സാഹിത്യ നിരൂപണം

Literature Reviews

സാഹിത്യ നിരൂപണം|Literature Reviews

മലയാളം വരികള്‍

Malayalam Lyrics

മലയാളം വരികള്‍ |Malayalam Lyrics

ആറാമിന്ദ്രിയം

Aramindriyam

ആറാമിന്ദ്രിയം|Aramindriyam

സിനിമ നിരൂപണം

Film Reviews

സിനിമ നിരൂപണം|Film Reviews

ഇ- ലോകം

E-World

ഇ- ലോകം|E-World

  • സാഹിത്യ നിരൂപണം
  • മലയാളം വരികള്‍
  • ആറാമിന്ദ്രിയം
  • സിനിമ നിരൂപണം
  • ഇ- ലോകം
By /
Related Posts Plugin for WordPress, Blogger...

Tuesday, December 13, 2011

Body -Turkish[ Film Review ]Adarsh P Nair

0 comments
മറ്റൊരു ഫിലിം ഫെസ്റ്റിവല്‍ കൂടി..സിനിമയെ സ്നേഹിക്കുന്ന കേരളത്തിലെ പ്രേക്ഷകര്‍ ഒരു ഉത്സവമായി മാറ്റിയിരിക്കുന്ന ചലച്ചിത്രമേളയിലെ മറക്കാനാകാത്ത കാഴ്ച്ചകളിലേയ്ക്ക് .

Movie Name : Body
Directed by 'Mustafa Nuri'
Language :Turkish
Camera : A. Emre Tanyildiz
Editor : Eray Ilhan
Cast : Hatice Aslan, Hakan Kurtas,

Cengiz Bozkurt, Sayla Halis, Sebnem Dilligil,
Neslihan Yeldan, Ilayda Suren

Review


സ്ത്രീ ശരീരത്തിന്റെ ഭാഷയെ,അതിന്റെ ആകര്ഷണത്തിനെ,അത് മനുഷ്യ മനസ്സില്‍ ഉണ്ടാക്കുന്ന സ്വാദീനത്തെ പറ്റിയൊക്കെ വളരെ സരളമായ ഭാഷയില്‍ പറഞ്ഞു പോകുന്ന സിനിമയാണ് മുസ്തഫ നൂരി സംവിധാനം ചെയ്ത ബോഡി.ഈ സിനിമ കഥാപാത്രങ്ങളില്‍ പലരുടെയും ജീവിതത്തിലെ നേര്‍ കാഴ്ചകളെ പ്രതിഫലിപ്പിക്കുന്നു.

                                                              ലേയ്ല പഴയ കാല നീല ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ഒരു നടിയാണ്.അവളുടെ പഴയ കാല കാമുകന്‍ യിമ്ലാസ് ഇത്തരം സിനിമകളുടെ സംവിധായകനും.എന്നാല്‍ ഭൂതകാല ഓര്‍മ്മകള്‍ക്കിപ്പുറം ലെയ്ല കന്ടുമുട്ടുന്ന ഇസ്സാറ്റ്‌ എന്ന ചെറുപ്പക്കാരന്‍,ഈ രണ്ടു കഥാപാത്രങ്ങള്‍ തമ്മില്‍ ഉടലെടുക്കുന്ന തീവ്ര ബന്ധത്തിന്‍റെ കഥയാണ് ബോഡി എന്നാ തന്റെ ചിത്രത്തിലൂടെ മുസ്തഫ നൂരി പറയുന്നത് .

                                                             ലെയ്ലയും കാമുകന്‍ യിമ്ലാസും വര്‍ഷങ്ങളായി  ജര്‍മനിയില്‍ അശ്ലീല സിനിമകളുടെ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഇസ്താന്ബുളിലേക്ക് തിരികെ വരുന്നു.ഇസ്താന്ബുളില്‍ വെച്ച് പരിചയപ്പെടുന്ന ഒരു പെണ്‍കുട്ടിയെ യിമ്ലാസ്‌ തന്റെ പുതിയ കാമുകിയാക്കുകയും അവളുടെ ഒപ്പം ജീവിതം ആരംഭിക്കുകയും ചെയ്യുന്നതോടെ ലെയ്ല മാനസികമായി തകരുന്നു.അവള്‍ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും അടിമയാകുന്നു,അതേ സമയം ഇസ്താന്ബുളില്‍ ജോലി അന്വേഷിച്ചു നടക്കുകയാണ് ഇസ്സാറ്റ്‌ എന്ന ചെറുപ്പക്കാരന്‍.ജീവിതത്തില്‍ പല തരത്തിലുള്ള വേദനകളും അനുഭവിച്ച ആളാണ്‌ ഇസ്സാറ്റ്‌.കൂടെയുള്ള അമ്മയ്ക്കും സഹോദരിക്കും ഇസ്സാറ്റ്‌ ആണ് ഏക ആശ്രയം.ഇസ്സാറ്റ്‌ ജോലി അന്വേഷിച്ചു നടക്കുമ്പോള്‍ യിമ്ലാസിനെ കണ്ടുമുട്ടുന്നു.തന്റെ പുതിയ നീല ചിത്രത്തിലേയ്ക്ക് നായകനെ അന്വേഷിച്ചു നടക്കുകയായിരുന്നു യിമ്ലാസ്‌.അവന്‍ യിമ്ലാസിന്റെ കൂടെ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചു,എന്നാല്‍ ചില കാരണങ്ങളാല്‍ ആ ചിത്രം മുടങ്ങി പോകുന്നു.പക്ഷെ അതോടെ അവിടെ വെച്ച് കണ്ടു മുട്ടുന്ന ഇസ്സാറ്റും ലെയ്ലയും പ്രണയ ബന്ധത്തിലേക്ക് വഴുതി വീഴുന്നു.തന്നെക്കാള്‍ ഇരുപതു വയസിന്റെ പ്രായക്കുറവ് ഇസ്സാറ്റി നുന്ടെന്നു പല വട്ടം ലെയ്ല അവനോടു സൂചിപ്പിക്കുന്നുന്ടെന്കിലും പ്രായം അവരുടെ പ്രണയത്തിനു വിലങ്ങു തടി ആകുന്നില്ല .അതേ സമയം യിമലാസ് പുതിയ ചിത്രം നിര്‍മ്മിക്കാന്‍ പല ശ്രമങ്ങളും നടത്തുന്നു.ഒടുവില്‍ തന്റെ ഭാര്യയെ തന്നെ അയാള്‍ അതിനു ഉപയോഗിക്കുകയാണ്.തുടര്‍ന്ന് ഈ കഥാ പാത്രങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സങ്കീര്‍ണ്ണമായ പല പ്രശ്നങ്ങളിലൂടെയും ചിത്രം പുരോഗമിക്കുന്നു.മറ്റൊരു വശത്ത് ഇസ്സാറ്റിന്റെ അമ്മയും സഹോദരിയും തമ്മിലുള്ള മാതൃ പുത്രീ ബന്ധത്തിന്‍റെ ഊഷ്മളമായ ഭാവങ്ങളും ചിത്രം ആസ്വാദകനിലേക്ക് പകര്‍ന്നു നല്‍കുന്നുണ്ട്.

