By /
Related Posts Plugin for WordPress, Blogger...

Wednesday, October 26, 2011

[വേലായുധം റിവ്യൂ] VELAYUTHAM REVIEW

0 comments

Directed by     M. Raja
Produced by     Venu Ravichandran
Screenplay by     M. Raja
Starring :

Vijay,
Saranya Mohan,
Genelia Dsouza,
Hansika Motwani,
Santhanam,
Soori,
Abhimanyu Singh
Etc.

Music by     Vijay Antony
Cinematography     Priyan
Editing by     V. T. Vijayan
Studio     Aascar Films
Distributed by     Aascar Films
Ayngaran International
Release date    26 October 2011
Running time     160 minutes
Country     India
Language     Tamil
Budget     INR45 crore (US$10.04 million)

                                                    എല്ലാ തരത്തിലും ഒരു വിജയ്‌ ചിത്രമാണ് വേലായുധം,പച്ച മലയാളത്തില്‍ കാശ് മുതലാവുന്ന പടം എന്ന് പറയാം,ടിക്കെറ്റെടുത്ത് പടം കാണാന്‍ കയറുന്ന ആരാധകരെ ഒരു തരത്തിലും ചിത്രം നിരാശപ്പെടുത്തുന്നില്ല,ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ ചിത്രത്തിന്‍റെ പ്രത്യേകതയാണ്.തന്‍റെ സഹോദരിയുടെ വിവാഹ ആവശ്യങ്ങള്‍ക്കായി ചെന്നൈ നഗരത്തിലെത്തുമ്പോള്‍ വേലു അറിഞ്ഞിരുന്നില്ല കാലം തനിക്കായി കാത്തു വെച്ചിരിക്കുന്നത് എന്താണെന്ന്,രാജ്യ ദ്രോഹ ശക്തികള്‍ പിടി മുറുക്കുമ്പോള്‍ അതിനെതിരെ ഒരു ദൈവദൂതനെ പോലെ പോരാടുകയായിരുന്നു അയാളുടെ ദൌത്യം.വേലുവില്‍ നിന്ന് വേലായുധത്തിലെക്കുള്ള അയാളുടെ വളര്‍ച്ചയില്‍ അയാള്‍ക്ക്‌  നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ അതാണ്‌ ഈ സിനിമയുടെ തീം.അധികമൊന്നും പുതുമകള്‍ അവകാശപ്പെടാനില്ലാത്ത ഈ തീം ഒരു സിനിമയായി വന്നപ്പോള്‍ സംവിധായകന്‍ പ്രകടിപ്പിച്ച സര്‍ഗ ശേഷിയാണ് ചിത്രത്തിന്‍റെ ഹൈ ലൈറ്റ്.ചിത്രത്തില്‍ വിജയുടെ നായികമാരായി എത്തുന്നത് ജെനീലിയ,ഹന്‍സിക എന്നിവരാണ്,മലയാളി താരം ശരണ്യ മോഹന്‍ വിജയുടെ പെങ്ങളായി എത്തുന്നു.

              പതിഞ്ഞ താളത്തില്‍ സഹോദരി സഹോദരന്മാരുടെ കുടുംബ ബന്ധങ്ങളെ പ്രതി പാദിച്ചു കൊണ്ട് തുടങ്ങുന്ന ചിത്രം,ആദ്യ ഇന്റെര്‍വെല്‍ ആകുമ്പോഴേക്കും വന്യമായ വേഗം പ്രാപിക്കുന്നു,ഇന്റര്‍വെലിനു ശേഷം ചിന്തിക്കാന്‍ പോലും സമയം നല്‍കാതെ ഒരു പ്രത്യേക പാലസ് പ്രകടിപ്പിക്കുന്നുണ്ട്,ചിത്രത്തിന്‍റെ വേഗം നിയന്ത്രിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു,ഇതില്‍ രണ്ടാം പകുതിയിലെ ഒരു ട്രെയിന്‍ സീക്വന്‍സ് എടുത്തു പറയേണ്ടതാണ് .വിജയ്‌ ഫാന്‍സിനെ ആവേശ ത്തിന്‍റെ പര കോടിയില്‍ എത്തിക്കുന്ന വേറെയും ചില രംഗങ്ങള്‍ ചിത്രത്തിലുണ്ട്,ചിത്രം അവസാനിക്കുന്ന ലാസ്റ്റ് സ്റ്റില്‍ അടക്കം,മാസ് എന്ന് പറയാവുന്ന തരത്തില്‍ ആളുകള്‍ പങ്കെടുത്ത ഒരു ക്ലൈമാക്സ് അടുത്ത കാലത്ത്തുണ്ടായിട്ടില്ല,ഗാനങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്ന് പറയുവാന്‍ ആകില്ലെങ്കിലും ചിത്രീകരണ മികവു കൊണ്ട് ആ പരിമിതികള്‍ മറികടക്കാന്‍ കഴിഞ്ഞിട്ടുണ്ട്,അഭിനേതാക്കള്‍ അവരുടെ വേഷങ്ങള്‍ ഭംഗിയായി  കൈകാര്യം ചെയ്തിരിക്കുന്നു.ക്ലൈമാക്സില്‍ ഒരു നല്ല മെസേജു കൊടുക്കുവാനും അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്,ആഘോഷമായി കാണുവാന്‍ കഴിയുന്ന എല്ലാ ചേരുവ കളുമടങ്ങിയ ഒരു പക്കാ എന്റര്‍ടൈനെര്‍ ആണ് വേലായുധം

Rating-8/10
Verdict -Super Hit

[Note:
വീണ്ടും പഴയകാല ഓര്‍മ്മകള്‍ ഉണര്‍ത്തി കൊണ്ട് താര സിനിമകള്‍ ഏറ്റു മുട്ടുന്ന കാഴ്ചയാണ് നമ്മുടെ തീയറ്ററുകളില്‍ കാണുവാന്‍ സാധിക്കുന്നത്,പുതിയ മലയാളം റിലീസുകള്‍ ഇല്ലാതെ ഒരു ദീപാവലി കടന്നു വരുമ്പോള്‍ നമ്മുടെ പ്രേക്ഷകര്‍ മറ്റു ഭാഷാ ചിത്രങ്ങള്‍ക്ക് കൈയടിക്കുന്നു ]
Read More

Monday, October 24, 2011

എന്‍റെ കവിത-കവിത[അനില്‍ കുരിയാത്തി ]Ente Kavitha-Poem[Anil Kuriyaththi]

അവളെത്ര
സുന്ദരിയാണെന്നോ ?

കസ്തൂരി പൂക്കുന്ന
തിരുനെറ്റി തടത്തിലാണ്
ഇന്നലെയീ കടല്‍കിഴവന്‍
സീമന്തം തൊട്ടത്‌ ...

ഇപ്പോള്‍
വൃഷ്ട്ടി വര്‍ഷങ്ങളില്‍
നിറഞ്ഞു തുളുമ്പാറുണ്ട്
ആ നക്ഷത്ര കണ്ണുകള്‍

അവളുടെ
തുടയിടുക്കുകളിലേക്കാണ്
കന്നി മാസങ്ങളില്‍
ശ്വാനമോഹങ്ങള്‍ ..
ഉരുകിയൊലിച്ചെത്തുന്നത്

പൊള്ളി പിടയാറുണ്ട് ,
ഉന്മത്തദാഹങ്ങളുടെ
ചാട്ടുളിതുമ്പിലാ
സഹന നൊമ്പരം

അവളിലേക്കൊന്നു,..
ഓടിയെത്താന്‍
ഉരുണ്ടു പിരളാന്‍
പുണര്‍ന്നുറങ്ങാന്‍ ,...

ഹൃദയപ്രാന്തങ്ങളി-
ലെവിടെയോ
പ്രണയ ദൂരമളന്നൊരു
നിലാ മധുരം
തിളച്ചു തൂവുന്നുണ്ട്

സ്വപ്നങ്ങളില്‍ നിന്നും
ഒരാചാര
വെടിശബ്ദ്ധം കേട്ട്
ഞെട്ടി ഉണര്‍ന്നതാ
പട്ടില്‍ പൊതിഞ്ഞു
പൊതുദര്‍ശനത്തിനു
വച്ചിരിക്കുന്നു

'എന്റെ കവിതയുടെ
മരവിച്ച പ്രാണനെ'

ഇന്നലെ ...
കൈഞരമ്പറുത്തു
മരിച്ചുവത്രേ

പിഞ്ചിയ ഹൃദയത്തിലേക്ക്
ഇപ്പോഴുമവര്‍
ആചാരവെടിയുതിര്‍ത്തുകൊണ്ടിരിക്കുന്നൂ
-------------------------------------------

അനില്‍ കുരിയാത്തി: പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത വ്യെക്തിത്വം,  ഓണ്‍ലൈന്‍ ലോകത്തു നിന്നും ഒരു പിടി പ്രതിഭകളെ മലയാള സാഹിത്യത്തിനു നല്‍കിയ "ശ്രുതിലം" എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയുടെ അമരക്കാരന്‍.ഇന്ത്യയൊട്ടാകെയും ഗള്‍ഫ് രാജ്യങ്ങങ്ങളടക്കം വിദേശത്തും  പ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്ന രീതിയില്‍ ഈ കൂട്ടായ്മയെ വളര്‍ത്തി എന്നതാണ് അദ്ദേഹം മലയാള സാഹിത്യത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന.തിരുവനന്തപുരം നഗരത്തിലെ സാഹിത്യ വേദികളില്‍ അനില്‍ കുരിയാത്തി ഒരു അനിവാര്യതയാണ്
Phone : 9037509585
Read More

