ഒല്ലൂര്‍ ആവണിശേരിയില്‍ മുല്ലനേഴി മനയിലാണ് മുല്ലനേഴി നീലകണ്ഠന്‍ നമ്പൂതിരിയുടെ ജനനം. ഞാവല്‍പ്പഴങ്ങള്‍ എന്ന സിനിമയിലെ ‘കറുകറുത്തൊരു പെണ്ണാണ്’ എന്ന പാട്ടിലൂടെയാണ് മുല്ലനേഴി ജനശ്രദ്ധ നേടിയത്. രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയ്ക്ക് വേണ്ടിയാണ് അവസാനം പാട്ടെഴുതിയത്. ‘ഇതിലെ ഈ പുഴയും’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.
സ്വര്‍ണ്ണപക്ഷികള്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, സന്മനസുള്ളവര്‍ക്ക് സമാധാനം, മേള, അയനം, തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പാട്ടെഴുതിയിട്ടുണ്ട്. ഉപ്പ്, പിറവി, കഴകം തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്റെ സ്നേഹവീട് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.
1977ല്‍ ഉള്ളൂര്‍ അവര്‍ഡ്, 1989ല്‍ നാലപ്പാടന്‍ അവാര്‍ഡ്, 1995-ലും 2010-ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1981-ല്‍ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ചില ഗാനങ്ങളിലൂടെ
------------------------
കുഞ്ഞിണിപ്പൂവിന്‍ കുടക്കടുക്കന്‍
-----------------------------------------
ചിത്രം : ഞാന്‍ ഒന്നു പറയട്ടെ
വര്‍ഷം : 1982
രചന : മുല്ലനേഴി
സംഗീതം : കെ. രാഘവന്‍
പാടിയത് : വാണി ജയറാം
കുഞ്ഞിണിപ്പൂവിന്‍ കുടക്കടുക്കന്‍
മുറ്റത്തെ കാതിപ്പൂ തുമ്പപ്പൂ പുഞ്ചിരി
മുടിയിലണിയാന്‍ മുല്ലപ്പൂ
കണ്ണാന്തളി മുറ്റം മുറ്റത്തൊരു തുമ്പ
തുമ്പക്കുടുമയില്‍ പൊട്ടി മുളച്ചൊരു പൊന്നരയാല്
ഒരു പൊന്നരയാല്
(കണ്ണാന്തളി)
അരയാല്‍ക്കൊമ്പത്താടകളാടി
ആടകള്‍ പാടി (2)
ഏതോ ചുണ്ടിലൊരോടക്കുഴലിനു കാതു മുളയ്ക്കുന്നു
തേന്‍ കാതു മുളയ്ക്കുന്നു
ആലിക്കോലും പീലിക്കെട്ടും കാതരമാരും കാതരമാരും
പുളകം ചൂടി പൊന്‍ ചിറകായും
പൗര്‍ണമി തെളിയുന്നു (2)
പാ ധപമഗമാ ഗരിസനിസാ രിഗരിഗമാ ഗരിസ ആ
(കണ്ണാന്തളി )
മാനത്തൊരു താരം താഴത്തൊരു താര് താഴത്തൊരു താര്
താരും തളിരും കുളിരണിയുന്നൊരു തങ്ക നിലാവ്, തങ്ക നിലാവ്
തങ്കനിലാവിന്‍ കവിള് തുടുത്തോ
കണ്ണ് തുടിക്കുന്നോ (2)
താരോ മിഴിമുന നീട്ടിവിളിക്കും
വിളികള്‍ മുഴങ്ങുന്നു (2)
പാ ധപമഗമാ ഗരിസനിസാ രിഗരിഗമാ ഗരിസ ആ
(കണ്ണാന്തളി)
------------------------------------------------------------
കരുണയാര്‍ന്നീ ജീവിതം തന്നോരമ്മേ
--------------------------------------------
ചിത്രം/ആൽബം: ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
ഗാനരചയിതാവു്: മുല്ലനേഴി
സംഗീതം: നടേശ് ശങ്കര്‍
ആലാപനം: വിദ്യാധരന്‍
ആ… ആ…
ആദിഗുരുനാഥേ അമ്മേ നമസ്തേ
അമൃതകല ചൂടുന്നൊരമ്മേ നമസ്തേ.. (ആദിഗുരുനാഥേ.. )
അവനിയിലെ ജന്മത്തിനമ്മേ നമസ്തേ..