                                                             ഒടുവില്‍ എല്ലാ പ്രശ്നങ്ങളും അവസാനിച്ചു ലെയ്ലയും ഇസ്സാട്ടും ഒന്നിക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.നീല ചിത്ര ങ്ങന്ളില്‍ അഭിനയിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ ജീവിതത്തിലെ പല പ്രശങ്ങങ്ങളും സംവിധായകന്‍ തുറന്നു കാട്ടിയിട്ടുണ്ട് ,ചിലര്‍ സ്ത്രീകളുടെ മനസ്സ് ആഗ്രഹിക്കുന്നു മറ്റു ചിലര്‍ ശരീരവും ഈ രണ്ടു അവസ്ഥകളിലും ബാലിയാടാകുന്നത് സ്ത്രീകള്‍ ആണെന്ന കാഴ്ചപ്പാടും ചിത്രം പ്രതിഫലിപ്പിക്കുന്നുണ്ട്.ചിത്രത്തില്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം കാമറയുടെ സര്‍ഗ ശേഷി കാമറാമാന്‍ എമ്രെ ടാനില്ഡിസ് ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു എന്നതാണ്.ഇണ ചേരലിന്റെ വൈകാരികമായ ഭാവങ്ങള്‍ സൂക്ഷ്മമായി പകര്‍ത്തിയിരിക്കുന്നു.നിലവാരമുള്ള എഡിറ്റിംഗ്,ഒഴുകുന്ന അവസ്ഥ സൃഷ്ടിക്കുന്ന പശ്ചാത്തല സംഗീതം.അവഗണിക്കപ്പെട്ട ഒരു സമൂഹത്തിന്റെ നേര്‍കാഴ്ച്ചകള്‍ എന്നാ വിശേഷണം ഈ ചിത്രത്തിനു അനുയോജ്യമാണ്.
        
                                                           ഫിലിം ഫെസ്റ്റിവലുകള്‍ വിവാദമാകുന്ന കാഴ്ചകള്‍ക്ക് തിരുവനന്തപുരത്തും മാറ്റം വന്നിട്ടില്ല.അത് അവഗണിക്കാം പക്ഷെ ഇത്തരം ചലച്ചിത്ര മേളകളില്‍ പലപ്പോഴും പ്രദര്ശിപ്പിക്കപ്പെടുന്നത് ബുദ്ധി ജീവി മേലങ്കിയണിഞ്ഞ നിലവാരം കുറഞ്ഞ ചിത്രങ്ങലാണെന്നതാണ് സത്യം.അതെ പറ്റി പിന്നീട് പറയാം,പക്ഷെ ബോഡി എന്ന ചിത്രം ഇതില്‍ നിന്ന് വെത്യസ്തമാണ് പ്രേക്ഷകനിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഉന്നത നിലവാരമുള്ള ഒരു സിനിമ എന്ന് നിസ്സംശയം പറയാം.സംവിധായകനൊപ്പം തന്നെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്താന്‍ കഴിഞ്ഞ നടീ നടന്മാരും ഈ വിജയത്തില്‍ പങ്കാളികളാണ്.ഈ ചലച്ചിത്ര മേളയില്‍ ഏറ്റവം കൂടുതല്‍ പ്രേക്ഷകര്‍ കണ്ട ഒരു ചിത്രമാണിത്.പ്രമേയപരമായ പ്രത്യേകതകളെ സര്‍ഗശേഷി കൊണ്ട് വരച്ചു കാട്ടിയ മുസ്തഫ നൂരിക്ക് നന്ദി.
By,
Adarsh P Nair
Elangattil House,
Vallicode PO,
Pathanamthitta,
Kerala.