ABHAMGURAM [അഭംഗുരം] Malayalam Short Film

2 comments
പ്രതീക്ഷകളോ മുന്‍വിധികളോ ഒന്നുമില്ലാതെയാണ് അഭംഗുരം കാണുവാന്‍ ഇരുന്നത്,വളരെ നല്ല ഒരു ശ്രമം ചിത്രത്തില്‍ പ്രകടമാണ്,ഇനി ഈ ശ്രമം എത്രത്തോളം വിജയിച്ചു എന്ന് പരിശോധിക്കാം
ടൈറ്റില്‍ അല്ലെങ്കില്‍ ചിത്രത്തിന്‍റെ അഭംഗുരം എന്ന പേര് ഈ ഷോര്‍ട്ട് ഫില്മിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുന്നു,ടൈറ്റില്‍ ഇത്തരം സിനിമകളുടെ ഭാവിയെ തന്നെ ബാധിക്കുന്നു എന്നതാണ് സത്യം,അതിന്‍റെ വിശദാമ്ശങ്ങളിലേക്ക് കടക്കുന്നില്ല,ഈ ഒരു ചിത്രത്തിന്‍റെ കാര്യത്തില്‍ ഒരു തൊണ്ണൂറു ശതമാനത്തോളം വിജയം കൈവരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ഒരു ഹോസ്പിറ്റലില്‍ നിന്ന് തുടങ്ങുന്ന ഈ ചിത്രം പറഞ്ഞു പോകുന്നത് അവിടെ അഡ്മിറ്റ്‌ ചെയ്യപ്പെട്ട ഒരാളുടെ വിഭ്രമാത്മകമായ കഥയാണ്.അഭിനേതാക്കളുടെ കാര്യമെടുത്താല്‍ ഏതാണ്ടെല്ലാവരും അഭിനയത്തില്‍ വേണ്ട രീതിയിലുള്ള മിതത്വം പ്രകടിപ്പിച്ചിരിക്കുന്നു,നല്ല എഡിറ്റിംഗ്,ദൃശ്യങ്ങളും നന്നായിട്ടുണ്ട് എങ്കിലും ചില രംഗങ്ങളില്‍ ഒരു സെപിയ ടോണ്‍ കൊടുത്തിരുന്നുവെങ്കില്‍ ചിത്രത്തിന്‍റെ യദാര്‍ത്ഥ അസ്വാദനാനുഭവം ലഭിക്കുമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്.,കഥയുടെ പരിണാമത്തില്‍ ചില ദൃശ്യങ്ങള്‍ അതിലുപയോഗിച്ചിരിക്കുന്ന പ്രോപെര്ടികള്‍ എല്ലാം എടുത്തു പറയേണ്ടവയാണ്,ഒരു വെളുത്ത പശ്ചാത്തലത്തില്‍ ഇരുവശത്തും നില്‍ക്കന്ന ജീവിതത്തെയും മരണത്തെയും വെളുപ്പ്‌,കറുപ്പ് എന്നീ നിറങ്ങളുള്ള കൊസ്ട്യൂമുകളിലൂടെ വെത്യസ്തമാക്കിയിരിക്കുന്നു എന്നൊരു വ്യാഖ്യാനം നല്‍കാം. ചിത്രത്തില്‍ ആദ്യം ശ്രധ്ധയാകര്ഷിക്കുന്നത് ചിത്രത്തിന്‍റെ ഓഡിയോ ട്രാക്ക് ആണ്,ചിത്രത്തിന്‍റെ പള്‍സ് നിയന്ത്രിക്കുന്നതില്‍ അതൊരു പ്രധാന ഘടകമാണ്,ക്ലൈമാക്സ് രംഗങ്ങളെ കുറിച്ചു ഇപ്പോള്‍ അധികം പറയുന്നില്ല,ഒരു നല്ല ആശയം പ്രകടമാക്കുന്നു എന്ന് മാത്രം പറയാം ,ചുരുക്കത്തില്‍ നല്ലൊരു അനുഭവം തന്നെ ആയിരുന്നു അഭംഗുരം എന്ന ഈ സിനിമ,ഒരേ ഒരു പരാതി ദൈര്ഘ്യം ഒന്ന് രണ്ടു മിനിട്ടുകള്‍ കുറച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്നതാണ് പക്ഷെ അതെവിടെ സാധിക്കുമായിരുന്നു എന്ന് പറയുവാന്‍ കഴിയുന്നില്ല,ഇത്തരം ശ്രമങ്ങളെ നാം ഓരോരുത്തരും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്ന് പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു [Baiju R Nair]




 ---------------------------------------------------------------------
{STORY: ABDUL SALAM
CINEMATOGRAPHY :ROBIN BR ,RAGESH
EDITING:SARIN KRISHNA
ART:SREELESH R.M
MUSIC :ABDUL RASHEED
SOUND EFX:PRASANTH NAIR
SOUND ENGINEER :SHAZ ABDULLA
PRODUCED BY:ABDUL SALAM,SARIN RAVI
SCREENPLAY DIALOGUE & DIRECTION :SARIN &SALAM}




Read More

മൂന്നു കവിതകള്‍ -കവിത[ഹരിശങ്കര്‍ കര്‍ത്താ ]Moonnu Kavithakal-Poem[Harisankar Karththa]

1.കഴപ്പ്
------
വസന്തം ചെറിമരങ്ങളോട് ചെയ്യുന്നത്
എനിക്ക് മൊബൈലില്‍ പകര്‍ത്തണം

2. ആസക്തി
---------
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍...
ഭാ!! എന്‍റെ പട്ടിയ്ക്ക് പോലും വേണ്ട..

എനിക്ക്
നിന്നെ മതി...ഉമ്മ!!!

3. അപകടം
---------
പട്ടിക്കൂടെന്നറിയാതെയാണ് നിന്റെ ഹൃദയം തുറന്നു നോക്കിയത്.
ഇപ്പോള്‍  നിന്‍റെ സ്നേഹം എന്നെ ഓടിച്ചിട്ട് കടിക്കുന്നു.

-----------------------------------------------------------------

ഹരിശങ്കര്‍ കര്‍ത്താ :തീക്ഷ്ണവും നൂതനുവുമായ ആശയങ്ങള്‍ ഉള്ളില്‍ പേറുന്ന യുവത്വത്തിന്‍റെ കൈയൊപ്പാണ് ഇദേഹത്തിന്റെ രചനകള്‍ ,ചെട്ടികുളങ്ങര ആണ് ഇദേഹത്തിന്റെ സ്വദേശം

വിലാസം
----------

Anacode,
Kaitha south,
Chettikulangara,
Mavelikkara,
Phone:9037272245
Read More

Sunday, October 23, 2011

ഞാനെന്ന ഞാന്‍-കവിത [ഹരിദ് ശര്‍മ്മ കെ]Njanenna Njan-Poem[Harid]


ആരായാലും

ഏതായാലും

എന്തായാലും

എങ്ങനെയായാലും

എപ്പോളായാലും

എന്തിലായാലും

ഞാനെന്ന ഞാന്‍

ഞാനായിരിക്കും .

ഞാനെന്ന ഞാന്‍ ഇല്ലാതെ ,

പിന്നെന്തു ഞാന്‍ .?

ഞാനെന്ന ഞാന്‍ ഇല്ലാതെ ,

പിന്നെവിടെ ഞാന്‍ ?

ഞാനെന്ന ഞാന്‍ ഇല്ലാതെ ,

പിന്നെങ്ങനെ ഞാന്‍..?

ഞാനെന്ന ഞാന്‍ ഇല്ലാതെ ,

പിന്നെപ്പോഴാണ് ഞാന്‍ ?



എന്നാല്‍

ഞാനെന്ന ഞാന്‍ ഒന്നല്ല ..

ഞാനറിയുന്ന ഞാനും,

പിന്നെ ഞാനറിയാത്ത ഞാനും.!
-------------------------------

ഹരിദ് ശര്‍മ്മ കെ :ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സാന്നിധ്യം,സരളവും താളാത്മകവുമായ രചനാ രീതി കൊണ്ട് യുവ കവികളില്‍ ശ്രദ്ധേയന്‍, കോഴിക്കോട് സ്വദേശിയാണ് ഇദ്ദേഹം
Read More

Saturday, October 22, 2011

ഇഷ്ടം -കവിത [ജംഷിദ് എരമംഗലം]


ഈറനില്‍
ഒതുക്കിക്കെട്ടിയ
മുടിക്കെട്ടില്‍പ്പെടാതെ
ചിതറിവീഴുന്ന ജലത്തുള്ളിയെ

അടുക്കളത്തിരക്കില്‍
അടിവയറ്റിലേക്ക്
തെറുത്തുവെക്കുന്ന സാരിത്തലപ്പിനെ

കിടപ്പറയില്‍ മാറിക്കിടക്കുമ്പോള്‍
അതിരിട്ടുപുതയ്ക്കുന്ന
ബെട്ഷീറ്റിനെ

എന്‍റെ ചൂഴ്ന്ന നോട്ടത്തില്‍ പെട്ട്
നാണമാര്‍ന്നോഴിയുന്ന
അവളുടെ കണ്ണുകളെ

ഇഷ്ടം ........

അടുപ്പിലൂതി
കണ്ണു നിറയുമ്പോള്‍,
വിരലിലൂന്നി
എന്തിനില്‍ക്കുമ്പോള്‍

പിണക്കത്തിനു മുമ്പ്
മുഖം തിരിഞ്ഞു
പരാതി പറയുമ്പോള്‍

അബദ്ധത്തിന്‍
നഖപ്പാടുകളെ
ചുമ്പിച്ചുണര്‍ത്തുമ്പോള്‍

ഇടി വെട്ടുന്ന രാത്രിയില്‍
ഭയം
സ്നേഹമായ് പെയ്യുമ്പോള്‍

അവളെ,
സൂചിമുനയേക്കാള്‍
കൂര്‍ത്ത മൗനം ശീലിച്ചവളെ
ഏറെ ഇഷ്ടം............


