By /
Related Posts Plugin for WordPress, Blogger...

Wednesday, November 9, 2011

ധൂക്കുഡു മൂവി റിവ്യൂ (തെലുഗു)Dhookudu Movie review

ധൂക്കുഡു മൂവി റിവ്യൂ (തെലുഗു)
=================
Genre: Comedy/Action
Type: Straight
Banner: 14 Reels Entertainment

Cast: Mahesh Babu, Samantha, Parvati Melton (SA), Sonu Sood, Kota, Sayaji Shinde, Vennela Kishore, Shravan, Ravi Prakash, Ajay, Suman, Nassar, Chandra Mohan, Supreet, Tanikella Bharani, Sudha, Pragati, Sonia etc

Music: S Thaman
Cinematography: MV Guhan / Prasad Murella
Dialogues: Kona Venkat
Story: Gopi Mohan
Editing: MR Varma
Story - screenplay - dialogues - direction: Seenu Vytla
Producer: Ram Achanta, Gopichand Achanta and Anil Sunkara
Release date: 23 September 2011


തെലുഗു സിനിമാ ലോകത്തെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും കാറ്റില്‍ പറത്തുന്ന ഒരു ചിത്രത്തെ കുറിച്ചു പറയാം.തെലുഗു സിനിമയിലെ എക്കാലത്തെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത പോക്കിരി എന്ന ചിത്രത്തിനു ശേഷം തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റു വാങ്ങാനായിരുന്നു മഹേഷ്‌ ബാബുവിന് വിധി,വന്‍ വിജയമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട അതിഥി എന്ന ചിത്രം പരാജയപ്പെട്ടതോടെയാണ് അദ്ധേഹത്തിന്റെ ദുര്‍ വിധി തുടങ്ങിയത്.എന്നാല്‍ തെലുഗു സിനിമയിലെ ഒന്നാമന്‍ താനാണെന്ന പ്രഖ്യാപനം ഒരിക്കല്‍ കൂടി നടത്തുകയാണ് മഹേഷ്‌ ബാബു ധൂക്കുഡു എന്ന ഈ ചിത്രത്തിലൂടെ.

ഇനി ചിത്രത്തിന്‍റെ റിവ്യൂവിലേക്ക് വരാം  
-------------------------------
ധൂക്കുഡു മൂവി റിവ്യൂ (തെലുഗു)
=================
ചിത്രമിറങ്ങി മുപ്പത്തി നാലാം ദിവസമാണ് ഈ സിനിമ കണ്ടത് പക്ഷെ തീയറ്റര്‍ ഹൌസ് ഫുള്‍ ആയിരുന്നു,കുടുംബ പ്രേക്ഷകരുടെ ഇടയില്‍ മഹേഷ്‌ ബാബുവിനുള്ള സ്വാദീനം മനസിലാക്കുന്നതിനു ഇത് സഹായിച്ചു.
                                ശങ്കര്‍ നാരായന്‍ [പ്രകാശ് രാജ്]എന്ന രാഷ്ട്രീയ നേതാവിന്റെയും അയാള്‍ തന്നെ പോലെ ഒരു രാഷ്ട്രീയ നേതാവാകണം എന്ന് ആഗ്രഹിക്കുന്ന ശങ്കര്‍ നാരായണന്റെ മകന്‍ അജയ് [മഹേഷ്‌ ബാബു]യുടെയും കഥയാണ് ചിത്രം പറയുന്നത്.ചിത്രത്തിന്‍റെ ആശയം സ്വീകരിച്ചിരിക്കുന്നത് രണ്ടായിരത്തി മൂന്നില്‍ പുറത്തിറങ്ങിയ ജര്‍മ്മന്‍ സിനിമയായ ഗുഡ് ബൈ ലെനിനില്‍ നിന്നുമാണ്,വളരെ ഗൌരവത്തോടെ ഗുഡ് ബൈ ലെനിന്‍ കൈകാര്യം ചെയ്ത ഒരു വിഷയം വളരെ രസകരമായി അവതരിപ്പിക്കുകയാണ് ധൂക്കുഡുവില്‍.അച്ഛന്റെ ആഗ്രഹങ്ങല്‍ക്കനുസരിച്ചു ജീവിക്കാന്‍ കഴിയാതെ പോയ മകന്‍ അച്ഛന് വേണ്ടി ഒരു മായിക ലോകം ഉണ്ടാക്കി കൊടുക്കുന്നതാണ് സിനിമയുടെ തീം.സാമന്തയാണ് ചിത്രത്തിലെ നായിക.ആക്ഷനും കോമഡിയും സമം ചേര്‍ത്താണ് ധൂക്കുഡു ഒരുക്കിയിരിക്കുന്നതെന്ന് പറയാം.