[Note: Mustafa Nuri
Born in Nicosia, Cyprus in 1973, Mustafa Nuri graduated in communications from Istanbul University and he also has a master's in Turkish culture. He directed numerous commercials, many of which won prizes in the Crystal Apple competition. BODY marks his directorial debut in features.]
Read More

Friday, December 9, 2011

ചങ്ങമ്പുഴ കവിതകള്‍ Changampuzha Kavithakal



ചങ്ങമ്പുഴ കൃഷ്ണപിള്ള :-[1911-1948]
ഒരു തലമുറയുടെ ലഹരിയായിരുന്നു ചങ്ങമ്പുഴ കവിതകള്‍ വിരഹവും പ്രണയത്തിന്റെ ചൂടും ചൂരും ഇടകലര്‍ന്ന ചങ്ങമ്പുഴ കവിതകള്‍ .ആസ്വദിക്കുക പ്രണയത്തിന്റെ അഗ്നിയില്‍ സ്വയമെരിയുക


1] മനസ്വിനി

മഞ്ഞ തെച്ചീപ്പൂങ്കുല പോലെ
മഞ്ജിമ വിടരും പുലർകാലേ,
നിന്നൂലളിതേ, നീയെന്മുന്നിൽ
നിർവൃതി തൻ പൊൻകതിർപോലെ!

ദേവ നികേത ഹിരണ്മയമകുടം
മീവീ ദൂരെ ദ്യുതിവിതറി
പൊന്നിൻ കൊടിമരമുകളിൽ ശബളിത-
സന്നോജ്ജ്വലമൊരു കൊടി പാറി!

നീലാരണ്യ നിചോള നിവേഷ്ടിത-
നിഹാരാർദ്രമഹാദ്രികളിൽ,
കാല്യലസജ്ജല കന്യക കനക-
ക്കതിരുകൾകൊണ്ടൊരു കണിവെയ്ക്കേ
കതിരുതിരുകിലൂമദൃശ്യ ശരീരകൾ.
കാമദ കാനന ദേവതകൾ
കലയുടെ കമ്പികൾ മീട്ടും മട്ടിൽ
കളകളമിളകീ കാടുകളിൽ!
മഞ്ഞല മാഞ്ഞിളവെയ്ലൊളിയിൽ,ദല-
മർമ്മരമൊഴുകീ മരനിരയിൽ

ഈറൻ തുകിലിൽ മറഞ്ഞൊരു പൊന്നല
പാറി മിനുങ്ങിയ തവഗാത്രം.
മിത്ഥ്യാവലയിത സത്യോപമരുചി
തത്തി ലസിച്ചൂ മമ മുന്നിൽ!
ദേവദയാമയ മലയജശകലം
താവിയ നിൻ കുളിർനിടിലത്തിൽ.
കരിവരിവണ്ടിൻ നിരകൾ കണക്കെ-
ക്കാണായ്പ്പരിചൊടു കുറുനിരകൾ!
സത്വഗുണശ്രീ ചെന്താമര മലർ
സസ്മിതമഴകിൽ വിടർത്തിയപോൽ,
ചടുലോൽപല ദളയുഗളം ചൂടി-
ചന്ദ്രിക പെയ്തൂ നിൻവദനം!

ഒറ്റപ്പത്തിയോടായിരമുടലുകൾ
ചുറ്റുപിണഞ്ഞൊരു മണിനാഗം
ചന്ദനലതയിലധോമുഖശയനം
ചന്തമൊടിങ്ങനെ ചെയ്യുമ്പോൾ,
വിലസീ, വിമലേ ചെറിയൊരു പനിനീ-
രലർ ചൂടിയ നിൻ ചികുരഭരം!
ഗാനം പോൽ, ഗുണകാവ്യം പോൽ മമ
മാനസമോർത്തു സഖി നിന്നെ....

തുടുതുടെയൊരു ചെറു കവിത വിടർന്നു
തുഷ്ടിതുടിക്കും മമ ഹൃത്തിൽ!
ചൊകചൊകയൊരു ചെറുകവിത വിടർന്നൂ
ചോരതുളുമ്പിയ മമ ഹൃത്തിൽ!

മലരൊളി തിരളും മധുചന്ദ്രികയിൽ
മഴവിൽക്കൊടിയുടെ മുനമുക്കി,
എഴുതാനുഴറീ കൽപന ദിവ്യമൊ-
രഴകിനെ, എന്നെ മറന്നൂ ഞാൻ!
മധുരസ്വപ്ന ശതാവലി പൂത്തൊരു
മായാലോകത്തെത്തീ ഞാൻ!
അദ്വൈതാമല ഭാവസ്പന്ദിത-
വിദ്യുന്മേഖല പൂകീ ഞാൻ!....

രംഗം മാറി-കാലം പോയീ,
ഭംഗംവന്നൂ ഭാഗ്യത്തിൽ
കൊടിയവസൂരിയിലുഗ്രവിരൂപത
കോമരമാടീ നിന്നുടലിൽ.

കോമളരൂപിണി, ശാലിനി, നീയൊരു
കോലം കെട്ടിയമട്ടായി.
മുകിലൊളിമാഞ്ഞൂ, മുടികൾ കൊഴിഞ്ഞൂ
മുഖമതി വികൃതകലാവൃതമായ്,
പൊന്നൊളി പോയീ കാളിമയായി;
നിന്നുടൽവെറുമൊരു തൊണ്ടായീ.
കാണാൻ കഴിയാ-കണ്ണുകൾ പോയീ;
കാതുകൾ പോയീ കേൾക്കാനും!

നവനീതത്തിനു നാണമണയ്ക്കും
നവതനുലതതൻ മൃദുലതയെ,
കഠിനം!- ചീന്തിയെറിഞ്ഞാരടിമുടി
കടുതലരാകിന വടുനിരകൾ!