-------------------------------------------




[ജംഷിദ് എരമംഗലം [ജംഷി]:വളര്‍ന്നു വരുന്ന യുവ കവികളിലെ ശ്രദ്ധേയ സാന്നിധ്യം,കോഴിക്കോട് സ്വദേശിയാണ്.ചേമ്പിലയിലെ രണ്ടു മഴത്തുള്ളികള്‍ , താരാട്ട് പോലെ ചിലത് ,പെയിന്റടിക്കുന്നവന്റെ കുപ്പായം,ഗ്ലോബിലെ വരകള്‍ എന്നിവയാണ് പ്രധാന കവിതകള്‍ ]


Jamshid T

Thaithottathil (h)

Eramangalam PO

Balussery

Phone: 9961437080


Read More

പരലോകവും പുനര്‍ജന്മവും [ആചാര്യ നരേന്ദ്ര ഭൂഷണ്‍ ]

0 comments
പരലോകവും പുനര്‍ജന്മവും [ആചാര്യ നരേന്ദ്ര ഭൂഷണ്‍ ] 

അവതാരിക : സക്കറിയ

ഡി സി ബുക്സ്

ഹൈന്ദവ വിശ്വാസമനുസരിച്ച് എന്ന പേരില്‍ നില നില്‍ക്കുന്ന മരണാനന്തര ലോകം എന്ന സങ്കല്‍പ്പത്തെയും അതെ ചുറ്റിപറ്റി നില്‍ക്കുന്ന അന്ധ വിശ്വാസങ്ങളെയും അതേ ഹൈന്ദവ വിശ്വാസ പ്രമാണങ്ങളായ വേദ,ഉപനിഷത്ത് വിശകലനങ്ങള്‍ ഉപയോഗിച്ചു തകിടം മറിച്ചു കൊണ്ട്,നിത്യ നൂതനവും ശാസ്ത്ര സങ്കല്പ്പങ്ങളോട് അടുത്ത് നില്‍ക്കുന്നതുമായ ഒരു ചിന്ത പ്രകടിപ്പിക്കുകയാണ് ആചാര്യ നരേന്ദ്ര ഭൂഷണ്‍ തന്‍റെ വിഖ്യാത കൃതിയായ പരലോകവും പുനര്‍ജന്മവും എന്ന രചനയിലൂടെ

                                                                             ഈ കൃതിയ്ക്ക് അവതാരിക എഴുതുന്ന പ്രമുഖ സാഹിത്യകാരന്‍ സക്കറിയ ഇങ്ങനെ പറയുന്നു "ആചാര്യ നരേന്ദ്ര ഭൂഷന്റെ ഈ അമൂല്യമായ ഗ്രന്ഥത്തിനു അവതാരികാ കര്‍ത്താവാകാന്‍ കഴിഞ്ഞത് എനിക്ക് ലഭിച്ച അസാധാരണ ബഹുമതിയായി ഞാന്‍ വിലമതിക്കുന്നു.മനുഷ്യത്വത്തിന്റെ സന്ദേശമാണ് - ആധ്യാത്മിക കടും ചായങ്ങള്‍ പുരട്ടിയ സ്വപ്ന ലോകങ്ങളിലെക്കുള്ള ക്ഷണമല്ല -ഈ ഗ്രന്ഥത്തില്‍ മുഴങ്ങുന്നത് "
                                
                                                                            സകാമ കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ മരണ ശേഷം പ്രാപിക്കുന്ന അവസ്ഥകളെ ആചാര്യ നരേന്ദ്ര ഭൂഷണ്‍ വിശകലനം ചെയ്യുന്നതിങ്ങനെ

ധൂമ ദശ
രാത്രിവത്ദശ
കൃഷ്ണപക്ഷീയദശ [അപരപക്ഷീയദശ]
ദാക്ഷിണായിനിദശ [ക്ഷാണ്‍മാസികദശ]
പൈതൃകദശ 
ആകാശീയദശ
ചാന്ദ്രമസീദശ


ഇവയൊന്നും ഏതെങ്കിലും ലോകവുമായി ബന്ധപ്പെട്ട സങ്കേതങ്ങളല്ല,ആത്മ തേജസിന്റെ അളവ്കോലുകള്‍ ആണ്.യുക്തി ഭദ്രമായ ഇത്തരം വിശകലങ്ങള്‍ കൊണ്ട് ഭൌതിക ലോകത്തില്‍ പരേതാത്മാക്കള്‍ നടത്തുന്നു എന്ന് പറയപ്പെടുന്ന ഇടപെടലുകളെ നിരസിക്കുകയും കാല ചക്രത്തിന്റെ അനിവാര്യതകളെ പ്രകടിപ്പിക്കുകയും ചെയ്യുന്നു രചയിതാവ് ഈ കൃതിയിലൂടെ.
                     
                                                                          സാമ്പ്രദായിക രചനാ സങ്കല്‍പ്പങ്ങളെ നിരാകരിച്ചു കൊണ്ട് സത്സംഗ രൂപത്തിലാണ് രചന നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്.അമൂല്യങ്ങളായ വേദ ഉപനിഷത്ത് വിശകലനങ്ങളാല്‍ സമ്പന്നമാണ് രചന.സംശയങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അതിനുത്തരം നല്‍കുന്ന രചനാ രീതി,വികലമായ വിശകലനങ്ങള്‍ മൂലം ഇരുണ്ടു പോയ ഹൈന്ദവ സങ്കല്‍പ്പങ്ങളെ തേച്ചു മിനുക്കിയെടുക്കുകയാണ് രചയിതാവ് ചെയ്തത്,രചന അവസാനിക്കുമ്പോള്‍ ഈ സംസ്കാരത്തിന്റെ ആശയങ്ങള്‍ സ്വര്‍ണ്ണം പോലെ തിളക്കമുള്ളതാകുന്നു.ഈ ശ്രേണിയില്‍ ഇന്ന് മലയാളത്തില്‍ ലഭ്യമായ ഏറ്റവും മികച്ച രചന എന്ന് 'പരലോകവും പുനര്‍ജന്മവും' എന്ന ഈ കൃതിയെ വിശധീകരിക്കാം,ഏതൊരാളും വായിച്ചിരിക്കേണ്ട ഒരു കൃതിയാണിത്.


                  ആചാര്യ നരേന്ദ്ര ഭൂഷണ്‍ 
                  

1937ല്‍ ചെങ്ങന്നൂരില്‍ ജനിച്ചു ,1970 മുതല്‍ ആര്‍ഷ നാദം വൈദിക മാസിക ആരംഭിച്ചു ,ബാലാ ഗംഗാധര തിലകന്‍റെ ഗീതാ രഹസ്യം തര്‍ജമ ചെയ്തു ,ചതുര്‍ വേദ സംഹിത ,സത്യാര്‍ത്ഥപ്രകാശം,പുരൂരവസ്സും ഉര്‍വശിയും,വേദ പര്യടനം,യോഗേശ്വരനായ കൃഷ്ണന്‍ തുടങ്ങിയവ മുഖ്യ കൃതികള്‍ ,ആദ്യത്തെ അമൃത കീര്‍ത്തി പുരസ്കാരം [2001]നേടി.2009ല്‍ തന്‍റെ ആചാര്യ പദവി നിരസിച്ചു കൊണ്ട് ശ്രദ്ധേയനായി.2010 നവംബര്‍ 16 ന് . 73ആം വയസില്‍ അന്തരിച്ചു.




Read More

Friday, October 21, 2011

എഴുതി തീരാത്ത ഗാനം പോലെ മുല്ലനേഴി



ഒല്ലൂര്‍ ആവണിശേരിയില്‍ മുല്ലനേഴി മനയിലാണ് മുല്ലനേഴി നീലകണ്ഠന്‍ നമ്പൂതിരിയുടെ ജനനം. ഞാവല്‍‌പ്പഴങ്ങള്‍ എന്ന സിനിമയിലെ ‘കറുകറുത്തൊരു പെണ്ണാണ്’ എന്ന പാട്ടിലൂടെയാണ് മുല്ലനേഴി ജനശ്രദ്ധ നേടിയത്. രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയ്ക്ക് വേണ്ടിയാണ് അവസാനം പാട്ടെഴുതിയത്. ‘ഇതിലെ ഈ പുഴയും’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.

സ്വര്‍ണ്ണപക്ഷികള്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, സന്മനസുള്ളവര്‍ക്ക് സമാധാനം, മേള, അയനം, തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പാട്ടെഴുതിയിട്ടുണ്ട്. ഉപ്പ്, പിറവി, കഴകം തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്റെ സ്നേഹവീട് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.

