By /
Related Posts Plugin for WordPress, Blogger...

Wednesday, November 16, 2011

ലഹരി -കവിത[ഹാഫിസ്] Lahari -Poem [Hafiz]

എത്രയും നീയാല്‍ വെറുക്കുന്നതൊക്കെയും
ചിത്തം പടര്‍ത്തുന്ന വീഞ്ഞാക്കി മാറ്റവെ
അത്രയും നീ തന്നെ മൊത്തിക്കുടിച്ചിട്ടു
ഹൃത്തകം വീണ്ടും നിറയ്ക്കല്ലെയോമനേ...

നിന്‍ യൌവനാത്മരാഗത്തിന്റെ ദീപ്തിയില്‍
വെന്തെരിഞ്ഞീടാന്‍ കൊതിച്ചുയിര്‍ ചേര്‍ത്തു ഞാന്‍
ചുറ്റുവാനാഞ്ഞിടേ, നീ തല്‍ സ്വരൂപത്തെ
കെട്ടടക്കീടിലും പൊള്ളുന്ന ലഹരിയായ്‌..

പാപദാഹത്തിന്റെ പാനപാത്രങ്ങളില്‍
പാതിസോമം സ്ഖലിച്ചീടുമെന്‍ മോഹത്തെ
ബോധങ്ങളില്‍ നിന്‍ ചഷകമായ്‌ തോന്നിച്ചു
പിന്നെയും നാവേന്തി നുകരുന്ന മദിരയായ്‌...

'ആദിസ്നാന'ത്തിനുന്‍മാദിപോല്‍ നീയൂര്‍ത്ത
നേര്‍ത്ത നീര്‍ധാരയെന്‍ കണ്ണൂറ്റെ സന്ധ്യ തന്‍
കാന്തിയേറ്റുന്നിളം കാറ്റിന്നു നല്‍കി നിന്‍
കൂന്തലും നീറ്റിപ്പകരുന്ന ലഹരിയായ്‌ ...

തിങ്കളായ്‌ നിന്‍ പ്രതിബിംബം തിളങ്ങുന്നൊ-
രെന്‍ മുഖത്തെന്നും തെളിഞ്ഞിടും കണ്ണാടി
കണ്ടു കണ്‍ വലിയുമാ നോക്കിന്റെ മൂര്‍ച്ചയില്‍
കൊണ്ടു പൊട്ടിത്തകര്‍ത്തൊഴുകൂന്ന രുധിരമായ്‌ ..

ഉടല്‍ നെയ്ത നീലയില്‍ നിറമേറെ വിതറിയും
ചടുലതാളങ്ങളില്‍ വേഗം കലര്‍ത്തിയും
തരിമണല്‍ കാല്‍പ്പാട്‌ കാറ്റില്‍ പറത്തിയും
പിറകേ നടത്തും ,പകര്‍ന്നിടാ,ലഹരിയായ്‌..

എണ്റ്റെ സാമീപ്യം നിലയ്ക്കുന്നൊരുറവയാം
പുഞ്ചിരിച്ചാറും മൊഴിത്തേനുമെന്നുമെന്‍
നെഞ്ചില്‍,വിടാതെ പുകച്ചു ഞാന്‍ നിര്‍ത്തുന്ന
നിന്‍നിരാസത്തിന്‍ വിഷച്ചുരുള്‍മധുരമായ്‌....

നടനമയഗാനലയകാവ്യപൂര്‍ണ്ണം ദേവി
തുടരുമെന്‍ ഹൃദയമതിലൊന്നു ചേര്‍ന്നലിയവേ
ഉടനെ നിന്‍ വേദിയും താളും മറച്ചെന്നെ
നടകളില്‍ ചങ്ങലത്താഴിട്ട ലഹരിയായ്‌...

എത്രയും നീയാല്‍ വെറുക്കുന്നതൊക്കെയും
ചിത്തം പടര്‍ത്തുന്ന വീഞ്ഞാക്കി മാറ്റവെ
അത്രയും നീ തന്നെ മൊത്തിക്കുടിച്ചിട്ടു
ഹൃത്തകം വീണ്ടും നിറയ്ക്കല്ലെയോമനേ...

നിറതുള്ളി വിങ്ങുന്ന വീഞ്ഞിന്റെയാഴങ്ങ-
ളൊരു ദീര്‍ഘനിമിഷമാം രശ്മിസാന്നിധ്യമായ്‌
കവരല്ലെ,ക്ഷണികമായ്‌ വറ്റവേ മാഞ്ഞു നീ
ക്ഷണമേഘമായവിടെ നിറയല്ലെ,യെന്‍പ്രിയേ...

വിരഹാനുഭൂതി തന്‍ ചുടലയില്‍ മരണമാം
നുര,പൊന്തിയരികിലായുരുളുന്ന വേളയില്‍
ഹിമതുള്ളിയായ്‌ തൊട്ടുണര്‍ത്തി നീ പുലരികള്‍
മമ ജീവനില്‍ വീണ്ടുമേകല്ലെ പ്രണയമേ....
----------------------------------------------------



Hafiz Muhammed 
============
Thavannoor House
Kizhakkoth po
Koduvally
Kozhikode
Phone: 9496842971

2 comments:

ഹരിശങ്കരനശോകൻ said...
This comment has been removed by the author.
Anonymous said...

nice poem....

Post a Comment

പ്രതികരണങ്ങള്‍