ജാതകദോഷം വന്നെന്തിന്നെൻ
ജായാപദവി വരിച്ചൂ നീ?
പലപലരമണികൾ വന്നൂ, വന്നവർ
പണമെന്നോതി-നടുങ്ങീ ഞാൻ.
പലപലകമനികൾ വന്നൂ, വന്നവർ
പദവികൾ വാഴ്ത്തീ- നടുങ്ങീ ഞാൻ
കിന്നരകന്യകപോലെ ചിരിച്ചെൻ-
മുന്നിൽ വിളങ്ങിയ നീ മാത്രം,
എന്നോടരുളി: "യെനിക്കവിടുത്തെ-
പ്പൊന്നോടക്കുഴൽ മതിയല്ലോ!....
നിന്നുടെ പുല്ലാങ്കുഴലിതെനിക്കോരു
പൊന്നോടക്കുഴലാണല്ലോ!. ...."

പുളകമണിഞ്ഞിട്ടുടനടി ഞാനൊരു
പുതുലോകത്തിലെ യുവ നൃപനായ്.
ഇന്നോ ഞാനാ നാടുഭരിക്കും
മന്നവനല്ലോ, മമനാഥേ!
നീയോനിഹതേ, നീയോ?-നിത്യം
നീറുകയാണയി മമ ഹൃദയം.
കണ്ണുകളില്ല, കാതുകളില്ല-
തിണ്ണയിൽ ഞാൻ കാൽ കുത്തുമ്പോൾ,
എങ്ങനെ പക്ഷേ വിരിപ്പൂ ചുണ്ടിൽ
ഭംഗിയിണങ്ങിയ പുഞ്ചിരികൾ?
അന്ധതകൊണ്ടും ഭവനം സേവന-
ബന്ധുരമാക്കും പൊൻതിരികൾ?
അപ്പൊൻതിരികൾ പൊഴിഞ്ഞു വെളിച്ചം;
തപ്പുന്നോ പിന്നിരുളിതിൽ ഞാൻ?...
ദുർവ്വാസനകളിടയ്ക്കിടെയെത്തി-
സർവ്വകരുത്തുമെടുക്കുകിലും,
അടിയറവരുളുകയാണവയെന്നോ-
ടൊടുവിൽ-ശക്തിതരുന്നൂ നീ!
പ്രതിഷേധസ്വര മറിയാതെഴുമ-
പ്രതിമഗുണാർദ്ര മനസ്വിനി നീ
എങ്കിലുമേതോ വിഷമ വിഷാദം
തങ്കുവതില്ലേ നിൻകരളിൽ?
ഭാവവ്യാപക ശക്തി നശിച്ചോ-
രാവദനത്തിൻ ചുളിവുകളിൽ
ചില ചില നിമിഷം പായാറില്ലേ
ചിന്ത വിരട്ടിയ വീർപ്പലകൾ?
നിൻകവി,ളമലേ, നനയുന്നില്ലേ
നീ കുടികൊള്ളും വിജനതയിൽ?
കൊടുകാറ്റലറിപ്പേമഴ പെയ്തിടു-
മിടവപ്പാതി പ്പാതിരയിൽ
ശാരദ രജനിയിലെന്നതുപോൽ, നീ
ശാലിനി, നിദ്രയിലമരുമ്പോൾ.
അകലത്തറിയാത്തലയാഴികൾത-
ന്നകഗുഹകളിൽ നിന്നൊരു നിനദം,
പരുകിപ്പെരുകി വരുമ്പോലെന്തോ
സിരകളെയൊരു വിറയറിയിയ്ക്കേ.
കാട്ടാളൻ കണയെയ്തൊരു പൈങ്കിളി
കാതരമായിപ്പിടയുമ്പോൽ,
പിടയാറില്ലേ നിൻഹതചേതന
പിടികിട്ടാത്തൊരു വേദനയിൽ?....

വർണ്ണം, നിഴലു, വെളിച്ചം, നാദം
വന്നെത്താത്തൊരു തവ ലോകം
അട്ടിയി,ലട്ടിയി,ലിരുളിരുളിൻമേൽ
കട്ടപിടിച്ചൊരു പാതാളം!
ഇല്ലൊരു തൈജസകീടം കൂടിയു-
മെല്ലാ,മിരുളാണിരുൾ മാത്രം!
മമതയിലങ്ങനെ നിന്നരികേ ഞാൻ
മരുവും വേളയി,ലൊരുപക്ഷേ,
നീലനിലാവിലെ വനമേഖലപോൽ
നിഴലുകളാടാമവിടത്തിൽ!
തെല്ലിടമാത്രം-പിന്നീടെല്ലാ-
മല്ലാ,ണെന്തൊരു ഹതഭാഗ്യം!
നിൻ കഥയോർത്തോർത്തെൻ കരളുരുകി-
സ്സങ്കൽപത്തിൽ വിലയിക്കേ,
ഏതോനിർവൃതിയിക്കിളികൂട്ടി
ചേതനയണിവൂ പുളകങ്ങൾ!
വേദന, വേദന, ലഹരിപിടിക്കും
വേദന-ഞാനിതിൽ മുഴുകട്ടേ!
മുഴുകട്ടേ, മമ ജീവനിൽ നിന്നൊരു
മുരളീ മൃദൂരവമൊഴുകട്ടേ.