1977ല്‍ ഉള്ളൂര്‍ അവര്‍ഡ്, 1989ല്‍ നാലപ്പാടന്‍ അവാര്‍ഡ്, 1995-ലും 2010-ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1981-ല്‍ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ചില ഗാനങ്ങളിലൂടെ
------------------------
കുഞ്ഞിണിപ്പൂവിന്‍ കുടക്കടുക്കന്‍
-----------------------------------------
ചിത്രം : ഞാന്‍ ഒന്നു പറയട്ടെ
വര്‍ഷം : 1982
രചന : മുല്ലനേഴി
സംഗീതം : കെ. രാഘവന്‍
പാടിയത് : വാണി ജയറാം

കുഞ്ഞിണിപ്പൂവിന്‍ കുടക്കടുക്കന്‍
മുറ്റത്തെ കാതിപ്പൂ തുമ്പപ്പൂ പുഞ്ചിരി
മുടിയിലണിയാന്‍ മുല്ലപ്പൂ
കണ്ണാന്തളി മുറ്റം മുറ്റത്തൊരു തുമ്പ
തുമ്പക്കുടുമയില്‍ പൊട്ടി മുളച്ചൊരു പൊന്നരയാല്
ഒരു പൊന്നരയാല്
(കണ്ണാന്തളി)
അരയാല്‍ക്കൊമ്പത്താടകളാടി
ആടകള്‍ പാടി (2)

ഏതോ ചുണ്ടിലൊരോടക്കുഴലിനു കാതു മുളയ്ക്കുന്നു
തേന്‍ കാതു മുളയ്ക്കുന്നു
ആലിക്കോലും പീലിക്കെട്ടും കാതരമാരും കാതരമാരും
പുളകം ചൂടി പൊന്‍ ചിറകായും
പൗര്‍ണമി തെളിയുന്നു (2)
പാ ധപമഗമാ ഗരിസനിസാ രിഗരിഗമാ ഗരിസ ആ
(കണ്ണാന്തളി )
മാനത്തൊരു താരം താഴത്തൊരു താര് താഴത്തൊരു താര്
താരും തളിരും കുളിരണിയുന്നൊരു തങ്ക നിലാവ്, തങ്ക നിലാവ്
തങ്കനിലാവിന്‍ കവിള് തുടുത്തോ
കണ്ണ് തുടിക്കുന്നോ (2)

താരോ മിഴിമുന നീട്ടിവിളിക്കും
വിളികള്‍ മുഴങ്ങുന്നു (2)
പാ ധപമഗമാ ഗരിസനിസാ രിഗരിഗമാ ഗരിസ ആ
(കണ്ണാന്തളി)
------------------------------------------------------------

കരുണയാര്‍ന്നീ ജീവിതം തന്നോരമ്മേ
--------------------------------------------
ചിത്രം/ആൽബം: ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
ഗാനരചയിതാവു്: മുല്ലനേഴി
സംഗീതം: നടേശ്‌ ശങ്കര്‍
ആലാപനം: വിദ്യാധരന്‍

ആ… ആ…
ആദിഗുരുനാഥേ അമ്മേ നമസ്തേ
അമൃതകല ചൂടുന്നൊരമ്മേ നമസ്തേ.. (ആദിഗുരുനാഥേ.. )
അവനിയിലെ ജന്മത്തിനമ്മേ നമസ്തേ..
അഭയവരദായിനി അമ്മേ നമസ്തേ..

അമ്മേ ജഗന്‍മയീ മോഹിനീ മായേ
വന്‍മഹാ പാപ വിനാശിനീ തായേ.. (അമ്മേ.. )
കരുണയാര്‍ന്നീ ജീവിതം തന്നോരമ്മേ
ഒരു സുഖദ വീചികള്‍ തെളിക്ക നീയമ്മേ.. (കരുണയാര്‍ന്നീ.. )
ഉരുകുന്ന പൊരിവെയിലില്‍ കുടയാകുമമ്മേ
പെരുകുന്ന ദുരിതത്തില്‍ തുണയാകുമമ്മേ.. (ഉരുകുന്ന.. )

അമ്മേ ജഗന്‍മയീ മോഹിനീ മായേ
വന്‍മഹാ പാപ വിനാശിനീ തായേ..

ആദിഗുരുനാഥേ അമ്മേ നമസ്തേ
അമൃതകല ചൂടുന്നൊരമ്മേ നമസ്തേ..

അരുത് കറയൊരു പൊഴുതുമകതാരിലമ്മേ
അരുളണമകക്കാമ്പില്‍ അലിവുമഴയമ്മേ.. (അരുത്.. )
കനിവിന്റെ വറ്റാത്തൊരുറവു നീ അമ്മേ
കുനിയുന്നു തിരുമുമ്പില്‍ അമ്മേ നമസ്തേ.. (കനിവിന്റെ.. )
(ആദിഗുരുനാഥേ.. )
-------------------------------------------------------------------------
ആകാശനീലിമ മിഴികളിലെഴുതും അനുപമ സൗന്ദര്യമേ..
------------------------------------------------------------------------
ചിത്രം : കൈയും തലയും പുറത്തിടറുത്‌ (1985)
സംഗീതം : രവീന്ദ്രന്‍
രചന : മുല്ലനേഴി
ഗായകന്‍ : യേശുദാസ്


ആ‍കാശനീലിമ മിഴികളിലെഴുതും
അനുപമ സൌന്ദര്യമേ..
(ആകാശനീലിമ..)
നക്ഷത്രമാല ഞാന്‍ നിന്‍
മാറില്‍ ചാര്‍ത്തുമ്പോള്‍..
വിശ്വം.. തരിച്ചു നില്‍ക്കും..
(ആകാശനീലിമ..)

നിന്‍ കവിളിണയിലെന്‍ കരാംഗുലി
കുങ്കുമപ്പൂ വിടര്‍ത്തും..
നിന്‍‌റെ കരളിലെ പൊന്‍‌പരാഗം
നിത്യകല്യാണി ചൂടും..
(നിന്‍ കവിളിണ..)
ദേവലോകമമ്പരന്നുനിന്നതും..
ദേവകന്യമാരു നാണമാര്‍ന്നതും..
അറിഞ്ഞു മനസ്സു നിറഞ്ഞ ലഹരിയിലലിഞ്ഞു..
കനവിലും നിനവിലും നിറയുക..
(ആകാശനീലിമ..)

എന്‍ മണിയറയില്‍‍ രാഗലോല നീ
സ്വര്‍ഗ്ഗസംഗീതം പാടും..
പ്രേമലതകള്‍ പൂനിലാവിന്‍..
പുഷ്പസമ്മാനമേകും..
(എന്‍ മണിയറ..)
നിന്‍‌റെ ഗാനധാര ഭൂമി കേട്ടതും..
സ്വന്തമായ മംഗളങ്ങള്‍ നേര്‍ന്നതും..
അറിഞ്ഞു മനസ്സു നിറഞ്ഞ ലഹരിയിലലിഞ്ഞു..
കനവിലും നിനവിലും നിറയുക..
(ആ‍കാശനീലിമ..
----------------------------------------------------------
[കടപ്പാട്: മുല്ലനേഴി.കോം www.mullanezhi.com,
മലയാളം പാട്ടുകള്‍ http://malayalampattukal.wordpress.com/]
Read More

ബ്ലോഗിങ്ങിലേക്ക് കടക്കുന്നവര്‍ക്കായി

0 comments
ബ്ലോഗ്‌ എന്ന മാധ്യമത്തിന്‍റെ പ്രഹര ശേഷി വളരെ വലുതാണ്‌,ബ്ലോഗിങ് എന്നത് മെട്രോ യുവത്വത്തിന്‍റെ സ്ടാടസ് സിംബല്‍ എന്ന ധാരണ കടപുഴകിയിട്ടു കാലമേറെയായി ഇന്ന് സാങ്കേതിക വിദ്യ സാധാരണക്കാരന്‍റെ ഇടയിലേക്ക് ഇടയിലേക്ക് കടന്നു വന്നിരിക്കുന്നു,അത് ബ്ലോഗിങ്ങിന്‍റെ പ്രഹര ശേഷി ഉപയോഗപ്പെടുത്താന്‍ പലരെയും പ്രാപ്തരാക്കി.ആദ്യ കാലങ്ങളില്‍ ഇന്ഗ്ലിഷ് അല്ലെങ്കില്‍ മറ്റു വിദേശ ഭാഷകളില്‍ ഒതുങ്ങി നിന്നിരുന്ന ഈ മാധ്യമം ഇന്ന് ഏതാണ്ട് എല്ലാ ഭാഷകളിലും ലഭ്യമാണ് പലരും ഈ മാധ്യമത്തിന്റെ സഹായത്തോടെ ലോകത്തോട്‌ സംവദിക്കുന്നു.മലയാള ഭാഷയില്‍ ബ്ലോഗിങ് ആരംഭിക്കുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചില ബ്ലോഗുകള്‍ പരിചയപ്പെടുത്തുകയാണിവിടെ



ആദ്യാക്ഷരി -ഷിബു [അപ്പു]



ഇന്‍ഫ്യൂഷന്‍ - രാഹുല്‍



ഇന്ദ്രധനുസ് - മുള്ളൂക്കാരന്‍


Indradhanuss
Malayalam Blog Tips&Trics


ലൈവ് മലയാളം - സാബിത്


Live Malayalam
Read More

സഫലമീ യാത്ര[N N Kakkadu]

0 comments

ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ…
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ..
ഇപ്പഴങ്കൂടൊരു ചുമയ്ക്കടിയിടറിവീഴാം
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്.

വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ
പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ-
യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ!

ആതിരവരുംനേരമൊരുമിച്ചുകൈകള്‍-
കോര്‍ത്തെതിരേല്‍‍ക്കണം നമുക്കിക്കുറി!
വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം…?

എന്ത് , നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ
ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്‍…

മിഴിനീര്‍ച്ചവര്‍പ്പുപെടാതെയീ
മധുപാത്രമടിയോളം മോന്തുക..
നേര്‍ത്ത നിലാവിന്റെയടിയില്‍
തെളിയുമിരുള്‍നോക്കുകിരുളിന്റെ-
യറകളിലെയോര്‍മ്മകളെടുക്കുക..

എവിടെയെന്തോര്‍മ്മകളെന്നോ….

