മറ്റൊരു ഫിലിം ഫെസ്റ്റിവല്‍ കൂടി..സിനിമയെ സ്നേഹിക്കുന്ന കേരളത്തിലെ പ്രേക്ഷകര്‍ ഒരു ഉത്സവമായി മാറ്റിയിരിക്കുന്ന ചലച്ചിത്രമേളയിലെ മറക്കാനാകാത്ത കാഴ്ച്ചകളിലേയ്ക്ക് .
Movie Name : Body
Directed by 'Mustafa Nuri'
Language :Turkish
Camera : A. Emre Tanyildiz
Editor : Eray Ilhan
Cast : Hatice Aslan, Hakan Kurtas,
Cengiz Bozkurt, Sayla Halis, Sebnem Dilligil,
Neslihan Yeldan, Ilayda Suren
സ്ത്രീ ശരീരത്തിന്റെ ഭാഷയെ,അതിന്റെ ആകര്ഷണത്തിനെ,അത് മനുഷ്യ മനസ്സില്‍ ഉണ്ടാക്കുന്ന സ്വാദീനത്തെ പറ്റിയൊക്കെ വളരെ സരളമായ ഭാഷയില്‍ പറഞ്ഞു പോകുന്ന സിനിമയാണ് മുസ്തഫ നൂരി സംവിധാനം ചെയ്ത ബോഡി.ഈ സിനിമ കഥാപാത്രങ്ങളില്‍ പലരുടെയും ജീവിതത്തിലെ നേര്‍ കാഴ്ചകളെ പ്രതിഫലിപ്പിക്കുന്നു.
ലേയ്ല പഴയ കാല നീല ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ഒരു നടിയാണ്.അവളുടെ പഴയ കാല കാമുകന്‍ യിമ്ലാസ് ഇത്തരം സിനിമകളുടെ സംവിധായകനും.എന്നാല്‍ ഭൂതകാല ഓര്‍മ്മകള്‍ക്കിപ്പുറം ലെയ്ല കന്ടുമുട്ടുന്ന ഇസ്സാറ്റ് എന്ന ചെറുപ്പക്കാരന്‍,ഈ രണ്ടു കഥാപാത്രങ്ങള്‍ തമ്മില്‍ ഉടലെടുക്കുന്ന തീവ്ര ബന്ധത്തിന്‍റെ കഥയാണ് ബോഡി എന്നാ തന്റെ ചിത്രത്തിലൂടെ മുസ്തഫ നൂരി പറയുന്നത് .
ലെയ്ലയും കാമുകന്‍ യിമ്ലാസും വര്‍ഷങ്ങളായി ജര്‍മനിയില്‍ അശ്ലീല സിനിമകളുടെ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഇസ്താന്ബുളിലേക്ക് തിരികെ വരുന്നു.ഇസ്താന്ബുളില്‍ വെച്ച് പരിചയപ്പെടുന്ന ഒരു പെണ്‍കുട്ടിയെ യിമ്ലാസ് തന്റെ പുതിയ കാമുകിയാക്കുകയും അവളുടെ ഒപ്പം ജീവിതം ആരംഭിക്കുകയും ചെയ്യുന്നതോടെ ലെയ്ല മാനസികമായി തകരുന്നു.അവള്‍ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും അടിമയാകുന്നു,അതേ സമയം ഇസ്താന്ബുളില്‍ ജോലി അന്വേഷിച്ചു നടക്കുകയാണ് ഇസ്സാറ്റ് എന്ന ചെറുപ്പക്കാരന്‍.ജീവിതത്തില്‍ പല തരത്തിലുള്ള വേദനകളും അനുഭവിച്ച ആളാണ് ഇസ്സാറ്റ്.കൂടെയുള്ള അമ്മയ്ക്കും സഹോദരിക്കും ഇസ്സാറ്റ് ആണ് ഏക ആശ്രയം.ഇസ്സാറ്റ് ജോലി അന്വേഷിച്ചു നടക്കുമ്പോള്‍ യിമ്ലാസിനെ കണ്ടുമുട്ടുന്നു.തന്റെ പുതിയ നീല ചിത്രത്തിലേയ്ക്ക് നായകനെ അന്വേഷിച്ചു നടക്കുകയായിരുന്നു യിമ്ലാസ്.അവന്‍ യിമ്ലാസിന്റെ കൂടെ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചു,എന്നാല്‍ ചില കാരണങ്ങളാല്‍ ആ ചിത്രം മുടങ്ങി പോകുന്നു.പക്ഷെ അതോടെ അവിടെ വെച്ച് കണ്ടു മുട്ടുന്ന ഇസ്സാറ്റും ലെയ്ലയും പ്രണയ ബന്ധത്തിലേക്ക് വഴുതി വീഴുന്നു.തന്നെക്കാള്‍ ഇരുപതു വയസിന്റെ പ്രായക്കുറവ് ഇസ്സാറ്റി നുന്ടെന്നു പല വട്ടം ലെയ്ല അവനോടു സൂചിപ്പിക്കുന്നുന്ടെന്കിലും പ്രായം അവരുടെ പ്രണയത്തിനു വിലങ്ങു തടി ആകുന്നില്ല .അതേ സമയം യിമലാസ് പുതിയ ചിത്രം നിര്‍മ്മിക്കാന്‍ പല ശ്രമങ്ങളും നടത്തുന്നു.ഒടുവില്‍ തന്റെ ഭാര്യയെ തന്നെ അയാള്‍ അതിനു ഉപയോഗിക്കുകയാണ്.തുടര്‍ന്ന് ഈ കഥാ പാത്രങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സങ്കീര്‍ണ്ണമായ പല പ്രശ്നങ്ങളിലൂടെയും ചിത്രം പുരോഗമിക്കുന്നു.മറ്റൊരു വശത്ത് ഇസ്സാറ്റിന്റെ അമ്മയും സഹോദരിയും തമ്മിലുള്ള മാതൃ പുത്രീ ബന്ധത്തിന്‍റെ ഊഷ്മളമായ ഭാവങ്ങളും ചിത്രം ആസ്വാദകനിലേക്ക് പകര്‍ന്നു നല്‍കുന്നുണ്ട്.
