സമീപ കാലത്തായി പ്രകടമായ ഒരു പ്രതിഭാസത്തെ പറ്റി പറയാം.പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും നേടുന്ന ചില തമിഴ് സിനിമകള്‍ എന്പതുകളിലെ മലയാള സിനിമയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ ഉണ്ടാകുന്നു എന്ന് പലരും പറഞ്ഞു തുടങ്ങിയിരിക്കുന്നു ഇതില്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഉള്‍പ്പെടും.പൊതുവായി പലരും അന്ഗീകരിച്ച്ചു തുടങ്ങിയ ഈ അഭിപ്രായ പ്രകടനത്തിന്റെ ഒരു മറു വശം വ്യെക്ത്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കുറിപ്പ് എഴുതുന്നത്.വസന്ത ബാലന്‍,മിഷ്ക്കിന്‍ ഈ പേരുകള്‍ ഇന്ന് തമിഴ് സിനിമയില്‍ സുപരിചിതമാണ്.തമിഴ് സിനിമയിലെ രണ്ടു പ്രമുഖ സംവിധായകരാണിവര്‍. നരേന്‍ നായകനായി അഭിനയിച്ച സിത്തിരം പേസുതെടി,അന്ജാതെ തുടങ്ങിയ ചിത്രങ്ങളിലൂടെ മിഷ്ക്കിനെയും,വെയില്‍ , അങ്ങാടി ത്തെരു തുടങ്ങിയ ചിത്രങ്ങളിലൂടെ വസന്ത ബാലനെയും നമ്മളില്‍ പലര്‍ക്കും അറിയാം .ഇവര്‍ തുടക്കം കുറിക്കുകയും,ശശികുമാര്‍ ,സമുദ്രക്കാനി എന്നിവര്‍ ഉത്തേജിപ്പിക്കുകയും ചെയ്ത ഒരു സമാന്തര സിനിമാ സങ്കല്പം തമിഴില്‍ ഇന്ന് പ്രബലമാണ്,ചിന്തിക്കേണ്ട ഒരു വിഷയം ഇവരുടെ ചിത്രങ്ങള്‍ പ്രേക്ഷക പ്രീതിയിലും മുന്നില്‍ നില്‍ക്കുന്നു എന്നതാണ്,ഈ ഒരു പ്രതിഭാസത്തിനു കാരണമായ ചില ചിത്രങ്ങള്‍ ഇവയാണ്,വെയില്‍,സിത്തിരം പേസുതെടി,അന്ജാതെ,പരുത്തിവീരന്‍,സുബ്രഹ്മണ്യപുരം,അങ്ങാടിതെരു,നാടോടികള്‍ ,ആടുകളം..ഓരോ ചിത്രവും വെത്യസ്തമാണെങ്കിലും,അന്ജാതെ ഒഴികയുള്ള ചിത്രങ്ങളിലെല്ലാം ഗ്രാമീണത ഒരു പ്രധാന ഘടകമാണ്,ഗ്രാമീണമായ ചില ഘടകങ്ങളും തമിഴന്റെ അസ്ഥിത്വം വെളിവാക്കുന്ന ചില പ്രത്യേകതകളും ഇവയിലെല്ലാം കാണുവാന്‍ സാധിക്കും,ഒറ്റ വാക്കില്‍ എല്ലാം നാടന്‍ ചിത്രങ്ങളാണെന്ന് പറയാം,എഴുപതുകളിലെ പുതുമ തേടലിന് ശേഷം ക്ഷീണം മാറ്റാന്‍ മലയാള സിനിമ വിശ്രമിച്ചതും ഇത്തരം നാടന്‍ ഗ്രാമീണ ശീതളിമയിലായിരുന്നു,ഈ ഒരുഘടകമാണ് ഇത്തരം ചിത്രങ്ങളെ എന്പതുകളിലെ മലയാള സിനിമയോട് ചേര്‍ത്ത് നിര്‍ത്തുന്നതെന്ന് തോന്നുന്നു.കാന്ചീവരം,പരുത്തി വീരന്‍ ,ആടുകളം ഈ മൂന്നു ചിത്രങ്ങളും അടുത്ത കാലത്തായി ദേശീയ തലത്തില്‍ ശ്രധിക്കപ്പെട്ടവയാണ്,ഇതില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാന്ചീവരം ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു രണ്ടു ചിത്രങ്ങളും മേല്‍ പറഞ്ഞ ചിത്രങ്ങളുടെത് പോലെ ഒരേ മൂശയില്‍ സൃഷ്ട്ടിക്കപ്പെട്ടതാണ് എന്ന് മനസിലാക്കാം.