നെറുകയിലിരുട്ടേന്തി പാറാവുനില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
പതിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ….
ഒന്നുമില്ലെന്നോ.....
പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പലമുഖം കൊണ്ടുനാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചു മൂപതിറ്റാണ്ടുകള്‍
നീണ്ടൊരീയറിയാത്ത വഴികളില്‍
എത്രകൊഴുത്തചവര്‍പ്പു കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍…

ഓര്‍മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോരക്കാഴ്ചകളായ്
പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി!

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടിപോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍
ഏതോ വിജനമാം വഴിവക്കില്‍ നിഴലുകള്‍
നീങ്ങുമൊരുള്‍ത്താന്തമാമന്തിയില്‍
പടവുകളായ് കിഴക്കേറെയുയര്‍ന്നുപോയ്
കടുനീലവിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍‍
വിളയുന്ന മേളങ്ങളുറയുന്ന രാവുകളില്‍
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ സഖീ
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ…!
ഒന്നുമില്ലെന്നോ…!

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകളിളകാതെ അറിയാതെ
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ?
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ?

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ..?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും
ആതിരയെത്തും കടന്നുപോമീ വഴി!
നാമീ ജനലിലൂടെതിരേല്‍ക്കും….
ഇപ്പഴയൊരോര്‍മ്മകളൊഴിഞ്ഞ താലം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ, മനമിടറാതെ…

കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?

നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം…
വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ…..
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നു വടികളായ് നില്‍ക്കാം…
ഹാ സഫലമീ യാത്ര…
ഹാ സഫലമീ യാത്ര
Read More

അശ്വമേധം [വയലാര്‍ ]

0 comments

ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍
ആരൊരാളതിന്‍ മാര്‍ഗ്ഗം മുടക്കുവാന്‍ ?

ദിഗ്വിജയത്തിനെന്‍ സര്‍ഗ്ഗശക്തിയാ‌‌-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാന്‍!

വിശ്വസംസ്കാരവേദിയില്‍ പുത്തനാ-
മശ്വമേധം നടത്തുകയാണു ഞാന്‍!

നിങ്ങള്‍ കണ്ടോ ശിരസ്സുയര്‍ത്തിപ്പയു-
മെന്‍കുതിരയെ, ചെമ്പന്‍ കുതിരയെ?

എന്തൊരുന്മേഷമാണതിന്‍ കണ്‍കളില്‍
എന്തൊരുത്സാഹമാണതിന്‍ കാല്‍കളില്‍!

കോടികോടി പുരുഷാന്തരങ്ങളില്‍-
ക്കൂടി നേടിയതാണതിന്‍ ശക്തികള്‍.

വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിന്‍ സിദ്ധികള്‍!

മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിന്‍ സംസ്കാരമണ്ഡലം!

കോടികോടി ശതാബ്ദങ്ങള്‍ മുമ്പൊരു
കാടിനുള്ളിള്‍ ച്ചെന്റെ പിതാമഹര്‍

കണ്ടതാണീക്കുതിരയെ;ക്കാട്ടുപുല്‍-
ത്തണ്ടുനല്‍കി വളര്‍ത്തി മുത്തശ്ശിമാര്‍;

കാട്ടുചൊലകള്‍ പാടിയപാട്ടുക-
ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാര്‍;

ഇന്നലത്തെ ചരിത്രം മയങ്ങുന്ന
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ

എത്രയെത്ര ശവകുടീരങ്ങളില്‍
ന്രുത്തമാടിയതാണാക്കുളമ്പുകള്‍!

ദ്രുപ്തരാഷ്ട്ര പ്രതാപങ്ങള്‍തന്‍ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയില്‍,

എത്ര കൊറ്റക്കുടകള്‍,യുഗങ്ങളില്‍
കുത്തിനിർത്തിയ മുത്തണിക്കൂണുകള്‍,-

അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെബ്ഭരണകൂടങ്ങളും!

കുഞ്ചിരോമങ്ങള്‍തുള്ളിച്ചുതുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ,

പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാന്‍.

പിന്നെ രാജകീയോന്മത്തസേനകള്‍
വന്നു നിന്നു പടപ്പാളയങ്ങളില്‍!

ആഗമതത്വവേദികള്‍ വന്നുപോല്‍
യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാന്‍!

എന്റെ പൂര്‍വികരശ്വഹ്രിദയജ്ഞ;
രെന്റെ പൂര്‍വികര്‍ വിശ്വവിജയികള്‍,

അങ്കമാടിക്കുതിരയെ വീണ്ടെടു-
ത്തന്നണഞ്ഞു യുഗങ്ങള്‍തന്‍ ഗായകര്‍!

മണ്ണില്‍നിന്നു പിറന്നവര്‍ മണ്ണിനെ -
പ്പൊന്നണിയിച്ച സംസ്കാരശില്പികള്‍!

നേടിയതാണവരോടു ഞാ,-നെന്നില്‍
നാടുണർന്നോരുനാളിക്കുതിരയെ!

ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാന്‍
മായുകില്ലെന്റെ ചൈതന്യവീചികള്‍!

ഈശ്വരനല്ല മാന്ത്രികനല്ല ഞാന്‍
പച്ചമണ്ണിന്‍ മനുഷ്യത്മാണുഞാന്‍!

ദിഗ്വിജയത്തിനെന്‍ സര്‍ഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാന്‍

ആരൊരാളിക്കുതിരയെ കെട്ടുവാന്‍
ആരൊരാളതിന്‍ മാര്‍ഗ്ഗം മുടക്കുവാന്‍
Read More

കമലദളം[Kamaladalam]സുമുഹൂര്‍ത്തമായ്

0 comments


സുമുഹൂര്‍ത്തമായ്

സ്വസ്തി സ്വസ്തി സ്വസ്തി

സൂര്യചന്ദ്രന്മാര്‍ക്കിരിപ്പിടമാകുമെന്‍

രാമസാമ്രാജ്യമേ, ദേവകളേ, മാമുനിമാരേ

സ്‌നേഹതാരങ്ങളേ, സ്വപ്നങ്ങളേ, പൂക്കളേ

വിടയാകുമീ വേളയില്‍ സ്വസ്തി സ്വസ്തി സ്വസ്തി



ത്രയംബകംവില്ലൊടിയും മംഗളദുന്ദുഭീനാദവുമായ്

മിഥിലാപുരിയിലെ മണ്‍‌കിടാവിനു

രാജകലയുടെ വാമാംഗമേകിയ കോസലരാജകുമാരാ

സുമുഹൂര്‍ത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി



ആത്മനിവേദനമറിയാതെ എന്തിനെന്‍

മുദ്രാംഗുലീയം വലിച്ചെറിഞ്ഞു?

രാഗചൂഡാമണി ചെങ്കോല്‍ത്തുരുമ്പില-

ങ്ങെന്തിനു വെറുതെ പതിച്ചുവച്ചു?

കോസലരാജകുമാരാ...



എന്നെ ഞാനായ് ജ്വലിപ്പിച്ചുണര്‍ത്തിയൊ-

രഗ്നിയെപ്പോലും അവിശ്വസിച്ചെങ്കിലും

കോസലരാജകുമാരാ രാജകുമാരാ

എന്നുമാ സങ്കല്‌പ പാദപത്മങ്ങളില്‍

തല ചായ്ച്ചു വച്ചേ ഉറങ്ങിയുള്ളൂ

സീത ഉറങ്ങിയുള്ളൂ...



പിടയ്ക്കുന്നു പ്രാണന്‍

വിതുമ്പുന്നു ശോകാന്തരാമായണം

ദിഗന്തങ്ങളില്‍, മയങ്ങുന്നിതാശാപാശങ്ങള്‍

അധര്‍മ്മം നടുങ്ങുന്നു, മാര്‍ത്താണ്ഡപൗരുഷം

രാമശിലയായ് കറുത്തുവോ?

കല്‍‌പ്പാന്തവാരിയില്‍



അമ്മേ സര്‍വ്വംസഹയാം അമ്മേ

രത്നഗര്‍ഭയാം അമ്മേ...

ത്രേതായുഗത്തിന്റെ കണ്ണുനീര്‍മുത്തിനെ

നെഞ്ചോടു ചേര്‍ത്തു പുണര്‍ന്നെടുക്കൂ

സുമുഹൂര്‍ത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി


[കമലദളം
സംഗീതം :രവീന്ദ്രന്‍
രചന :കൈതപ്രം
ആലാപനം :യേശുദാസ് ]
Read More

മണിച്ചിത്രത്താഴ് [Manichithraththazhu] വരുവാനില്ലാരുമീ വിജനമാമെന്‍

0 comments

വരുവാനില്ലാരുമീ വിജനമാമെന്‍വഴിക്കറിയാം
അതെന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കുമല്ലോ
ഇന്നും വെറുതെ മോഹിക്കുമല്ലോ
...പലവട്ടം പൂക്കാലം
വഴിതെറ്റിപോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
അതിനായി മാത്രമായൊരുനേരം
ഋതുമാറി മധുമാത്രമണയാറുണ്ടല്ലോ

വരുവാനില്ലാരുമീ വിജനമാമെന്‍വഴിക്കറിയാം
അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകെ
മിഴിപാകി നില്‍ക്കാറുണ്ടല്ലോ
മിഴിപാകി നില്‍ക്കാറുണ്ടല്ലോ
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കാറുണ്ടല്ലോ

വരുമെന്നുചൊല്ലി പിരിഞ്ഞുപൊയില്ലാരും
അറിയാമതെന്നാലുമെന്നും
പതിവായി ഞാനെന്‍‌റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കുമല്ലോ

