ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തിനീ
നിറമുള്ള ജീവിതപ്പീലി തന്നു (2)
എന്റെ ചിറകിനാകാശവും നീ തന്നു
നിന്‍ ആത്മശിഖരത്തിലൊരു കൂട് തന്നു..
ആത്മശിഖരത്തിലൊരു കൂട് തന്നു.
ഒരു കുഞ്ഞു പൂവിലും തളിര്‍കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ (2)
ജീവനൊഴുകുമ്പോഴൊരു തുള്ളി ഒഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചോരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേര്‍ത്തോരരുവിതന്‍ താരാട്ട് തളരുമ്പോഴും(2)
കനിവിലൊരു കല്ല് കനിമധുരമാകുമ്പോഴും
കാലമിടറുമ്പോഴും നിന്റെ ഹൃദയത്തില്‍
ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു.
അടരുവാന്‍ വയ്യാ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും (2)
ഉരുകിനിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുംമ്പോഴാണെന്‍റെ സ്വര്‍ഗ്ഗം(2)
നിന്നിലടിയുന്നതേ നിത്യസത്യം.
സിനിമ= ദൈവത്തിന്റെ വികൃതികള്‍
രചന= വി മധുസൂദനന്‍ നായര്‍
സംഗീതം= മോഹന്‍ സിത്താര
0 comments:
Post a Comment
പ്രതികരണങ്ങള്‍