By /
Related Posts Plugin for WordPress, Blogger...

Friday, October 21, 2011

അശ്വമേധം [വയലാര്‍ ]


ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍
ആരൊരാളതിന്‍ മാര്‍ഗ്ഗം മുടക്കുവാന്‍ ?

ദിഗ്വിജയത്തിനെന്‍ സര്‍ഗ്ഗശക്തിയാ‌‌-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാന്‍!

വിശ്വസംസ്കാരവേദിയില്‍ പുത്തനാ-
മശ്വമേധം നടത്തുകയാണു ഞാന്‍!

നിങ്ങള്‍ കണ്ടോ ശിരസ്സുയര്‍ത്തിപ്പയു-
മെന്‍കുതിരയെ, ചെമ്പന്‍ കുതിരയെ?

എന്തൊരുന്മേഷമാണതിന്‍ കണ്‍കളില്‍
എന്തൊരുത്സാഹമാണതിന്‍ കാല്‍കളില്‍!

കോടികോടി പുരുഷാന്തരങ്ങളില്‍-
ക്കൂടി നേടിയതാണതിന്‍ ശക്തികള്‍.

വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിന്‍ സിദ്ധികള്‍!

മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിന്‍ സംസ്കാരമണ്ഡലം!

കോടികോടി ശതാബ്ദങ്ങള്‍ മുമ്പൊരു
കാടിനുള്ളിള്‍ ച്ചെന്റെ പിതാമഹര്‍

കണ്ടതാണീക്കുതിരയെ;ക്കാട്ടുപുല്‍-
ത്തണ്ടുനല്‍കി വളര്‍ത്തി മുത്തശ്ശിമാര്‍;

കാട്ടുചൊലകള്‍ പാടിയപാട്ടുക-
ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാര്‍;

ഇന്നലത്തെ ചരിത്രം മയങ്ങുന്ന
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ

എത്രയെത്ര ശവകുടീരങ്ങളില്‍
ന്രുത്തമാടിയതാണാക്കുളമ്പുകള്‍!

ദ്രുപ്തരാഷ്ട്ര പ്രതാപങ്ങള്‍തന്‍ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയില്‍,

എത്ര കൊറ്റക്കുടകള്‍,യുഗങ്ങളില്‍
കുത്തിനിർത്തിയ മുത്തണിക്കൂണുകള്‍,-

അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെബ്ഭരണകൂടങ്ങളും!

കുഞ്ചിരോമങ്ങള്‍തുള്ളിച്ചുതുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ,

പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാന്‍.

പിന്നെ രാജകീയോന്മത്തസേനകള്‍
വന്നു നിന്നു പടപ്പാളയങ്ങളില്‍!

ആഗമതത്വവേദികള്‍ വന്നുപോല്‍
യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാന്‍!

എന്റെ പൂര്‍വികരശ്വഹ്രിദയജ്ഞ;
രെന്റെ പൂര്‍വികര്‍ വിശ്വവിജയികള്‍,

അങ്കമാടിക്കുതിരയെ വീണ്ടെടു-
ത്തന്നണഞ്ഞു യുഗങ്ങള്‍തന്‍ ഗായകര്‍!

മണ്ണില്‍നിന്നു പിറന്നവര്‍ മണ്ണിനെ -
പ്പൊന്നണിയിച്ച സംസ്കാരശില്പികള്‍!

നേടിയതാണവരോടു ഞാ,-നെന്നില്‍
നാടുണർന്നോരുനാളിക്കുതിരയെ!

ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാന്‍
മായുകില്ലെന്റെ ചൈതന്യവീചികള്‍!

ഈശ്വരനല്ല മാന്ത്രികനല്ല ഞാന്‍
പച്ചമണ്ണിന്‍ മനുഷ്യത്മാണുഞാന്‍!

ദിഗ്വിജയത്തിനെന്‍ സര്‍ഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാന്‍

ആരൊരാളിക്കുതിരയെ കെട്ടുവാന്‍
ആരൊരാളതിന്‍ മാര്‍ഗ്ഗം മുടക്കുവാന്‍

0 comments:

Post a Comment

പ്രതികരണങ്ങള്‍