നിനയാത്ത നേരത്തെന്‍ പടിവാതിലില്‍
ഒരു പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാത്തെന്‍ മധുമാസം
ഒരു മാത്ര കൊണ്ടുവന്നെന്നോ
ഇന്നു ഒരു മാത്ര കൊണ്ടുവന്നല്ലോ
കൊതിയൊടെ ഓടിച്ചെന്നകലത്താവഴിയിലേ-
-ക്കിരുകണ്ണും നീട്ടുന്ന നേരം
വഴിതെറ്റി വന്നാരോ പകുതിക്കുവച്ചെന്‍‌റെ
വഴിയേ തിരിഞ്ഞു പോകുന്നു.
എന്‍‌റെ വഴിയേ തിരിഞ്ഞു പോകുന്നു.
എന്‍‌റെ വഴിയേ തിരിഞ്ഞു പോകുന്നു
സംഗീതം: എം ജി രാധാകൃഷ്ണന്‍
ആലാപനം :കെ എസ് ചിത്ര

വരുവാനില്ലാരുമെങ്ങൊരുനാളുമീ വഴിക്കറിയാം
അതെന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കുമല്ലോ
ഇന്നും വെറുതെ മോഹിക്കുമല്ലോ
...പലവട്ടം പൂക്കാലം
വഴിതെറ്റിപോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
അതിനായി മാത്രമായൊരുനേരം
ഋതുമാറി മധുമാത്രമണയാറുണ്ടല്ലോ

വരുവാനില്ലാരുമീ വിജനമാമെന്‍വഴിക്കറിയാം
അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകെ
മിഴിപാകി നില്‍ക്കാറുണ്ടല്ലോ
മിഴിപാകി നില്‍ക്കാറുണ്ടല്ലോ
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കാറുണ്ടല്ലോ

വരുമെന്നുചൊല്ലി പിരിഞ്ഞുപൊയില്ലാരും
അറിയാമതെന്നാലുമെന്നും
പതിവായി ഞാനെന്‍‌റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കുമല്ലോ

നിനയാത്ത നേരത്തെന്‍ പടിവാതിലില്‍
ഒരു പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാത്തെന്‍ മധുമാസം
ഒരു മാത്ര കൊണ്ടുവന്നെന്നോ
ഇന്നു ഒരു മാത്ര കൊണ്ടുവന്നല്ലോ
കൊതിയൊടെ ഓടിച്ചെന്നകലത്താവഴിയിലേ-
-ക്കിരുകണ്ണും നീട്ടുന്ന നേരം
വഴിതെറ്റി വന്നാരോ പകുതിക്കുവച്ചെന്‍‌റെ
വഴിയേ തിരിഞ്ഞു പോകുന്നു.
എന്‍‌റെ വഴിയേ തിരിഞ്ഞു പോകുന്നു.
എന്‍‌റെ വഴിയേ തിരിഞ്ഞു പോകുന്നു


മണിച്ചിത്രത്താഴ്
സംഗീതം: എം ജി രാധാകൃഷ്ണന്‍
ആലാപനം :കെ എസ് ചിത്ര
Read More

പുരാവൃത്തം‌ - എ.അയ്യപ്പന്‍

0 comments
മഴുവേറ്റു മുറിയുന്നു

വീട്ടുമുറ്റം‌ നിറഞ്ഞു നിന്ന

നാട്ടുമാവും‌ നാരകവും‌

മരണത്തിൽ‌ തലവച്ചെന്‍  മുത്തശ്ശി കരയുന്നു

നാട്ടുമാവിന്റെ തണലേ

നാരകത്തിന്റെ തണുപ്പേ

ഞാനും‌ വരുന്നു

മഞ്ഞുകാലം‌ ഉത്സവമാണെന്നും

മക്കളാണു പുതപ്പെന്നും‌

അമ്മ പറയുമായിരുന്നു

ഈ ശീതം‌ നിറഞ്ഞ തള്ളവിരൽ‌

കടിച്ചു മുറിക്കുമ്പോൾ‌

സത്യവചസ്സിന്റെ രുചിയറിയാം‌
Read More

ദൈവത്തിന്റെ വികൃതികള്‍ [ ഇരുളിന്‍ മഹാനിദ്രയില്‍ ]

0 comments

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തിനീ
നിറമുള്ള ജീവിതപ്പീലി തന്നു (2)
എന്റെ ചിറകിനാകാശവും നീ തന്നു
നിന്‍ ആത്മശിഖരത്തിലൊരു കൂട് തന്നു..
ആത്മശിഖരത്തിലൊരു കൂട് തന്നു.
ഒരു കുഞ്ഞു പൂവിലും തളിര്‍കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ (2)
ജീവനൊഴുകുമ്പോഴൊരു തുള്ളി ഒഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചോരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേര്‍ത്തോരരുവിതന്‍ താരാട്ട് തളരുമ്പോഴും(2)
കനിവിലൊരു കല്ല്‌ കനിമധുരമാകുമ്പോഴും
കാലമിടറുമ്പോഴും നിന്റെ ഹൃദയത്തില്‍
ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു.
അടരുവാന്‍ വയ്യാ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും (2)
ഉരുകിനിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുംമ്പോഴാണെന്‍റെ സ്വര്‍ഗ്ഗം(2)
നിന്നിലടിയുന്നതേ നിത്യസത്യം.

സിനിമ= ദൈവത്തിന്റെ വികൃതികള്‍
രചന= വി മധുസൂദനന്‍ നായര്‍
സംഗീതം= മോഹന്‍ സിത്താര
Read More

Biggest hits from 1980 onwards[Malayalam]

0 comments
1980 - Angadi

1981 - Kolilakkam

1982 - Padayottam > Ee Nadu >John Jaffer Janardhanan

1983 - > Attakalasham > Koodevide

1984 - My Dear Kuttichathan > Athirathram > Nokketha Doorathu Kannum Nattu

1985 - Yathra > Nirakkoottu > Boeing Boeing

1986 - Aavanazhi > Thalavattom > Rajavinte Makan

1987 - New Delhi > Irupatham Noottandu > Nadodikattu

1988 - Chithram > Oru CBI Diary Kurippu > Aryan

1989 - Oru Vadakkan Veeragatha > Kireedam > Naduvazhikal

1990 - Kottayam Kunjachan > His Highness Abdullah > In Harihar Nagar

1991 - Godfather >Kilukkam > Inspector Balram

1992 - Pappayude Swantham Appoos > Vietnam Colony > Yodha

1993 - Manichitrathazhu > Ekalavyan > Devaasuram

1994 - Commissioner > Thenmavin Kombathu

1995 - The King > Spadikam

1996 - Hitler

1997 - Aaraam Thampuran > Chandralekha > Aniyathi Pravu

1998 - Harikrishnans > Summer in Bethlahem

1999 - Friends > Pathram

2000 - Narasimham > Valyettan > Thenkasi Pattanam

2001 - Ravanaprabhu > 

2002 - Meesa Madhavan > Kalyanaraman

2003 - CID Moosa > Chronic Bachelor

2004 - Sethurama Iyer CBI > Runway > Kazhcha

2005 - Rajamanikyam > Naran > Udayananu Tharam > Thommanum Makkalum

2006 - Classmates, > Rasathanthram > Keerthichakra

2007 - Mayavi > Hallo

2008 - Twenty:20 > Annan Thambi > Madampi

2009 - Pazhassi Raja > 2 Harihar Nagar > Bhramaram > Puthiya Mukham

2010 - Pokkiri Raja > Kaaryasthan > Pranchiyettan & the Saint > Shikkar > Marykkundoru Kunjaadu

2011 - Christian Brothers > Traffic>Seniors
Read More

ആധുനിക തമിഴ് സിനിമ ചില നിരീക്ഷണങ്ങള്‍ [Modern Tamil Movies]