2] സ്പന്ദിക്കുന്ന അസ്ഥിമാടം

അബ്ദമൊന്നു കഴി,ഞ്ഞിതാ വീണ്ടു-
മസ്സുദിനമതെൻ മുന്നിലെത്തി.
ഇച്ചുരുങ്ങിയ കാലത്തിനുള്ളി-
ലെത്ര കണ്ണീർപുഴകളൊഴുകി!
അത്തലാലലം വീർപ്പിട്ടുവീർപ്പി-
ട്ടെത്ര കാമുകഹൃത്തടം പൊട്ടി!
കാലവാതമടിച്ചെത്രകോടി
ശ്രീലപുഷ്പങ്ങൾ ഞെട്ടറ്റുപോയി!-
പൊട്ടിടാത്തതെന്തെന്നിട്ടുമയ്യോ,
കഷ്ട,മിക്കാച്ചു നീർപ്പോളമാത്രം!

ദു:ഖചിന്തേ, മതി മതി,യേവം
ഞെക്കിടായ്ക നീയെൻമൃദുചിത്തം!
ഇസ്സുദിനത്തിലെങ്കിലുമല്പം
വിശ്രമിക്കാനെനിയ്ക്കുണ്ടു മോഹം.
ആകയാ,ലിന്നകമലിഞ്ഞെന്നി-
ലേകണേ നീയതിനനുവാദം!
സല്ലപിച്ചു കഴിച്ചിടട്ടിന്നാ
നല്ലകാലസ്മൃതികളുമായ് ഞാൻ!....

സുപ്രഭാതമേ, നീയെനിയ്ക്കന്നൊ-
രപ്സരസ്സിനെക്കാണിച്ചുതന്നു.
ഗേഹലക്ഷ്മിയായ് മിന്നുമൊരോമൽ-
സ്നേഹമൂർത്തിയെക്കാണിച്ചുതന്നു.
പ്രാണനുംകൂടിക്കോൾമയിർക്കോള്ളും
പൂനിലാവിനെക്കാണിച്ചുതന്നു.
മന്നിൽ ഞാനതിൻ സർവ്വസ്വമാമെ-
ന്നന്നു കണ്ടപ്പൊഴാരോർത്തിരുന്നു!
കർമ്മബന്ധപ്രഭാവമേ, ഹാ, നിൻ-
നർമ്മലീലകളാരെന്തറിഞ്ഞു!

മായയിൽ ജീവകോടികൾ തമ്മി-
ലീയൊളിച്ചുകളികൾക്കിടയിൽ,
ഭിന്നരൂപപ്രകൃതികൾ കൈക്കൊ-
ണ്ടൊന്നിനൊന്നകന്നങ്ങിങ്ങു പോകാം.
കാലദേശങ്ങൾ, പോരെങ്കി,ലോരോ
വേലികെട്ടി പ്രതിബന്ധമേകാം.
ഉണ്ടൊരു കാന്തശക്തിയെന്നാലും
കണ്ടുമുട്ടുവാൻ ദേഹികൾക്കെന്നാൽ!
എന്നുകൂടിയിട്ടെങ്കിലും,തമ്മി-
ലൊന്നുചേർന്നവ നിർവൃതിക്കൊള്ളും!
മർത്ത്യനീതി വിലക്കിയാൽപ്പോലും
മത്തടിച്ചു കൈകോർത്തു നിന്നാടും!
അബ്ധി,യപ്പോഴെറുമ്പുചാൽമാത്രം!
അദ്രികൂടം ചിതൽപ്പുറ്റുമാത്രം!
ഹാ, വിദൂരധ്രുവയുഗം, മുല്ല-
പ്പൂവിതളിന്റെ വക്കുകൾമാത്രം!

മൃത്തു മൃത്തുമായൊത്തൊരുമിച്ചാൽ
മർത്ത്യനീതിയ്ക്കു സംതൃപ്തിയായി.
ജീവനെന്താട്ടെ, മാംസം കളങ്കം
താവിടാഞ്ഞാൽ സദാചാരമായി.
ഇല്ലിതിൽക്കവിഞ്ഞാവശ്യമായി-
ട്ടില്ലതിനന്യതത്വവിചാരം!
കേണുഴന്നോട്ടെ ജീവൻ വെയിലിൽ
കാണണം മാംസപിണ്ഡം തണലിൽ!....

പഞ്ചത ഞാനടഞ്ഞെന്നിൽനിന്നെൻ-
പഞ്ചഭൂതങ്ങൾ വേർപെടും നാളിൽ,
പൂനിലാവലതല്ലുന്ന രാവിൽ,
പൂവണിക്കുളിർമാമരക്കാവിൽ,
കൊക്കുരുമ്മി, ക്കിളി മരക്കൊമ്പിൽ,
മുട്ടിമുട്ടിയിരിയ്ക്കുമ്പൊ,ഴേവം,
രാക്കിളിക,ളന്നെന്നസ്ഥിമാടം
നോക്കി, വീർപ്പിട്ടു വീർപ്പിട്ടു പാടും:-

"താരകളേ, കാൺമിതോ നിങ്ങൾ
താഴെയുള്ളോരീ പ്രേതകുടീരം?
ഹന്ത, യിന്നതിൻ ചിത്തരഹസ്യ-
മെന്തറിഞ്ഞു, ഹാ, ദൂരസ്ഥർ നിങ്ങൾ?
പാലപൂത്ത പരിമളമെത്തി-
പ്പാതിരയെപ്പുണർന്നൊഴുകുമ്പോൾ;
മഞ്ഞണിഞ്ഞു, മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ,
മന്ദമന്ദം പൊടിപ്പതായ്ക്കേൽക്കാം
സ്പന്ദങ്ങളിക്കല്ലറയ്ക്കുള്ളിൽ!
പാട്ടുനിർത്തി, ച്ചിറകുമൊതുക്കി-
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങൾ.
അത്തുടിപ്പുകളൊന്നിച്ചുചേർന്നി-
ട്ടിത്തരമൊരു പല്ലവിയാകും:

'മണ്ണടിഞ്ഞു ഞാ, നെങ്കിലുമിന്നും
എന്നണുക്കളി, ലേവ, മോരോന്നും,
ത്വൽപ്രണയസ്മൃതികളുലാവി
സ്വപ്നനൃത്തങ്ങളാടുന്നു, ദേവി!....'

