പ്രതീക്ഷകളോ മുന്‍വിധികളോ ഒന്നുമില്ലാതെയാണ് അഭംഗുരം കാണുവാന്‍ ഇരുന്നത്,വളരെ നല്ല ഒരു ശ്രമം ചിത്രത്തില്‍ പ്രകടമാണ്,ഇനി ഈ ശ്രമം എത്രത്തോളം വിജയിച്ചു എന്ന് പരിശോധിക്കാം
ടൈറ്റില്‍ അല്ലെങ്കില്‍ ചിത്രത്തിന്‍റെ അഭംഗുരം എന്ന പേര് ഈ ഷോര്‍ട്ട് ഫില്മിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുന്നു,ടൈറ്റില്‍ ഇത്തരം സിനിമകളുടെ ഭാവിയെ തന്നെ ബാധിക്കുന്നു എന്നതാണ് സത്യം,അതിന്‍റെ വിശദാമ്ശങ്ങളിലേക്ക് കടക്കുന്നില്ല,ഈ ഒരു ചിത്രത്തിന്‍റെ കാര്യത്തില്‍ ഒരു തൊണ്ണൂറു ശതമാനത്തോളം വിജയം കൈവരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ഒരു ഹോസ്പിറ്റലില്‍ നിന്ന് തുടങ്ങുന്ന ഈ ചിത്രം പറഞ്ഞു പോകുന്നത് അവിടെ അഡ്മിറ്റ് ചെയ്യപ്പെട്ട ഒരാളുടെ വിഭ്രമാത്മകമായ കഥയാണ്.അഭിനേതാക്കളുടെ കാര്യമെടുത്താല്‍ ഏതാണ്ടെല്ലാവരും അഭിനയത്തില്‍ വേണ്ട രീതിയിലുള്ള മിതത്വം പ്രകടിപ്പിച്ചിരിക്കുന്നു,നല്ല എഡിറ്റിംഗ്,ദൃശ്യങ്ങളും നന്നായിട്ടുണ്ട് എങ്കിലും ചില രംഗങ്ങളില്‍ ഒരു സെപിയ ടോണ്‍ കൊടുത്തിരുന്നുവെങ്കില്‍ ചിത്രത്തിന്‍റെ യദാര്‍ത്ഥ അസ്വാദനാനുഭവം ലഭിക്കുമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്.,കഥയുടെ പരിണാമത്തില്‍ ചില ദൃശ്യങ്ങള്‍ അതിലുപയോഗിച്ചിരിക്കുന്ന പ്രോപെര്ടികള്‍ എല്ലാം എടുത്തു പറയേണ്ടവയാണ്,ഒരു വെളുത്ത പശ്ചാത്തലത്തില്‍ ഇരുവശത്തും നില്‍ക്കന്ന ജീവിതത്തെയും മരണത്തെയും വെളുപ്പ്,കറുപ്പ് എന്നീ നിറങ്ങളുള്ള കൊസ്ട്യൂമുകളിലൂടെ വെത്യസ്തമാക്കിയിരിക്കുന്നു എന്നൊരു വ്യാഖ്യാനം നല്‍കാം. ചിത്രത്തില്‍ ആദ്യം ശ്രധ്ധയാകര്ഷിക്കുന്നത് ചിത്രത്തിന്‍റെ ഓഡിയോ ട്രാക്ക് ആണ്,ചിത്രത്തിന്‍റെ പള്‍സ് നിയന്ത്രിക്കുന്നതില്‍ അതൊരു പ്രധാന ഘടകമാണ്,ക്ലൈമാക്സ് രംഗങ്ങളെ കുറിച്ചു ഇപ്പോള്‍ അധികം പറയുന്നില്ല,ഒരു നല്ല ആശയം പ്രകടമാക്കുന്നു എന്ന് മാത്രം പറയാം ,ചുരുക്കത്തില്‍ നല്ലൊരു അനുഭവം തന്നെ ആയിരുന്നു അഭംഗുരം എന്ന ഈ സിനിമ,ഒരേ ഒരു പരാതി ദൈര്ഘ്യം ഒന്ന് രണ്ടു മിനിട്ടുകള്‍ കുറച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്നതാണ് പക്ഷെ അതെവിടെ സാധിക്കുമായിരുന്നു എന്ന് പറയുവാന്‍ കഴിയുന്നില്ല,ഇത്തരം ശ്രമങ്ങളെ നാം ഓരോരുത്തരും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്ന് പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു [Baiju R Nair]

---------------------------------------------------------------------
{STORY: ABDUL SALAM
CINEMATOGRAPHY :ROBIN BR ,RAGESH
EDITING:SARIN KRISHNA
ART:SREELESH R.M
MUSIC :ABDUL RASHEED
SOUND EFX:PRASANTH NAIR
SOUND ENGINEER :SHAZ ABDULLA
PRODUCED BY:ABDUL SALAM,SARIN RAVI
SCREENPLAY DIALOGUE & DIRECTION :SARIN &SALAM}
2 comments:
elegant picturisation& a good theme
നമ്മളിപ്പോള്‍ ഇടപെടലുകളുടെ മറ്റൊരറ്റത്താണ്.സമൂഹത്തോട് പറയാനും ഓര്‍മിപ്പിക്കാനുമുള്ള കാര്യങ്ങള്‍ അമ്പരപ്പുകളോ പകച്ചുനില്‍ക്കലുകാളോ ഇല്ലാതെ അവനവനു വഴങ്ങുന്ന മാദ്ധ്യമത്തിലൂടെ സാമ്പ്രദായികമായ വഴികളില്‍ നിന്ന് അല്പം മാറിയാനെങ്കിലും അവതരിപ്പിക്കാന്‍ ചിലര്‍ക്കെങ്കിലും സാധിക്കുന്നുണ്ട്.ഈയൊരു പരിസരത്തില്‍ നിന്നാണ് "അഭംഗുരം" എന്നാ ഷോട്ട് ഫിലിമിനെ നോക്കി കാണേണ്ടത് .ചിലപ്പോഴൊക്കെ യുവത്വത്തിന്‍റെ തിളപ്പുകളിലൂടെ സഞ്ചരിക്കുമ്പോഴും അന്വേഷണത്തിന്‍റെയും പക്വമായ അഭിപ്രായ രൂപീകരണത്തിന്റേയും വഴികളില്‍ എത്തി പ്പെടാരുണ്ട് ഇത്തരം ശ്രമങ്ങള്‍.