ഒടുവില്‍ എല്ലാ പ്രശ്നങ്ങളും അവസാനിച്ചു ലെയ്ലയും ഇസ്സാട്ടും ഒന്നിക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.നീല ചിത്ര ങ്ങന്ളില്‍ അഭിനയിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ ജീവിതത്തിലെ പല പ്രശങ്ങങ്ങളും സംവിധായകന്‍ തുറന്നു കാട്ടിയിട്ടുണ്ട് ,ചിലര്‍ സ്ത്രീകളുടെ മനസ്സ് ആഗ്രഹിക്കുന്നു മറ്റു ചിലര്‍ ശരീരവും ഈ രണ്ടു അവസ്ഥകളിലും ബാലിയാടാകുന്നത് സ്ത്രീകള്‍ ആണെന്ന കാഴ്ചപ്പാടും ചിത്രം പ്രതിഫലിപ്പിക്കുന്നുണ്ട്.ചിത്രത്തില്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം കാമറയുടെ സര്‍ഗ ശേഷി കാമറാമാന്‍ എമ്രെ ടാനില്ഡിസ് ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു എന്നതാണ്.ഇണ ചേരലിന്റെ വൈകാരികമായ ഭാവങ്ങള്‍ സൂക്ഷ്മമായി പകര്‍ത്തിയിരിക്കുന്നു.നിലവാരമുള്ള എഡിറ്റിംഗ്,ഒഴുകുന്ന അവസ്ഥ സൃഷ്ടിക്കുന്ന പശ്ചാത്തല സംഗീതം.അവഗണിക്കപ്പെട്ട ഒരു സമൂഹത്തിന്റെ നേര്‍കാഴ്ച്ചകള്‍ എന്നാ വിശേഷണം ഈ ചിത്രത്തിനു അനുയോജ്യമാണ്.
ഫിലിം ഫെസ്റ്റിവലുകള്‍ വിവാദമാകുന്ന കാഴ്ചകള്‍ക്ക് തിരുവനന്തപുരത്തും മാറ്റം വന്നിട്ടില്ല.അത് അവഗണിക്കാം പക്ഷെ ഇത്തരം ചലച്ചിത്ര മേളകളില്‍ പലപ്പോഴും പ്രദര്ശിപ്പിക്കപ്പെടുന്നത് ബുദ്ധി ജീവി മേലങ്കിയണിഞ്ഞ നിലവാരം കുറഞ്ഞ ചിത്രങ്ങലാണെന്നതാണ് സത്യം.അതെ പറ്റി പിന്നീട് പറയാം,പക്ഷെ ബോഡി എന്ന ചിത്രം ഇതില്‍ നിന്ന് വെത്യസ്തമാണ് പ്രേക്ഷകനിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഉന്നത നിലവാരമുള്ള ഒരു സിനിമ എന്ന് നിസ്സംശയം പറയാം.സംവിധായകനൊപ്പം തന്നെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്താന്‍ കഴിഞ്ഞ നടീ നടന്മാരും ഈ വിജയത്തില്‍ പങ്കാളികളാണ്.ഈ ചലച്ചിത്ര മേളയില്‍ ഏറ്റവം കൂടുതല്‍ പ്രേക്ഷകര്‍ കണ്ട ഒരു ചിത്രമാണിത്.പ്രമേയപരമായ പ്രത്യേകതകളെ സര്‍ഗശേഷി കൊണ്ട് വരച്ചു കാട്ടിയ മുസ്തഫ നൂരിക്ക് നന്ദി.
By,
Adarsh P Nair
Elangattil House,
Vallicode PO,
Pathanamthitta,
Kerala.
[Note: Mustafa Nuri
Born in Nicosia, Cyprus in 1973, Mustafa Nuri graduated in communications from Istanbul University and he also has a master's in Turkish culture. He directed numerous commercials, many of which won prizes in the Crystal Apple competition. BODY marks his directorial debut in features.]

Review

0 comments:
Post a Comment
പ്രതികരണങ്ങള്‍