിയും,വേദ പര്യടനം,യോഗേശ്വരനായ കൃഷ്ണന്‍ തുടങ്ങിയവ മുഖ്യ കൃതികള്‍ ,ആദ്യത്തെ അമൃത കീര്‍ത്തി പുരസ്കാരം [2001]നേടി.2009ല്‍ തന്‍റെ ആചാര്യ പദവി നിരസിച്ചു കൊണ്ട് ശ്രദ്ധേയനായി.2010 നവംബര്‍ 16 ന് . 73ആം വയസില്‍ അന്തരിച്ചു.

0 comments:
Post a Comment
പ്രതികരണങ്ങള്‍