താദൃശോത്സവമുണ്ടോ, കഥിപ്പിൻ
താരകളേ, നിങ്ങൾതൻ നാട്ടിൽ? .

3] ഹേമ

വനികാംഗനയാൾതൻ മന്ദഹാസാങ്കുരങ്ങൾ
തനിയേ കവർന്നവൾ കുമ്പിളിൽ നിറയ്ക്കുന്നു.
അയൽ വീട്ടിലെ സഖിയെത്തിടാൻ നേരം വൈകു-
ന്നതിലുണ്ടവൾക്കൽപം താപവുമുൽക്കണ്ഠയും.
കണ്ഠനാളത്തെത്തിരിച്ചവളെ പ്രതീക്ഷിച്ചു
കണ്മണി കൂടെക്കൂടെക്കണ്ണയയ്ക്കുന്നു; നോക്കൂ!
തഴുകീ തരുണാർക്കൻ തങ്കരശ്മിയാ,ലെന്നാൽ
മുഴുവൻ മാഞ്ഞിട്ടില്ല മൂടൽമഞ്ഞെല്ലാടവും.
തണലും വെയിലുമില്ലെങ്ങുമേ;- സുഖംതരും
തണവുള്ളൊരുകാറ്റു വീശുന്നുണ്ടിടയ്ക്കിടെ ,
ലജ്ജയിൽമടിച്ചാദ്യമായിത്തൻ നാഥൻ വാഴും
മച്ചിലേയ്ക്കൊരു മുഗ്ദ്ധപോയിടുന്നതുപോലെ.
തോളത്തുനിന്നപ്പപ്പോളിഴിയും നീരാളപ്പൂ-
ഞ്ചേലത്തുമ്പിളംകരവല്ലിയാലൊതുക്കിയും;
മഞ്ജുളമണിനൂപുരാരവം വീശുംപടി
കഞ്ജകോമളമായ കാലിണചലിപ്പിച്ചും;
സമ്പന്നവസന്തത്തിൻനൃത്തമണ്ഡപമായ
ചെമ്പനീരലർക്കാവിൽ വാഴുന്നു വിലാസിനി.
ആർത്തിയാർന്നാറ്റിലേയ്ക്കു പോകുവാനായ് തൻകൂട്ടു
കാത്തുനിന്നീടുമൊരു മാൻകിടാവിനെപ്പോലെ.
നീലക്കാറൊളിച്ചുരുള്ളകം മേലേ ചിന്നി
ലോലഫാലകംസ്വേദാങ്കുരത്താൽ പേർത്തും മിന്നി.
അവൾതൻ കരാംഗുലി സ്പർശനസൌഭാഗ്യത്താ-
ലതിധന്യരായ്ത്തീരും കുസുമങ്ങളെ നോക്കി;
മെത്തിടുമസൂയയാൽ യുവത്വം തുളുമ്പീടു-
മെത്രയോ ഹൃദയങ്ങൾ തുടിച്ചിട്ടുണ്ടാകില്ല!
ഉഷസ്സും ലജ്ജിച്ചിട്ടു,ണ്ടോമലിൻ കണ്ണഞ്ചിക്കും
സുഷമാമുകുരത്തിൽ തന്മുഖം നിഴലിക്കെ!
മഞ്ഞുതുള്ളികളേറ്റു കുളുർത്തപനീർപ്പൂവിൻ
മഞ്ജിമ സവിശേഷമുടലാർന്നതുപോലെ;
രമ്യമാം മധുവിധുകാലത്തെ സ്വപ്നം പോലെ-
യമ്മലർത്തോപ്പിലിതാ ലാലസിക്കുന്നു ഹേമ!!
അരികത്തൊരു കൊച്ചുപൂഞ്ചോല പാടിപ്പാടി
നുരയാൽ ചിരിച്ചുകൊണ്ടൊഴുകിപ്പോയിടുന്നു;
സൽപ്രേമസമ്പന്നയാമൊരു പെൺകൊടിയുടെ
സുപ്രഭാമയമായ ജീവിതത്തിനെപ്പോലെ!
അതിന്റെ തടത്തിങ്കലേയ്ക്കതാ വന്നെത്തുന്നു
മതിമോഹനാകാരരാം രണ്ടു യുവാക്കന്മാർ.
ഒരുവനുടൻ നിത്യമുണ്ടായീടുമ്പോ,ലന്നു-
മൊരു തൂമിന്നൽപ്പിണർ പായുകയാ,യുൾത്താരിൽ!
ഹേമ പൂ പറിക്കുവാനെത്തിടും സമയമി-
താണെന്നു നന്നായവനറിയാം പണ്ടേതന്നെ.
അവളെ ഭൂവല്ലിയാൽ ചൂണ്ടിക്കാണിച്ചു മന്ദ-
മവനോതുന്നു, തന്റെ വിശ്വസ്തസുഹൃത്തോടായ്:-
"എന്നെന്നുമെനിക്കൊരു പുളകാങ്കുരം നൽകാ-
നെന്നാശാലതികതൻ വസന്തമതാ നിൽപൂ!!.