ചിന്തകളിലെ വലിയൊരദ്ധ്യായം നിഗൂഡത തന്നെയാണ്.പലപ്പോഴും അവനവന്‍ ആര്‍ജിച്ച അറിവുകളും ദൈവമെന്ന സങ്കല്‍പ്പവും അവിടെ ഏറ്റുമുട്ടുകയും യുക്തിയുടെ പുകമറക്കുള്ളില്‍ അവനെ (അവനെ എന്ന് വിളിക്കുന്നത് ഒരു വിശേഷണം മാത്രമാണ്)ഒളിപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നു. അന്ധമായ കടുംപിടുത്തങ്ങളിലൂടെ നമ്മളത് തറപ്പിച്ചു പറയുകയും ചെയ്യും. പക്ഷെ ഒരു അനുഭവം വരുമ്പോള്‍, മറ്റൊന്നും തുണക്കില്ലെന്ന് ബോധ്യമാകുമ്പോള്‍ പ്രതീക്ഷയുടെ വെളിച്ചവുമായി ദൈവം ഉയര്‍തെഴുന്നെല്‍ക്കുകയും ചെയ്യുന്നു.ദൈവം ഉണ്ടോ ഇല്ലയോ എന്നതിലുപരി ജീവിതത്തില്‍ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്തവന്റെ വെളിച്ചമാകുന്നു എന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത് എന്ന് തോനുന്നു.
ക്യാന്‍സര്‍ വാര്‍ഡിലെ ദൈവം
ഇത് മിന്നാമിനുങ്ങുകള്‍ വിരിയുന്ന
നീലാകാശത്തിന്‍റെ
കറുത്ത മറുപുറം.
ഉരുകിത്തീരുന്നവരുടെ
പരാതിയുടെ സൂചിമുന നെഞ്ചില്‍ തറച്ച്
ചതുപ്പിന്‍റെ ഉടമസ്ഥനു
ഈയിടനാഴിയില്‍
ഉയിര്ത്തെഴുന്നേല്‍പ്പ്.
കാല്‍പ്പാടുകള്‍ പിന്തുടരപ്പെടുന്ന,
ദൃഷ്ടികള്‍ ചൂണ്ടുവിരലുകളാവുന്ന
ഭൂതകാലത്തിലെ
നിറമുള്ള ഏടുകളില്‍
പുഴവകഞ്ഞൊരു നൗക
മറുകര ചുംബിക്കുമ്പോള്‍
ജ്ഞാനത്തിന്‍റെ നനഞ്ഞ ചില്ലുകൂട്ടില്‍
അവ്യക്തനാക്കിയതും
ഇരുട്ടിനെ തോല്‍പ്പിച്ച്
സ്വപ്‌നങ്ങള്‍ സൂര്യനോടടുക്കുമ്പോള്‍
യുക്തിയിലോളിപ്പിച്ചതും
ഒരു തുള്ളി വീഞ്ഞില്‍
സ്വര്‍ഗം കയ്യേറുമ്പോള്‍
ഐതിഹ്യങ്ങളുടെ ചാരുകസേരയില്‍
മയക്കിക്കിടത്തിയതും നേര്.
എന്നാല്‍
കോമരങ്ങള്‍ കൊലങ്ങളാവുന്ന
മിഴിനീര്‍ ശയ്യകളില്‍
വിചാരണ ചെയ്യപ്പെടുമ്പോഴും
പ്രാര്‍ത്ഥനയുടെ പ്രതീക്ഷയില്‍
അവന്‍
അവരുടെ ചിറകുകളാവുന്നു.
(കുറെ മുന്നേ എഴുതിയതാണ്,ഈ ഫിലിം കണ്ടപ്പോള്‍ ഇതാനോര്‍മ്മ വന്നത്,അതുകൊണ്ട് എടുത്തെഴുതി എന്ന് മാത്രം )
പരിചയ കുറവിന്‍റെ ചെറിയ ചെറിയ കുറ്റങ്ങള്‍ (കുറ്റങ്ങള്‍ എന്ന് പറയുന്നതിനേക്കാള്‍ അശ്രദ്ധ എന്ന് പറയുന്നതാവും നല്ലത്) ഉണ്ടെങ്കിലും ഒരു ഷോര്‍ട്ട് ഫിലിം എന്നാ മാധ്യമത്തില്‍ നിന്ന് കൊണ്ട് പറയാനുള്ളത് ഇവര്‍ക്ക് പറയാന്‍ സാധിച്ചു എന്നതില്‍ അഭംഗുരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം എല്ലാ ആശംസകളും.........
Post a Comment
പ്രതികരണങ്ങള്‍