0 comments

സമീപ കാലത്തായി പ്രകടമായ ഒരു പ്രതിഭാസത്തെ പറ്റി പറയാം.പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും നേടുന്ന ചില തമിഴ് സിനിമകള്‍ എന്പതുകളിലെ മലയാള സിനിമയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ ഉണ്ടാകുന്നു എന്ന് പലരും പറഞ്ഞു തുടങ്ങിയിരിക്കുന്നു ഇതില്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഉള്‍പ്പെടും.പൊതുവായി പലരും അന്ഗീകരിച്ച്ചു തുടങ്ങിയ ഈ അഭിപ്രായ പ്രകടനത്തിന്റെ ഒരു മറു വശം വ്യെക്ത്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കുറിപ്പ് എഴുതുന്നത്.വസന്ത ബാലന്‍,മിഷ്ക്കിന്‍ ഈ പേരുകള്‍ ഇന്ന് തമിഴ് സിനിമയില്‍ സുപരിചിതമാണ്.തമിഴ് സിനിമയിലെ രണ്ടു പ്രമുഖ സംവിധായകരാണിവര്‍. നരേന്‍ നായകനായി അഭിനയിച്ച സിത്തിരം പേസുതെടി,അന്ജാതെ തുടങ്ങിയ ചിത്രങ്ങളിലൂടെ മിഷ്ക്കിനെയും,വെയില്‍ , അങ്ങാടി ത്തെരു തുടങ്ങിയ ചിത്രങ്ങളിലൂടെ വസന്ത ബാലനെയും നമ്മളില്‍ പലര്‍ക്കും അറിയാം .ഇവര്‍ തുടക്കം കുറിക്കുകയും,ശശികുമാര്‍ ,സമുദ്രക്കാനി എന്നിവര്‍ ഉത്തേജിപ്പിക്കുകയും ചെയ്ത ഒരു സമാന്തര സിനിമാ സങ്കല്പം തമിഴില്‍ ഇന്ന് പ്രബലമാണ്,ചിന്തിക്കേണ്ട ഒരു വിഷയം ഇവരുടെ ചിത്രങ്ങള്‍ പ്രേക്ഷക പ്രീതിയിലും മുന്നില്‍ നില്‍ക്കുന്നു എന്നതാണ്,ഈ ഒരു പ്രതിഭാസത്തിനു കാരണമായ ചില ചിത്രങ്ങള്‍ ഇവയാണ്,വെയില്‍,സിത്തിരം പേസുതെടി,അന്ജാതെ,പരുത്തിവീരന്‍,സുബ്രഹ്മണ്യപുരം,അങ്ങാടിതെരു,നാടോടികള്‍ ,ആടുകളം..ഓരോ ചിത്രവും വെത്യസ്തമാണെങ്കിലും,അന്ജാതെ ഒഴികയുള്ള ചിത്രങ്ങളിലെല്ലാം ഗ്രാമീണത ഒരു പ്രധാന ഘടകമാണ്,ഗ്രാമീണമായ ചില ഘടകങ്ങളും തമിഴന്റെ അസ്ഥിത്വം വെളിവാക്കുന്ന ചില പ്രത്യേകതകളും ഇവയിലെല്ലാം കാണുവാന്‍ സാധിക്കും,ഒറ്റ വാക്കില്‍ എല്ലാം നാടന്‍ ചിത്രങ്ങളാണെന്ന് പറയാം,എഴുപതുകളിലെ പുതുമ തേടലിന് ശേഷം ക്ഷീണം മാറ്റാന്‍ മലയാള സിനിമ വിശ്രമിച്ചതും ഇത്തരം നാടന്‍ ഗ്രാമീണ ശീതളിമയിലായിരുന്നു,ഈ ഒരുഘടകമാണ് ഇത്തരം ചിത്രങ്ങളെ എന്പതുകളിലെ മലയാള സിനിമയോട് ചേര്‍ത്ത് നിര്‍ത്തുന്നതെന്ന് തോന്നുന്നു.കാന്ചീവരം,പരുത്തി വീരന്‍ ,ആടുകളം ഈ മൂന്നു ചിത്രങ്ങളും അടുത്ത കാലത്തായി ദേശീയ തലത്തില്‍ ശ്രധിക്കപ്പെട്ടവയാണ്,ഇതില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാന്ചീവരം ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു രണ്ടു ചിത്രങ്ങളും മേല്‍ പറഞ്ഞ ചിത്രങ്ങളുടെത് പോലെ ഒരേ മൂശയില്‍ സൃഷ്ട്ടിക്കപ്പെട്ടതാണ് എന്ന് മനസിലാക്കാം.ഇത് തമിഴ് സിനിമയെ സംബന്ധിച്ചിടത്തോളം ശുഭ സൂചനയാണ് പക്ഷെ അതോടൊപ്പം തന്നെ തമിഴ് സിനിമയെ പതിറ്റാണ്ടുകള്‍ പിറകിലേക്ക് കൊണ്ട് പോകുകയും ചെയ്യുന്നുണ്ട്.ഇത് മലയാള സിനിമയുടെയും തമിഴ് സിനിമയുടെയും ഒരു താരതമ്യ പഠനമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല പക്ഷെ തമിഴ് സിനിമ എവിടെ നില്‍ക്കുന്നു എന്ന് നാം മനസിലാക്കേണ്ടതുണ്ട്,എന്പതുകളിലെ എന്നല്ല ഇപ്പോഴും മലയാള സിനിമയുടെ പരിസരം വളരെ ചെറുതാണ് പക്ഷെ തമിഴ് സിനിമക്ക് സ്വാതന്ത്രത്തിന്റെതായ കുറച്ചു കൂടി വിശാലമായ മേഖലയാണ് ഉള്ളത്.ആ രീതിയില്‍ ചിന്തിക്കുമ്പോള്‍ നമ്മുടെ കഴിഞ്ഞ കാല പരിസരവും ഇന്നിന്റെ സമാന്തര തമിഴ് സിനിമാ ലോകവും തമ്മിലുള്ള താരതമ്യത്ത്തിലെ അസ്വാഭാവികത പ്രകടമാണ്
                                                                          ദേവത്തിരുമകള്‍,ഗോവ,യെന്തിരന്‍ ,കോ ..ഇങ്ങനെയുള്ള ചിത്രങ്ങളിലാണ് ഞാന്‍ തമിഴ് സിനിമയിലെ മാറ്റം കാണുന്നത്,തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം മസാല ചേരുവകളില്ലാതെ ഒരു ചിത്രത്തിലൂടെ താര മൂല്യ തിരിച്ചു പിടിക്കുന്ന വിക്രത്തിന്റെ ധൈര്യത്തിലാണ് തമിഴ് സിനിമയിലെ മാറ്റം,യെന്തിരന്‍ എന്ന ചിത്രത്തിലൂടെ സിനിമയുടെ മാര്കെടിംഗ് എന്താണെന്ന് കാട്ടി തരുന്ന തിരിച്ച്ചരിവാന് തമിഴ് സിനിമയിലെ മാറ്റം,പക്കാ വാണിജ്യ ബിംബങ്ങളെ ഉപയോഗിച്ചു സമൂഹത്തിന്റെ സമകാലിക അനുഭവങ്ങള്‍ പരാമര്ഷിച്ച്ച്ച കോ യിലൂടെ കെ വി ആനന്ദ് കാട്ടി തരുന്നതാണ് തമിഴ് സിനിമയിലെ മാറ്റം,ഗോവയ്ക്ക് ശേഷം അജിത്തിന്‍റെ [തല]മന്കാതയിലെക്കുള്ള വഴുതി മാറലിലൂടെ വെങ്കട്ട് പ്രഭു കാട്ടി തരുന്നതാണ് തമിഴ് സിനിമയിലെ മാറ്റം,മലയാള സിനിമ കണ്ടു പഠിക്കേണ്ടതും അത് തന്നെ അല്ലാതെ പഴമയിലേക്കുള്ള മടങ്ങി പോക്കല്ല നമുക്ക് വേണ്ടത് .സമാന്തര തമിഴ് സിനിമകള്‍ തീര്‍ച്ചയായും നിലവാരമുല്ലവയാണ്,ആസ്വാദന നിലവാരത്തിനു യാതൊരു കുറവും അത് വരുത്തുന്നില്ല ,പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നു പറയാനുമാവില്ല.രഞ്ജിത്തിന്റെ ക്രാഫ്ടോ,അടൂര്‍ ഗോപാല കൃഷ്ണന്റെ ആര്‍ട്ടോ,ശ്യാമ പ്രസാടോരുക്കുന്ന ഒപേറയോ അല്ല സമാന്തര തമിഴ് സിനിമ,പക്ഷെ ഇവ മൂന്നും വാണിജ്യ വത്കരിക്കുന്ന ഒരു പുതിയ തരം ബ്ലെണ്ട് ആണ് തമിഴ് സിനിമ.ലഹരിയുടെ പുത്തന്‍ അനുഭവങ്ങള്‍ ലഭിക്കാം പക്ഷെ മലയാളി അതിനു അടിമയാകേണ്ട കാര്യമില്ല.പഴയ വീഞ്ഞ് സംസ്കരിചെടുത്ത്ത ഒരു പുതിയ ഉത്പ്പന്നം,പുതിയ കുപ്പിക്ക്‌ പകരം ഒരു പരന്ന പാത്രത്തിലൊഴിച്ചു തരുന്നു.അത്രയേ ഉള്ളു വെത്യാസം
Read More

Thursday, October 20, 2011

SNEHAVEEDU [സ്നേഹവീട് ] Review

0 comments

ഒരു സത്യന്‍ അന്തിക്കാട്‌ സിനിമയാണ് സ്നേഹവീട് എല്ലാ അര്‍ത്ഥത്തിലും,സംവിധായകന്റെ സിനിമകളില്‍ പതിവായി കാണാറുള്ള ദൃശ്യങ്ങളാല്‍ സമൃദ്ധമാണ് ഈ സിനിമയും,മോഹന്‍ലാലിന്റെ സ്വാഭാവികമായ അഭിനയവും സ്വാഭാവിക നര്‍മ്മ സംഭാഷണങ്ങളും ചിത്രത്തിനു മുതല്‍ കൂട്ടാകുന്നു,ചിത്രത്തിന്റെ ആദ്യ പകുതി രണ്ടാം പകുതിയെക്കാള്‍ മികച്ചുനില്‍ക്കുന്നു എന്ന് പറയേണ്ടി വരും,ഗാനങ്ങള്‍ നിലവാരം പുലര്‍ത്തുന്നുണ്ട്.ക്ലൈമാക്സ് കുറച്ചു കൂടി നന്നാക്കാമായിരുന്നു,അഭിനേതാക്കള്‍ എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങള്‍ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്,ചുരുക്കത്തില്‍ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു നല്ല സിനിമയാണ് സ്നേഹവീട് എന്ന് പറയാം

Positives
=====
Sathyan Anthikkadu [Direction]
Mohanlal
Sheela
Padmapriya
Biju Menon
Songs
Cinematography
Editing

Negatives
======
Second half

Rating
--------
Critics rating = 6.5/10
Audience rating = 7.5/10

Verdict = Hit
Read More

Indian Rupee Review[ഇന്ത്യന്‍ റുപീ റിവ്യൂ ]

