കേരളം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ,നിങ്ങളില്‍ പലര്‍ക്കും ഈ ചിന്തകളോട് യോജിക്കാന്‍ കഴിയില്ല എന്നറിയാം,പക്ഷെ സത്യം സത്യമല്ലാതാകുന്നില്ല.
മുല്ലപ്പെരിയാര്‍ ഡാം തീര്‍ത്തും അപകടാവസ്ഥയിലാണ്,ലോകം കണ്ട ഏറ്റവും വലിയ ദുരന്തത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ് ഈ കാര്യങ്ങളിലൊന്നും യാതൊരു സംശയവുമില്ല,പക്ഷേ ചില കാര്യങ്ങള്‍ നാം മനസിലാക്കേണ്ടിയിരിക്കുന്നു.മുല്ലപ്പെരിയാര്‍ അപകടാവസ്ഥയിലായത് ഒരു ദിവസം കൊണ്ടല്ല,കഴിഞ്ഞ അറുപതു വര്‍ഷമായി അത് ആരും ശ്രദ്ധിച്ചില്ല എന്നെ ഉള്ളു,ഈ ഡാം ഇന്നല്ലെങ്കില്‍ നാളെ തകരുമെന്നത് ഉറപ്പാണ്,പക്ഷേ പുതിയൊരു ഡാം പണിയുക എന്നതാണോ നാം നേടേണ്ട ആദ്യ ലക്‌ഷ്യം,അല്ലെന്നു തന്നെ പറയാം,പിന്നെ ഈ നടക്കുന്ന സമരങ്ങള്‍ ഒക്കെ എന്തിനു വേണ്ടി?
മാറുന്ന സമര മുഖങ്ങള്‍
1]കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വരാന്‍ പോകുന്ന അപകടത്തെ മുന്‍ കൂട്ടി കണ്ട ചിലര്‍ തങ്ങളുടെ എരിയുന്ന മനസിന്റെ ഭീതിയെ ജ്വലിപ്പിച്ച്ചു നടത്തിയ സ്വാഭാവിക പ്രതികരണങ്ങളായിരുന്നു മുല്ലപ്പെരിയാര്‍ സമര ചരിത്രത്തിലെ ആദ്യ അദ്ധ്യായങ്ങള്‍.
2]അതിനു ശേഷം അഭ്യസ്ത വിദ്യരായ ചില ആധുനിക മലയാളി ബ്ലോഗ്ഗെര്മാര്‍ റീ ബില്‍ഡ് മുല്ലപ്പെരിയാര്‍ ഡാം എന്ന പേരില്‍ നടത്തിയ കാംപയിനുകളിലൂടെ ഈ സമരം വേറിട്ടൊരു പാത സ്വീകരിച്ചു.
3]അതിനു ശേഷം സാധാരണക്കാരായ ഏതൊരാള്‍ക്കും പ്രാപ്യമായി തീര്‍ന്ന ഓണ്‍ലൈന്‍ കൂട്ടായ്മകളിലൂടെ ഈ സമരം ജനകീയമായി.
4]ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ തീക്കാറ്റ് പോലെ പടര്‍ന്നു പിടിച്ചു ഈ സമരം ഏറ്റെടുക്കാതെ നമ്മുടെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ മറ്റു വഴികള്‍ ഇല്ലായിരുന്നു.അതിനു മുന്‍പും മീഡിയ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നുവെങ്കിലും കൃത്യമായ രീതിയിലുള്ള ഫോളോ അപുകള്‍ ഇതിനു ശേഷമാണ് ഉണ്ടായത്
5]ഈ വിഷയം മാധ്യമ ശ്രദ്ധ നേടി കഴിഞ്ഞ ശേഷമാണ് അവസാന ഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ടികള്‍ ഇതില്‍ ഇടപെടുന്നത്,അതായത് ഈ സമര ചരിത്രത്തിലെ ആവസാന കണ്ണികളാണ് രാഷ്ട്രീയ പാര്‍ടികള്‍