4] തുഷാരഗീതി

സ്വാഗതം സവിതാവേ, നിർമ്മലാത്മാവേ, സ്വാമിൻ,
ഭാഗധേയത്താലെനിക്കങ്ങയെക്കാണാറായി!
ധന്യനാമവിടുത്തെക്കാരുണ്യാതിരേകത്താ-
ലെന്നാത്മാവൊരു കൊച്ചുതേജോമണ്ഡലമിപ്പോൾ,
ഞാനൊരുമഞ്ഞുതുള്ളി- തെറ്റിപ്പോയ് ക്ഷണികത
നാനാത്വങ്ങളിലൊരു നീർപ്പോളയെക്കാൾ തുച്ഛം.
ഭൂമിക്കും നാകത്തിനുമൊന്നുപോലൊരു രത്ന-
സീമയായ് നിലകൊള്ളും ചക്രവാളത്തെപ്പോലെ,
നിത്യമല്ലാത്തോരെന്നിലെന്തിനാണവിടുത്തെ
നിസ്തുലപ്രഭാപൂരം ചൊരിഞ്ഞു പാഴാക്കുന്നു?
ഇത്തേജോഭരം തെല്ലും താങ്ങുവാൻ കെൽപില്ലല്ലോ
സത്വരം, സ്വാമിൻ, രാഗമൂക ഞാൻ മൂർച്ഛിച്ചാലോ?
ഒരുകാലത്തും തല പൊക്കിടാത്തിപ്പുൽക്കൊടി-
ക്കൊരുഭാരവുംകൂടിയേറ്റിയെൻജനിയാൽ ഞാൻ!
കമ്മർസാക്ഷിയാം ഭവാനെന്നോടു നിശ്ശബ്ദമായ്
നർമ്മസല്ലാപം ചെയ്വതാരുമിന്നറിയേണ്ടാ,
ഈ നിഗൂഢമാം ദിവ്യപ്രേമമൊന്നല്ലി,തമോ-
ലീനമായൊരെൻജന്മം വെളിച്ചമാക്കിത്തീർത്തു?
അകളങ്കാത്മാവാകുമങ്ങയോടെനിക്കൊട്ടും
പ്രകടിപ്പിക്കാനില്ല ശക്തി, യെൻ കൃതഞ്ജത.
നിസ്തുലരാഗത്താലെൻ ഹൃദയം വികസിക്കെ
നിർജ്ജീവ വസ്തുക്കൾക്കും സൌന്ദര്യമായ് ഞാൻപോലും.
അവസാനിച്ചീടാത്ത പുളകാങ്കുരത്തിനാ-
ലവനീദേവി നിത്യമൂകയായ് നിലകൊൾകെ,
പരിപാവനയാമജ്ജനനി കാൺകെക്കാൺകെ-
പ്പരിപൂർണ്ണതയിങ്കൽ ചെന്നു ഞാൻ ലയിക്കാവൂ!
പക്ഷികൾ മനോജ്ഞമാം പഞ്ചമഗാനങ്ങളാൽ,
വൃക്ഷങ്ങൾ മധുരമാം മർമ്മരാരവത്തിനാൽ,
ലതകൾ നൃത്തത്തിനാൽ, പുഷ്പങ്ങൾ സുഗന്ധത്താൽ,
സതതം ചിത്തം തുടിച്ചെന്നെന്നുമാനന്ദിക്കും.
നിസ്സാരമാകും, ക്ഷണം മാഞ്ഞുപോമൊരു വെറും
നിശ്ശബ്ദ മന്ദസ്മിതം മാത്രമാണെന്നാനന്ദം.
ആയതിൻ പരിധിയാണെന്നുടെ പരിപൂർത്തി;
മായണമതിങ്കൽ ഞാനെത്തിയാലപ്പോൾത്തന്നെ!
അലഘുപ്രഭയോലുംതവ ദിവ്യാംശുവൊന്നി-
ലലിഞ്ഞുചേർന്നീടുവാൻ വെമ്പലായി മേ, ദേവ!
മായുന്നതെന്തിനായ് ഞാൻ?- തന്മൂലം ഭവദ്രശ്മി
മാമകാഭയാലൽപം മിന്നിക്കാനായാലായി!
രാഗചുംബിയാം തുച്ഛജീവിതം മദീയം ഹാ!
ത്യാഗത്തിലെത്തിപ്പൂ ഞാൻ!- വിരമിക്കട്ടെ, നാഥ!

