By /
Related Posts Plugin for WordPress, Blogger...

Monday, October 24, 2011

എന്‍റെ കവിത-കവിത[അനില്‍ കുരിയാത്തി ]Ente Kavitha-Poem[Anil Kuriyaththi]

അവളെത്ര
സുന്ദരിയാണെന്നോ ?

കസ്തൂരി പൂക്കുന്ന
തിരുനെറ്റി തടത്തിലാണ്
ഇന്നലെയീ കടല്‍കിഴവന്‍
സീമന്തം തൊട്ടത്‌ ...

ഇപ്പോള്‍
വൃഷ്ട്ടി വര്‍ഷങ്ങളില്‍
നിറഞ്ഞു തുളുമ്പാറുണ്ട്
ആ നക്ഷത്ര കണ്ണുകള്‍

അവളുടെ
തുടയിടുക്കുകളിലേക്കാണ്
കന്നി മാസങ്ങളില്‍
ശ്വാനമോഹങ്ങള്‍ ..
ഉരുകിയൊലിച്ചെത്തുന്നത്

പൊള്ളി പിടയാറുണ്ട് ,
ഉന്മത്തദാഹങ്ങളുടെ
ചാട്ടുളിതുമ്പിലാ
സഹന നൊമ്പരം

അവളിലേക്കൊന്നു,..
ഓടിയെത്താന്‍
ഉരുണ്ടു പിരളാന്‍
പുണര്‍ന്നുറങ്ങാന്‍ ,...

ഹൃദയപ്രാന്തങ്ങളി-
ലെവിടെയോ
പ്രണയ ദൂരമളന്നൊരു
നിലാ മധുരം
തിളച്ചു തൂവുന്നുണ്ട്

സ്വപ്നങ്ങളില്‍ നിന്നും
ഒരാചാര
വെടിശബ്ദ്ധം കേട്ട്
ഞെട്ടി ഉണര്‍ന്നതാ
പട്ടില്‍ പൊതിഞ്ഞു
പൊതുദര്‍ശനത്തിനു
വച്ചിരിക്കുന്നു

'എന്റെ കവിതയുടെ
മരവിച്ച പ്രാണനെ'

ഇന്നലെ ...
കൈഞരമ്പറുത്തു
മരിച്ചുവത്രേ

പിഞ്ചിയ ഹൃദയത്തിലേക്ക്
ഇപ്പോഴുമവര്‍
ആചാരവെടിയുതിര്‍ത്തുകൊണ്ടിരിക്കുന്നൂ
-------------------------------------------

അനില്‍ കുരിയാത്തി: പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത വ്യെക്തിത്വം,  ഓണ്‍ലൈന്‍ ലോകത്തു നിന്നും ഒരു പിടി പ്രതിഭകളെ മലയാള സാഹിത്യത്തിനു നല്‍കിയ "ശ്രുതിലം" എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയുടെ അമരക്കാരന്‍.ഇന്ത്യയൊട്ടാകെയും ഗള്‍ഫ് രാജ്യങ്ങങ്ങളടക്കം വിദേശത്തും  പ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്ന രീതിയില്‍ ഈ കൂട്ടായ്മയെ വളര്‍ത്തി എന്നതാണ് അദ്ദേഹം മലയാള സാഹിത്യത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന.തിരുവനന്തപുരം നഗരത്തിലെ സാഹിത്യ വേദികളില്‍ അനില്‍ കുരിയാത്തി ഒരു അനിവാര്യതയാണ്
Phone : 9037509585

11 comments:

sobha said...

anilil kuriyathikku aashamsakal....

arun madhav said...

കാലിക പ്രസക്തം ആയ നല്ലൊരു രചന
ആശംസകള്‍ ചേട്ടാ

ദിലീപ്‌ നെല്ലുള്ളിക്കാരന്‍ said...

കറുത്ത ബിംബങ്ങളെ വളരെ മനോഹരമായി
പ്രയോഗിച്ചിരിക്കുന്നു....
കവിക്ക്‌ ആശംസകള്‍

പ്രവാസം..ഷാജി രഘുവരന്‍ said...

ഇഷ്ട്ടപെട്ട ഒരു വായന
മനോഹരമായ വരികള്‍ ..... ..

മാസ് ദേശമംഗലം said...

'എന്റെ കവിതയുടെ
മരവിച്ച പ്രാണനെ'



ചിന്തകളെ തൊട്ടുണര്‍ത്തുന്ന ചില പ്രയോഗങ്ങള്‍ !മനോഹരം... അനിലേട്ടാ., ഭാവുകങ്ങള്‍

manoj ponkunnam said...

വായിച്ചു അനില്ജീ..... നന്നായിരിക്കുന്നു.... ആശംസകള്‍.......

syam mullackal said...

നന്നായിരിക്കുന്നു എന്ന് ഞാന്‍ പറയുമ്പോള്‍
താങ്കളുടെ വളര്‍ച്ച ഒരു പക്ഷെ അവിടെ ഒതുങ്ങിയേക്കും.അതുകൊണ്ട് വീണ്ടും ശ്രമിക്കുക
നിലവാരം കൂട്ടിക്കൊണ്ടെയിരിക്കുക.എല്ലാവിധ
ഭാവുകങ്ങളും നേരുന്നു .

Minu Prem said...

ആശംസകള്‍....

Dr.sujasreekumar said...

'എന്റെ കവിതയുടെ
മരവിച്ച പ്രാണനെ'

ഇന്നലെ ...
കൈഞരമ്പറുത്തു
മരിച്ചുവത്രേ

പിഞ്ചിയ ഹൃദയത്തിലേക്ക്
ഇപ്പോഴുമവര്‍
ആചാരവെടിയുതിര്‍ത്തുകൊണ്ടിരിക്കുന്നൂ

ഹൃദയം തകര്‍ത്ത് കളഞ്ഞല്ലോ .......

Anonymous said...

അവളിലെക്കൊന്നോടിയെത്താന്‍ സ്വപനം കണ്ടുറങ്ങുകയായിരുന്നു പക്ഷെ കട്ടതോ ഒരു വെടിയൊച്ച എന്റെ സ്വപ്നങ്ങളുടെ മേലുള്ള വെടിയൊച്ച . വളരെ നന്നായിരിക്കുന്നു വല്ലാതെ വേദനിപ്പിച്ചു

Binu R said...

Nannayirikkunnu

Post a Comment

പ്രതികരണങ്ങള്‍