                                        മഹേഷ് ബാബുവിന്റെ ഇന്ട്രോടക്ഷന്‍ ആരാധകരുടെ പ്രതീക്ഷക്കൊത്തുയരുന്നു.നിശാനാ ധനാ ധനാ ഗൂന്ജെ ജോറേ..........ആരാധകരെ കൈലെടുക്കാനുള്ള നമ്പരുകള്‍  സംവിധായകന്‍ യദേഷ്ടം മഹേഷ്‌ ബാബുവിന് വേണ്ടി ഒരുക്കിയിരിക്കുന്നു,ബ്രഹ്മാനന്ദം,എംഎസ് നാരായണ  തുടങ്ങിയവരും ചിത്രത്തില്‍ തിളങ്ങുന്നുണ്ട്,വില്ലന്‍ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് സോനു സൂദ് ആണ്,പോക്കിരിക്ക് ശേഷം മഹേഷ്‌ ബാബുവിന്റെ മറ്റൊരു പോലിസ് വേഷം കൂടിയാണ് ധൂക്കുഡുവിലെത്,ചുരുക്കത്തില്‍ പൈസ മുതലാക്കാവുന്ന ഒരു ചിത്രമാണ് ധൂക്കുഡു.സ്ഥിരമായി കാണുന്ന തരത്തിലുള്ള കഥയാണ് ചിത്രത്ത്തിന്റെത്,പതിവ് തെലുഗു സിനിമകളുടെ ശൈലിയില്‍ നിന്ന് വ്യെത്യാസമൊന്നുമില്ല,എങ്കിലും പ്രിന്‍സ് എന്ന തന്‍റെ വിളിപ്പേര് അന്വര്‍ത്ഥമാക്കുകയാണ് മഹേഷ്‌ ബാബു,ആരാധകരുടെ ആവേശം അതിനു തെളിവാണ്

Verdict :Megahit
Rating:Critics : 2.5/5,Aud :3.5/5

[ആറാമിന്ദ്രിയം :-
ഒരു ആവെരെജ് സിനിമ ആയിരുന്നിട്ടു പോലും പോക്കിരി മഗധീര തുടങ്ങിയ സിനിമകളുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേധിചിരിക്കുകയാണ് ചിത്രം.ഇതെങ്ങനെ സംഭവിച്ചു  എന്ന് നോക്കാം
-----------------------------------------------------
1]മഹേഷ്‌ ബാബുവിന്റെ ഒരു ചിത്രത്തിനു വളരെ കാലത്തിനു ശേഷം ലഭിച്ച നെഗറ്റീവ് അല്ലാത്ത ടോക് ആരാധകരെ ആവേശത്തിലാക്കി അതൊരു നിര്‍ണ്ണായക ഘടകമായി
2]റിലീസ് സമയം ചിത്രത്തെ സഹായിച്ചു
3]ചിത്രത്തിന്‍റെ ഉജ്ജ്വലമായ പ്രൊമോഷന്‍
4]മഹേഷ്‌ ബാബു ക്യാമ്പിനു തീയറ്റര്‍ ഉടമകളുമായുള്ള ബന്ധം
5]കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ മഹേഷ്‌ ബാബുവിനുള്ള പിന്തുണ]

0 comments:

Post a Comment

പ്രതികരണങ്ങള്‍