0 comments
 Directed by :Ranjith
Produced by :Santhosh Sivan
Shaji Nadesan
Prithwiraj Sukumaran
Casting : Prithwiraj,Thilakan,Rima,Jagathy Sreekumar,Tini Tom
-------------------------------------------------------------------------------------
പാഴായി പോകാത്ത ഒരു പരീക്ഷണം എന്ന് ചിത്രത്തെ പറ്റി പറയാം,ചിത്രത്തിലെ ഏറ്റവും പ്രധാന ഘടകം തിരക്കഥയാണ്,ജെ പി എന്ന യുവാവിനെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ടു നീങ്ങുന്നത്,ജെ പി ഒരു ശരാശരി മലയാളി യുവാവിന്റെ പ്രതീകമാണ്,ഏതു വിധേനയും പണം സമ്പാദിക്കാന്‍ തുനിഞ്ഞിറങ്ങുന്ന യുവത്വത്തിന്റെ പ്രതീകം.ഇതിനിടയില്‍ അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഒരു പറ്റം ആളുകളുകളും അയാള്‍ക്ക്‌ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും ചിത്രത്തെ മുന്നോട്ടു നയിക്കുന്നു,തിലകന്‍ എന്ന നടന്റെ ശക്തമായ തിരിച്ചു വരവിനും ചിത്രം സാക്ഷിയാകുന്നു,ജെ പി എന്ന നായക കഥാപാത്രം അവതരിപ്പിക്കുന്ന പ്രിത്വിരാജും തന്‍റെ കഴിവിന്റെ പരമാവധി പുറത്തെടുത്തു എന്ന് പറയേണ്ടിയിരിക്കുന്നു.സന്ദര്ഭോജി ജിതമാല്ലാതെ കടന്നു വരുന്ന ഗാന രംഗങ്ങളും,രാജ്യ ദ്രോഹ കുറ്റം ചെയ്യുന്ന പ്രതി ശിക്ഷിക്കപ്പെടുന്നില്ല എന്നതും ചിത്രത്തിന്റെ ഒരു പ്രധാന പോരായ്മയാണെങ്കിലും,തന്‍റെ തിരക്കഥയുടെ കഴിവ് കൊണ്ട് അവയെ മറികടക്കാന്‍ രഞ്ജിത്ത് ശ്രമിച്ചിട്ടുണ്ട്.രണ്ജിത്തിന്റെ ഏറ്റവും മികച്ച ചിത്രമൊന്നുമല്ല ഇത് പക്ഷെ,തിരക്കഥ ദാരിദ്ര്യം പ്രകടമായി കൊണ്ടിരിക്കുന്ന മലയാള സിനിമയെ മുന്നോട്ടു നയിക്കാന്‍ ഒരു പരിധി വരെ ചിത്രത്ത്തിനാകും.കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രമാണ് ഇന്ത്യന്‍ റുപീ

Positives :Ranjith [Direction],Thilakan & Other actors

Negatives:Song situations & few climax situations

Ratings :Critics Rating -6.5/10,Audience Rating -7/10

Verdict : Hit
Read More

മലയാള സിനിമയിലെ ഏറ്റവും മികച്ച 5 പ്രതിനായക വേഷങ്ങള്‍ [Best 5 Villain roles in Malayalam Movies]

0 comments




മികച്ച നടീ നടന്മാരാല്‍ അനുഗ്രഹീതമാണ് മലയാള സിനിമ,സിനിമയില് ഏതു വേഷവും അഭിനയിക്കാന് നമുക്ക് അനുഗ്രഹീത കലാകാരന്മാര് ഇവിടെ ഉണ്ടായിരുന്നു ഇപ്പോഴുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിലേക്ക് കടക്കുന്നില്ല.മലയാള സിനിമയെ അമ്പരപ്പിച്ച ചില പ്രതിനായക വേഷങ്ങള് എന്റെ കണ്ണുകളിലൂടെ നോക്കിക്കാണുകയാണ് ഇവിടെ

1] നരേന്ദ്ര പ്രസാദ്:ആറാം തമ്പുരാന്
------------------------------------------
കൊളപ്പുള്ളി അപ്പന്‍ എന്ന തന്‍റെ കഥാപാത്രത്തെ വെറുതെ അവതരിപ്പിച്ചു പോകുകയല്ല നരേന്ദ്ര പ്രസാദ് ചെയ്തത്,ഒരു പാട് അഭിനേതാക്കള്‍ക്ക് ഒരു മാതൃക സൃഷ്ടിക്കുക കൂടിയാണ്

2] രാജന്‍ പി ദേവ് :ഇന്ദ്രജാലം
-----------------------------------
വര്ഷങ്ങളുടെ നാടക അഭിനയ പരിചയം കൈമുതലായുള്ള രാജന്‍ പി ദേവ് എന്ന നടനിലേക്ക് കാര്‍ലോസ് എന്ന കഥാപാത്രം ആവേശിച്ചപ്പോള് മലയാളിക്ക് ലഭിച്ചത് ഒരു ദൃശ്യ വിരുന്നാണ്

3] മാധവി :ഒരു വടക്കന്‍ വീരഗാഥ
-----------------------------------------
എന്റെ ഈ പട്ടികയില് ഇടം പിടിക്കുന്ന ഒരേ ഒരു സ്തീ കഥാപാത്രം, നായിക തന്നെ പ്രതിനായിക ആകുന്ന തിരക്കഥയുടെ മാന്ത്രിക സ്പര്ശം,മാധവി തന്റെ ഉണ്ണിയാര്‍ച്ച എന്ന കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്ത്തുന്നു

4] മോഹന്‍ലാല്‍ :മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍
----------------------------------------------------
സ്ത്രൈണതയുടെ ബഹീര് സ്ഫുരണങ്ങള് പ്രകടിപ്പിക്കുന്ന ഒരു വില്ലന്‍ അത് വരെ മലയാള സിനിമയില് നില നിന്നിരുന്ന പ്രതിനായക സങ്കല്പ്പങ്ങളെ കുത്തിക്കൊന്ന കാഴ്ചയാണ് ഈ മോഹന്‍ലാലിന്‍റെ വേഷം കാട്ടി ത്തരുന്നത്

5] മനോജ്‌ കെ ജയന്‍ :അനന്ത ഭദ്രം
----------------------------------------
തിരക്കഥയോട് നൂറു ശതമാനം നീതി പുലര്‍ത്തിയ മനോജ്‌ കെ ജയന്‍ കഥാ പാത്രത്തെ ഈ രീതിയില്‍ പകര്‍ത്തിയ സംവിധായകനോട് നന്ദി പറയേണ്ടിയിരിക്കുന്നു,തന്‍റെ അഭിനയ ശേഷി പൂര്‍ണ്ണ തോതില്‍ മനോജ്‌ കെ ജയന്‍ പ്രകടിപ്പിച്ച ഒരു സിനിമ കൂടിയാണിത്
Read More

Prayikkara paappaan [പ്രായിക്കര പാപ്പാന്‍‌ ]കൊക്കും പൂന്ചിറകുമൊക്കും

0 comments
 

കൊക്കും പൂന്ചിറകുമൊക്കും കാട്ടു കിളി
കക്കും നെഞ്ചിനുള്ളം വന ചാരുതേ വരൂ ചാരെ നീ
ചുണ്ടില്‍ ചോര്‍ന്ന കനി തുമ്പില്‍ വാര്‍ന്നതെന്‍റെ
സ്വന്തം തേന്‍ കിനാക്കള്‍ ഇടമേകുമോ ..
ഇടനെഞ്ചില്‍ നീ...

ചെന്താമര പൂക്കള്‍ കൂമ്പും പ്രായമോ
പൊന്നാലില തുമ്പില്‍ തുന്നും നാണമോ
ചെപ്പടി ചെപ്പിലെ ചില്ലിനോപ്പാമി
ചെക്കടചോല്ലിലെപ്പോഴും സൊപ്പനം പൂക്കും
കൊക്കും പൂന്ചിറകുമോക്കും കാട്ടു കിളി
കക്കും നെഞ്ചിനുള്ളം വനചാരുതേ വരൂ ചാരെ നീ

തിത്തിത്താര പൊയ്കയില്‍ ചിപ്പിക്കുള്ളില്‍ വീണു ഞാന്‍
മുത്തു മണി നീരായ് നിന്‍റെ ഈറന്‍ ദാഹമായ്
കാക്കാമൂല കാട്ടിലെ കക്കാളി പെണ്‍ മൈന ഞാന്‍
നീര്‍ക്കനവ്‌ പോലും കൊത്തിയുണ്ണും പെണ്ണ് ഞാന്‍
സ്വര്‍ണ്ണ ചില്ല തുമ്പില്‍ തേന്‍ നാരുകള്‍
പിന്നിപിന്നി തുന്നും നൂല്‍ കൂടുകള്‍
അവയിലകലെയൊരുകരളോടരുമയോടു
മനസുമനസു മുരുമ്മിയുരുമ്മിയിനി വാഴാം...

മുത്തും പാല ചോട്ടിലെ മുന്നാഴിപ്പൂം കാട്ടിലെ
മുത്തമിടുമേതോ കൊച്ചു മിന്നാ മിന്നികള്‍
കത്തിക്കെട്ടെന്‍ നെഞ്ചിലെ ഇത്തിപോരം മോഹവും
നൃത്തമിടുമോരോ രാത്രി തോറും മൂകമായ്
സ്വര്‍ഗം പോലും തോല്‍ക്കും രാമന്ച്ചവും
കൊത്തി കൊണ്ട് പാറും നാമോന്നുപോല്‍
മധുരമുതിരുമൊരുമദനശരവിരുതി-
ലുടലുമുയിരുമുലകുമതിനടിമയാകും
ചുണ്ടില്‍ ചോര്‍ന്ന കനി തുമ്പില്‍ വാര്‍ന്നതെന്‍റെ
സ്വന്തം തേന്‍ കിനാക്കള്‍
വന ചാരുതേ വരൂ ചാരെ നീ
കൊക്കും പൂന്ചിറകുമോക്കും കാട്ടു കിളി
കക്കും നെഞ്ചിനുള്ളം
ഇടമേകുമോ .. ഇടനെഞ്ചില്‍ നീ...
Read More