[എന്തൊരു വിരോധാഭാസം രാഷ്ട്രീയ പാര്‍ടികള്‍ തുടക്കം കുറിക്കേണ്ട ഈ സമരം മറ്റു വഴികളില്ലാതെ അവസാനം ഏറ്റെടുക്കേണ്ടി വരികയാണ്]
6]ഇനിയാണ് ഈ സമര ചരിത്രത്തിലെ ആവസാന അദ്ധ്യായത്തിലേക്ക് കടക്കുന്നത്.ജനകീയ സമരങ്ങളെ ഹൈ ജാക്ക് ചെയ്യാനുള്ള അവരുടെ ശേഷി ഒരിക്കല്‍ കൂടി തെളിയിച്ചു കൊണ്ട് ഈ സമരം അവരുടെതാക്കി മാറ്റിയിരിക്കുന്നു
അതൊന്നും നമ്മെ നേരിട്ട് ബാധിക്കുന്നില്ല കാരണം നമ്മുടെ പരമമായ ലക്‌ഷ്യം ജനങ്ങളുടെ സുരക്ഷയാണ്,എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്താണ്?അത് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഈ ലേഖനം
മുല്ലപ്പെരിയാര്‍ പ്രശ്നം തകര്‍ന്ന അണക്കെട്ട് പോലെ താറുമാറാകുന്നു
"എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കും"ആദ്യ വെടി പൊട്ടിച്ചത് പ്രതിപക്ഷ നേതാവാണ്,അല്ലെങ്കിലും അത് അങ്ങനെ ആയിരിക്കണമല്ലോ നമോവാകം,"പുതിയ അണക്കെട്ടെന്ന കേരളത്തിന്‍റെ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കും" ആരാ പറയുന്നത് നമ്മുടെ മുഖ്യമന്ത്രി അങ്ങേക്ക് വന്ദനം,പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും,പറയുന്നത് മറ്റാരുമല്ല ഉന്നതനായ ഒരു കേന്ദ്ര മന്ത്രിയാണ്,ആദര്‍ശ ധീരാ അങ്ങേക്കും വന്ദനം.ഇനി എ തൊട്ടു ഇസഡ് വരെയുള്ള കേരള കൊണ്ഗ്രസുകാരുടെ ഊഴമാണ് എന്താണെന്നും ഏതാണെന്നും നോക്കാതെ അവരും വിഷയത്തില്‍ ഇടപെട്ടു നിരാഹാരം തൊട്ടു അടി തട വരെയായി.കുറ്റം പറയരുത് ബിജെപിയും മോശമാക്കിയില്ല,ഹര്‍ത്താലും മറ്റു കലാ പരിപാടികളും.ജയലളിതയുടെ പത്ത് മുപ്പതു കോലം എല്ലാവരും കൂടി കത്തിച്ചു,പെട്രോള്‍ വില കൂടിയത് കൊണ്ടാണോ എന്നറിയില്ല ചിലയിടങ്ങളില്‍ കോലം കത്ത്തിക്കലിനു ഉപയോഗിച്ചത് മന്ണണ്ണ ആണെന്നറിയുന്നു.
ഇതിനിടക്ക് ആര്‍ക്കും മനസിലാകാത്ത ചില മുദ്രാ വാക്യങ്ങളും കേട്ടു അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല.നമ്മുടെ അഞ്ചാറു കേന്ദ്ര മന്ത്രിമാര്‍ ഏപ്പം തോപ്പം നിന്ന് പറഞ്ഞിട്ടും കമാ ന്നൊരു അക്ഷരം മിണ്ടാതിരുന്ന പ്രധാന മന്ത്രി പുരൈട്ചി തലൈവിയും കലൈഞ്ഞരും ചെറുതായൊന്നു മസില് പിടിച്ചപ്പോള്‍ ഈ വിഷയത്തിലേക്ക് കടന്നു വന്നിരിക്കുകയാണ് ,അതാണ് കഴിവ്.തമ്മില്‍ കണ്ടാല്‍ കൊലവേരി പൂണ്ടു നടക്കുന്ന ഇവര്‍ തമിഴ് നാട്ടുകാരന്റെ ഒരു പ്രശ്നം ഒരു പൊതു പ്രശ്നം വരുമ്പോള്‍ ഒറ്റകെട്ടാണ്.