ഇത് തമിഴ് സിനിമയെ സംബന്ധിച്ചിടത്തോളം ശുഭ സൂചനയാണ് പക്ഷെ അതോടൊപ്പം തന്നെ തമിഴ് സിനിമയെ പതിറ്റാണ്ടുകള്‍ പിറകിലേക്ക് കൊണ്ട് പോകുകയും ചെയ്യുന്നുണ്ട്.ഇത് മലയാള സിനിമയുടെയും തമിഴ് സിനിമയുടെയും ഒരു താരതമ്യ പഠനമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല പക്ഷെ തമിഴ് സിനിമ എവിടെ നില്‍ക്കുന്നു എന്ന് നാം മനസിലാക്കേണ്ടതുണ്ട്,എന്പതുകളിലെ എന്നല്ല ഇപ്പോഴും മലയാള സിനിമയുടെ പരിസരം വളരെ ചെറുതാണ് പക്ഷെ തമിഴ് സിനിമക്ക് സ്വാതന്ത്രത്തിന്റെതായ കുറച്ചു കൂടി വിശാലമായ മേഖലയാണ് ഉള്ളത്.ആ രീതിയില്‍ ചിന്തിക്കുമ്പോള്‍ നമ്മുടെ കഴിഞ്ഞ കാല പരിസരവും ഇന്നിന്റെ സമാന്തര തമിഴ് സിനിമാ ലോകവും തമ്മിലുള്ള താരതമ്യത്ത്തിലെ അസ്വാഭാവികത പ്രകടമാണ്
ദേവത്തിരുമകള്‍,ഗോവ,യെന്തിരന്‍ ,കോ ..ഇങ്ങനെയുള്ള ചിത്രങ്ങളിലാണ് ഞാന്‍ തമിഴ് സിനിമയിലെ മാറ്റം കാണുന്നത്,തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം മസാല ചേരുവകളില്ലാതെ ഒരു ചിത്രത്തിലൂടെ താര മൂല്യ തിരിച്ചു പിടിക്കുന്ന വിക്രത്തിന്റെ ധൈര്യത്തിലാണ് തമിഴ് സിനിമയിലെ മാറ്റം,യെന്തിരന്‍ എന്ന ചിത്രത്തിലൂടെ സിനിമയുടെ മാര്കെടിംഗ് എന്താണെന്ന് കാട്ടി തരുന്ന തിരിച്ച്ചരിവാന് തമിഴ് സിനിമയിലെ മാറ്റം,പക്കാ വാണിജ്യ ബിംബങ്ങളെ ഉപയോഗിച്ചു സമൂഹത്തിന്റെ സമകാലിക അനുഭവങ്ങള്‍ പരാമര്ഷിച്ച്ച്ച കോ യിലൂടെ കെ വി ആനന്ദ് കാട്ടി തരുന്നതാണ് തമിഴ് സിനിമയിലെ മാറ്റം,ഗോവയ്ക്ക് ശേഷം അജിത്തിന്‍റെ [തല]മന്കാതയിലെക്കുള്ള വഴുതി മാറലിലൂടെ വെങ്കട്ട് പ്രഭു കാട്ടി തരുന്നതാണ് തമിഴ് സിനിമയിലെ മാറ്റം,മലയാള സിനിമ കണ്ടു പഠിക്കേണ്ടതും അത് തന്നെ അല്ലാതെ പഴമയിലേക്കുള്ള മടങ്ങി പോക്കല്ല നമുക്ക് വേണ്ടത് .സമാന്തര തമിഴ് സിനിമകള്‍ തീര്‍ച്ചയായും നിലവാരമുല്ലവയാണ്,ആസ്വാദന നിലവാരത്തിനു യാതൊരു കുറവും അത് വരുത്തുന്നില്ല ,പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നു പറയാനുമാവില്ല.രഞ്ജിത്തിന്റെ ക്രാഫ്ടോ,അടൂര്‍ ഗോപാല കൃഷ്ണന്റെ ആര്‍ട്ടോ,ശ്യാമ പ്രസാടോരുക്കുന്ന ഒപേറയോ അല്ല സമാന്തര തമിഴ് സിനിമ,പക്ഷെ ഇവ മൂന്നും വാണിജ്യ വത്കരിക്കുന്ന ഒരു പുതിയ തരം ബ്ലെണ്ട് ആണ് തമിഴ് സിനിമ.ലഹരിയുടെ പുത്തന്‍ അനുഭവങ്ങള്‍ ലഭിക്കാം പക്ഷെ മലയാളി അതിനു അടിമയാകേണ്ട കാര്യമില്ല.പഴയ വീഞ്ഞ് സംസ്കരിചെടുത്ത്ത ഒരു പുതിയ ഉത്പ്പന്നം,പുതിയ കുപ്പിക്ക് പകരം ഒരു പരന്ന പാത്രത്തിലൊഴിച്ചു തരുന്നു.അത്രയേ ഉള്ളു വെത്യാസം
0 comments:
Post a Comment
പ്രതികരണങ്ങള്‍