മലയാള സിനിമ,ചരിത്രത്തില്‍ മുന്‍പെങ്ങും നേരിടേണ്ടി വന്നിട്ടില്ലാത്ത തരത്തിലുള്ള ഒരു ആക്രമണം ഇരന്നു വാങ്ങുകയാണ്.നമ്മുടെ സിനിമാ ലോകം എന്ന് പറയുന്നതില്‍ തന്നെ ആക്രമിക്കപ്പെടാനുള്ള സാധ്യതകള്‍ പതിയിരിക്കുന്നു.കാരണം നമ്മുടെ സിനിമാ ലോകം എന്നൊന്ന് ഇപ്പോള്‍ നിലവിലില്ല,ഇതര ഭാഷാ ചലച്ചിത്രങ്ങളുമായോ ലോക സിനിമയുമായോ തന്നെ നമ്മുടെ പ്രേക്ഷകര്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു,എന്തും സ്വീകരിക്കാന്‍ മടി കാണിക്കാത്ത മലയാളികളുടെ മനസ് നമ്മുടെ സിനിമയുടെ ശവപ്പെട്ടിയില്‍ അടിക്കുന്ന അവസാനത്തെ ആണിയായി മാറുകയാണോ? പരിശോധിക്കേണ്ടിയിരിക്കുന്നു
നിങ്ങള്‍ക്കറിയാമോ ?
----------------1]ചൈനയില്‍ 20 വിദേശ ഭാഷ ചിത്രങ്ങള്‍ക്ക് മാത്രമാണ് പ്രദര്‍ശനാനുമതി നല്‍കുന്നത്
2]കേരളത്തിലെ 80 ശതമാനം തീയറ്ററിലും ഇപ്പോള്‍ അന്യ ഭാഷാ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നത്
ദീപാവലി റിലീസായി ഒരു മലയാള സിനിമ പോലും കേരളത്തില്‍ ഇറങ്ങിയില്ല
3]വിജയ്,സൂര്യ,അല്ലു അര്‍ജുന്‍ തുടങ്ങിയ അന്യ ഭാഷാ നായകന്മാരുടെ ചിത്രങ്ങളുടെ വരുമാനത്തിന്‍റെ 25 ശതമാനം കേരളത്തില്‍ നിന്നാണ് വരുന്നത്,ഇതില്‍ തന്നെ വിജയ്‌യുടെ പോക്കിരി [അഞ്ചു കോടി] എന്ന ചിത്രത്തിനു ശേഷം വന്ന ചിത്രങ്ങളുടെ വരുമാനത്തിന്‍റെ 30 ശതമാനവും കേരളത്തില്‍ നിന്നാണ് ലഭിക്കുന്നത്
4]തമിഴ് സിനിമയില്‍ വന്‍ റിലീസുകള്‍ ഉണ്ടാകുന്ന സാഹചര്യം മുതലാക്കിയാണ് ഒരു വിഭാഗം തീയറ്റര്‍ ഉടമകള്‍ സമരത്തിലേക്ക് കടക്കുന്നത്,ഈ സമരം എല്ലാ സിനിമകള്‍ക്കും എതിരായല്ല മലയാള സിനിമക്ക് മാത്രം ബാധകമായ ഒന്നാണ് എന്ന് പ്രേക്ഷകര്‍ തിരിച്ചറിയണം
5]കേരളത്തിലെ വിപണിയുടെ സാധ്യതകള്‍ മനസിലാക്കിയ അന്യ ഭാഷാ നടന്മാര്‍ നമ്മുടെ ആസ്വാദകരെ നിരാശരാക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.ഏഴാം അറിവ് റിലീസ് നു ശേഷം സൂര്യ ആദ്യം നല്‍കിയ അഭിമുഖങ്ങളിലോന്നു ഏഷ്യാനെറ്റ് ന്യൂസില്‍ ആണ് വന്നത്,വിജയ് യും ആരാധകരെ നിരാശരാക്കിയില്ല,കഴിഞ്ഞ കുറച്ചു കാലങ്ങളായി വിജയ് ചിത്രങ്ങളുടെ ചില ഭാഗങ്ങള്‍ കേരളത്തില്‍ വെച്ചാണ് ഷൂട്ട് ചെയ്യാറുള്ളത്,അതിന്‍റെ അവസാന ഉദാഹരണം വേലായുധം എന്ന ചിത്രത്തിലെ കൊച്ചി അന്താരാഷ്‌ട്ര ഗ്രൗണ്ടില്‍ നൂറു കണക്കിന് ആളുകളെ സാക്ഷിയാക്കി ചിത്രീകരിച്ച ക്ലൈമാക്സ് രംഗം ആണ്
6]മറ്റു സംസ്ഥാനങ്ങളില്‍ അന്യ ഭാഷാ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ നല്‍കേണ്ട ടാക്സ് കേരളത്തില്‍ നല്‍കേണ്ടതില്ല
7]മലയാള സിനിമയുടെ അവസ്ഥ മറാത്തി സിനിമാ ലോകവുമായി താരതമ്യം ചെയ്യണം ,ഹിന്ദി സിനിമയുടെ മുപ്പതു ശതമാനവും വരുമാനം മുംബൈ സര്‍ക്കിളില്‍ നിന്നാണ് അതായത് ബോഡി ഗാര്‍ഡ് പോലെയുള്ള ചിത്രങ്ങള്‍ മുംബൈ സര്‍ക്കിളില്‍ നിന്ന് ആദ്യ ദിവസം നേടിയത് ഏഴു കോടിയോളം രൂപയാണ്,പക്ഷെ ഒരു മറാത്തി സിനിമ ഒരു മാസം കൊണ്ട് അത്രയും തുക നേടിയാല്‍ അതൊരു വന്‍ വിജയമാകും,പക്ഷെ ഹിന്ദി സിനിമയുടെ ആധിപത്യം മറാത്തി സിനിമയെ തകര്‍ത്തു കളഞ്ഞു,നമ്മളും അതേ വഴിയില്‍ സഞ്ചരിക്കുകയാണോ
0 comments:
Post a Comment
പ്രതികരണങ്ങള്‍