സത്യത്തില്‍ നമുക്ക് പിഴച്ച്ചെതെവിടെയാണ്,ഒരു പ്രധാന വിഷയം മീഡിയ ആഘോഷിക്കുമ്പോള്‍ അതില്‍ നിന്നും നമുക്കെന്തെങ്കിലും പ്രയോജനം ലഭിക്കുമോ എന്ന് ചികഞ്ഞു നോക്കുന്ന അവസ്ഥയില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം,കുറച്ചു നാള്‍ മുന്പ് സന്തോഷ് പണ്ടിറ്റെന്ന പ്രതിഭാസം കടന്നു വന്നപ്പോള്‍ നാം അത് ആഘോഷിച്ചു,അയാളെ അനുകൂലിച്ച്ചും വിമര്‍ശിച്ചും ഇടുന്ന ഒരു അപ് ഡേറ്റ് കള്‍ക്കും അയാളുടെ പ്രശസ്തിയുടെ ഒരു പങ്കു പാട്ടാല്‍ ഉണ്ടായിരുന്നു, അതിനു മുന്‍പ് സൌമ്യ എന്ന പെണ്‍കുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോഴും പ്രതിഷേധിക്കാനെന്ന പേരില്‍ നാം കാണിച്ചു കൂട്ടിയതും ഇതൊക്കെ തന്നെ,സത്യത്തില്‍ പല വിഷയങ്ങളും പലര്‍ക്കും ഒരു പബ്ലിസിടി സ്ടന്റ്റ് ആണ്,സന്തോഷ് പണ്ടിടിനെ വിളിച്ചു ഇന്റെര്‍വ്യൂ എടുക്കുന്നവരും സൗമ്യയുടെ മരണം സെന്‍സേഷനായി അവതരിപ്പിച്ചു സാമൂഹിക പ്രതിബദ്ധത എന്ന പേരില്‍ മുതലെടുപ്പ് നടത്തി ടി ആര്‍പി രടിംഗ് കൂട്ടിയ മീഡിയ പ്രവര്‍ത്തകരും ഇത് തന്നെയാണ് ചെയ്യുന്നത്,അന്ന ഹസാരെയുടെ സമരം ഈ ഗണത്തില്‍ പെടുത്താവുന്ന ഒരു ക്ലാസികള്‍ ഉദാഹരണമാണ്,അത് പോലെയാണ് ഈ വിഷയവും നാം കൈകാര്യം ചെയ്യുന്നത്,സത്യത്തില്‍ ഈ വിഷയം പരിഹരിക്കപ്പെടണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന എത്ര പേരുണ്ട് നമുക്കിടയില്‍,രാഷ്ട്രീയക്കാരുടെ കാര്യം പോട്ടെന്നു വെയ്ക്കാം സാധാരണക്കാരായ നമ്മളോ?ഇവിടെ പരിഹാരത്തെ പറ്റി ചിന്തിക്കാതെ ഉടനടി പരിഹാരം കാണാന്‍ സാധിക്കാത്ത ചില വിഷയങ്ങളാണ് നമ്മള്‍ ഉയര്‍ത്തുന്നത് എന്താണ് കാരണം,പുതിയതൊന്നു കിട്ടുന്നത് വരെ നമുക്ക് ആഘോഷിക്കാന്‍ എന്തെങ്കിലും വേണം എന്തിനേറെ,ഈ വിഷയത്തെ കുറിച്ച് പറഞ്ഞു വരുന്ന ഈ പോസ്റ്റു പോലും അത്തരത്തില്‍ ഒരു ചിന്തയില്‍ നിന്നുണ്ടായതല്ലേ എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ആണെന്ന് സമ്മതിക്കേണ്ടി വരും,കാരണം പലപ്പോഴും നമ്മുടെ മനസ് അത്രമേല്‍ അധപതിച്ചു പോകുന്നു.