അഭയവരദായിനി അമ്മേ നമസ്തേ..
അമ്മേ ജഗന്‍മയീ മോഹിനീ മായേ
വന്‍മഹാ പാപ വിനാശിനീ തായേ.. (അമ്മേ.. )
കരുണയാര്‍ന്നീ ജീവിതം തന്നോരമ്മേ
ഒരു സുഖദ വീചികള്‍ തെളിക്ക നീയമ്മേ.. (കരുണയാര്‍ന്നീ.. )
ഉരുകുന്ന പൊരിവെയിലില്‍ കുടയാകുമമ്മേ
പെരുകുന്ന ദുരിതത്തില്‍ തുണയാകുമമ്മേ.. (ഉരുകുന്ന.. )
അമ്മേ ജഗന്‍മയീ മോഹിനീ മായേ
വന്‍മഹാ പാപ വിനാശിനീ തായേ..
ആദിഗുരുനാഥേ അമ്മേ നമസ്തേ
അമൃതകല ചൂടുന്നൊരമ്മേ നമസ്തേ..
അരുത് കറയൊരു പൊഴുതുമകതാരിലമ്മേ
അരുളണമകക്കാമ്പില്‍ അലിവുമഴയമ്മേ.. (അരുത്.. )
കനിവിന്റെ വറ്റാത്തൊരുറവു നീ അമ്മേ
കുനിയുന്നു തിരുമുമ്പില്‍ അമ്മേ നമസ്തേ.. (കനിവിന്റെ.. )
(ആദിഗുരുനാഥേ.. )
-------------------------------------------------------------------------
ആകാശനീലിമ മിഴികളിലെഴുതും അനുപമ സൗന്ദര്യമേ..
------------------------------------------------------------------------
ചിത്രം : കൈയും തലയും പുറത്തിടറുത് (1985)
സംഗീതം : രവീന്ദ്രന്‍
രചന : മുല്ലനേഴി
ഗായകന്‍ : യേശുദാസ്
ആകാശനീലിമ മിഴികളിലെഴുതും
അനുപമ സൌന്ദര്യമേ..
(ആകാശനീലിമ..)
നക്ഷത്രമാല ഞാന്‍ നിന്‍
മാറില്‍ ചാര്‍ത്തുമ്പോള്‍..
വിശ്വം.. തരിച്ചു നില്‍ക്കും..
(ആകാശനീലിമ..)
നിന്‍ കവിളിണയിലെന്‍ കരാംഗുലി
കുങ്കുമപ്പൂ വിടര്‍ത്തും..
നിന്‍റെ കരളിലെ പൊന്‍പരാഗം
നിത്യകല്യാണി ചൂടും..
(നിന്‍ കവിളിണ..)
ദേവലോകമമ്പരന്നുനിന്നതും..
ദേവകന്യമാരു നാണമാര്‍ന്നതും..
അറിഞ്ഞു മനസ്സു നിറഞ്ഞ ലഹരിയിലലിഞ്ഞു..
കനവിലും നിനവിലും നിറയുക..
(ആകാശനീലിമ..)
എന്‍ മണിയറയില്‍ രാഗലോല നീ
സ്വര്‍ഗ്ഗസംഗീതം പാടും..
പ്രേമലതകള്‍ പൂനിലാവിന്‍..
പുഷ്പസമ്മാനമേകും..
(എന്‍ മണിയറ..)
നിന്‍റെ ഗാനധാര ഭൂമി കേട്ടതും..
സ്വന്തമായ മംഗളങ്ങള്‍ നേര്‍ന്നതും..
അറിഞ്ഞു മനസ്സു നിറഞ്ഞ ലഹരിയിലലിഞ്ഞു..
കനവിലും നിനവിലും നിറയുക..
(ആകാശനീലിമ..
----------------------------------------------------------
[കടപ്പാട്: മുല്ലനേഴി.കോം www.mullanezhi.com,
മലയാളം പാട്ടുകള്‍ http://malayalampattukal.wordpress.com/]
1 comments:
mullanezhikku aadaranjalikal
Post a Comment
പ്രതികരണങ്ങള്‍