പ്രത്യാശയുടെ കിരണങ്ങള്‍
എന്നാല്‍ എല്ലായ്പ്പോഴും അങ്ങനെ തന്നെ ആകണമെന്ന് നിര്‍ബന്ധമില്ല,ഈ വിഷയത്തില്‍ തന്നെ നമുക്കത് കാണാം പല ഓണ്‍ലൈന്‍ കൂട്ടായ്മകളും ഈ വിഷയത്തില്‍ സ്വാഗതാര്‍ഹമായ നിലപാടുകള്‍ എടുക്കുന്നുണ്ട്.സേവ് മുല്ലപ്പെരിയാര്‍ എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ പോലെ ഈ വിഷയത്തിന്റെ ഏതാണ്ട് എല്ലാ തലങ്ങളും ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പുകളും ഉണ്ട്,ഇത്തരം വിഷയാങ്ങള്‍ മലയാളിയുടെ മനസ്സില്‍ തീക്കാറ്റ് പോലെ പടര്ത്തുന്നതില്‍ ഇത്തരം കൂട്ടായ്മകള്‍ ശ്രദ്ധേയമായ പങ്കു വഹിക്കുന്നു.അത് നാം ബാന്‍ എന്ടോ സള്‍ഫാന്‍ കാംപൈനില്‍ കണ്ടതാണ്,ഐത്തരം കൂട്ടായ്മകള്‍ക്ക് കൃത്യമായ ഒരു ദിശാ ബോധം നല്‍കുകയാണ് നാം ചെയ്യേണ്ടത്.അത് പോലെ തന്നെ രാഷ്ട്രീയ പാര്‍ടികളും ചിലപ്പോഴൊക്കെ നല്ല തീരുമാനങ്ങള്‍ എടുക്കാറുണ്ട്,നമ്മുടെ നേതാക്കളായിരുന്ന ശ്രീ പ്രേമചന്ദ്രന്‍, പി ജെ ജോസഫ് തുടങ്ങിയവര്‍ മികച്ച നിലപാടുകള്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിട്ടുണ്ട്,അതി വൈകാരികത പ്രകടമായെങ്കിലും പി ജെ ജോസഫ് പറഞ്ഞ ഒരു നിര്‍ദേശമാണ് കനാല്‍ വെട്ടി മുല്ലപ്പെരിയാറിലെ ജല നിരപ്പ് താഴ്ത്താന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം എന്നത് ,എന്ത് ലക്ഷ്യത്തിന്റെ പുറത്ത്താനെങ്കിലും യുവമോര്‍ച്ച പോലെയുള്ള സംഘടനകള്‍ കനാല്‍ നിര്‍മ്മാണം ഉടന്‍ നടത്തുമെന്ന് പറഞ്ഞത് ഒരു പരിധി വരെ ഈ ഭീഷണി തല്‍ക്കാലം നിയന്ത്രിക്കാന്‍ സഹായിക്കും,അത് പോലെ തന്നെ ഡി വൈ എഫ് ഐ അടക്കമുള്ള സംഘടനകള്‍ക്കും ഈ വിഷയത്തില്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്,
ദുരന്തത്തിന്‍റെ കണക്കെടുപ്പ്
മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ സംഭവിച്ചേക്കാവുന്ന ദുരന്തത്തിന്‍റെ ഇപ്പോള്‍ നടക്കുന്ന കണക്കെടുപ്പ് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും,ഈ ദുരന്തത്തില്‍ മരിചെക്കാവുന്ന ആളുകളുടെ അംഗ സംഖ്യയാണ് .ആദ്യ ഘട്ടത്തില്‍ ഇടുക്ക് ഡാം കൂടി തകര്‍ന്നാല്‍ പത്ത് ലക്ഷത്തോളം പേര്‍ മരിക്കുമെന്നായിരുന്നു വിലയിരുത്തല്‍ എന്നാല്‍ ഇപ്പോള്‍ അത് നാല്‍പ്പതു ലക്ഷമായി ഉയര്‍ന്നിരിക്കുന്നു ,സത്യത്തില്‍ ഇത്തരം കണക്കുകള്‍ തമിഴ് നാട് ഒരു ആയുധമായി എടുത്താല്‍ അത്ഭുതപ്പെടരുത്.നാം ചിന്തിക്കേണ്ടത് വേറൊരു തലത്തിലാണ്,മരണം ഒരാളുടെ ആണെങ്കിലും അത് സമൂഹ മനസാക്ഷിക്ക് ഒരു വേദന സമ്മാനിക്കും.അതുപോലെ തന്നെ 30 ലക്ഷം ആളുകള്‍ മരിക്കുമോ ഹൈക്കോടതിയുടെ മൂന്നാം നില മുങ്ങുമോ എന്നോന്നുമുള്ള വിവാദങ്ങള്‍ നിര്‍ത്താം . ഒരു ലക്ഷം പേര്‍ മരിച്ചാലും അത് കേരളത്തിനെന്നല്ല ലോകത്തിനു തന്നെ താങ്ങാന്‍ പറ്റാത്ത ഒരു ദുരന്തം ആയിരിക്കും. ഒരു ദുരന്തം അത് ചെറുതായാലും വലുതായാലും ഒഴിവാക്കാനുള്ള വഴികള്‍ ആലോചിക്കാം
0 comments:
Post a Comment
പ്രതികരണങ്ങള്‍