5] സൌന്ദര്യലഹരി

പച്ചിലച്ചാർത്തിൻ പഴുതിങ്കലൂടതാ കാൺമൂ
പശ്ചിമാംബരത്തിലെപ്പനിനീർപ്പൂന്തോട്ടങ്ങൾ.
ഇത്തരം സൌന്ദര്യം ഞാൻ നുകരാൻ തുടങ്ങിയി-
ട്ടെത്ര കാലമാ,യെന്നാലിനിയും തീർന്നില്ലല്ലോ!
ഓരോരോ ദിവസവുമത്യനർഗ്ഘമായീടും
ചാരുതയൊന്നീ ലോകഗാളത്തെപ്പുതുക്കുന്നു.
അല്ലെങ്കിൽ, പ്രാപഞ്ചികജീവിതത്തിനെ, നമ്മ-
ളെല്ലാരുമിതിൻമുൻപേ വെറുത്തുകഴിഞ്ഞേനെ!
പൂർവ്വദിങ്ങ്മുഖത്തിങ്കൽ സിന്ദൂരപൂരംപൂശി-
പ്പൂവിനെച്ചിരിപ്പിച്ചുവന്നെത്തും പുലരിയും;
മുല്ലമൊട്ടുകൾവാരി വാനിങ്കൽ വിതറിക്കൊ-
ണ്ടുല്ലാസഭരിതയായണയുംസന്ധ്യാ ശ്രീയും;
വാനിലുല്ലസിച്ചിടും വാര്മതിയൊഴുക്കുന്ന
പൂനിലാവിങ്കൽ കുളിച്ചെത്തിടും രജനിയും;-
എന്തിനിപ്രകൃതിയിൽ സൌന്ദര്യമയമായു-
ള്ളെന്തും,ഹാ ജീവിതത്തെ മധുരിപ്പിച്ചീടുന്നു!
കുളിർത്തമണിത്തെന്നൽ സൌരഭോന്മദം പൂണ്ടു
തളിർത്ത തരുക്കളെത്തഴുകിത്തളരവെ;
അന്തരംഗാന്തരത്തിലംബരാന്തത്തെയേന്തി-
ത്തന്തിരകളാൽ താളംപിടിച്ചു പാടിപ്പാടി
പാറക്കെട്ടുകൾതോറും പളുങ്കുമണി ചിന്നി-
യാരണ്യപ്പൂഞ്ചോലകളാമന്ദമൊഴുകവെ;
മരന്ദം തുളുമ്പുന്ന മലരിൽ ചുറ്റും കൂടി
മുരളും തേനീച്ചകൾ പറന്നു കളിക്കവെ;
വല്ലികാനടികൾ നൽപല്ലവാകുലമായ
ചില്ലകൈയുകളാട്ടി നർത്തനം ചെയ്തീടവെ;
അറിയാതവരോടുകൂടി നമ്മളു,മേതോ
പരമാനന്ദപ്രവാഹത്തിങ്കൽ മുഴുകുന്നു.
ഈ വിധം മനോഹരവസ്തുക്കളെല്ലാം നമ്മെ-
"ജ്ജീവിക്കു, ജീവിക്കു," കെന്നുൽബോധിപ്പിപ്പൂ നിത്യം.
"നുകരു,നുകരു,മത്സൌന്ദര്യം!"-നമ്മോടിളം-
മുകുളം വികസിച്ചു നെടുവീർപ്പിട്ടോതുന്നു.
"മുറുകെ മുകർന്നീടുകോമനേ, പിന്നെപ്പിന്നെ
മറവിക്കകത്തേയ്ക്കു വീണടിയേണ്ടൊരെന്നെ!"
പാടലദലാധരം പേർത്തുമുച്ചലിക്കെ,ച്ചെ-
റ്റാടലാർന്നളിയോടു പനിനീർപ്പൂവർത്ഥിപ്പൂ.
ജീവിതലഘുകാവ്യത്തിൻ പകർപ്പവകാശം
കേവലം മരണത്തിനുള്ളതാണെങ്കിലാട്ടെ;
നിത്യസുന്ദരമാകും, സ്നേഹഗീതിയാലതു
നിസ്തുലമാക്കിത്തീർക്കാനാവുകി, ലതേ കാമ്യം!
സായാഹ്നരാഗംപോലെ സർവ്വവും തേയാം, മായാം
പോയാലോ പോയി;-പിന്നെയൊന്നു, മില്ലെല്ലാം ശൂന്യം!
ഇന്നുനാമുള്ളോ,രില്ലാത്തവരായ്ത്തീർന്നിടേണം
പിന്നാലെവരുന്നോർക്കൊരന്ധാന്വേഷണത്തിനായ്.
ഇന്നലെ,ത്തേങ്ങിത്തേങ്ങിയെന്തിനോകരഞ്ഞു ഞാ-
നിന്നിനിച്ചിരിക്കട്ടെ;- നാളെഞാനൊഴിഞ്ഞേയ്ക്കാം!
പുതുമേ, വീണ്ടും വീണ്ടും പുൽകുക ലോകത്തെ നീ
'മതി!'- യെന്നവളെക്കൊണ്ടോതിക്കാതൊരിക്കലും!

Read More

Wednesday, December 7, 2011

യാത്ര-കവിത[Poem]Yothish Aranmula

എന്നുമെന്‍ യാത്രകളിലെല്ലാം 
മനസ്സിന്‍  പുസ്തകതാളില്‍ 
കുറിച്ചിട്ട പ്രണയം -
തിരയുന്നു......... 
ഓരോ യാത്രയും  
പ്രണയത്തിലേക്കുള്ള പിന്‍വിളികള്‍.....
ഹൃദയത്തിന്‍ -
അകത്താളുകളില്‍ സൂക്ഷിച്ച
മയില്‍ പീലിതണ്ടുകളിലൂടെ ......
എവിടെയോ  മറന്നു വച്ച -
ഓര്‍മകളുടെ മുത്തുകളിലൂടെയും
വളപ്പൊട്ടുകളിലൂടെയും..,
ഒടുവില്‍-
നഷട്ടപ്പെട്ടു പോയ
ബാല്യ കാലത്തിന്‍റെ
ചിതലരിച്ച ഓര്‍മകളില്‍............
നിറ കണ്ണുകളോടെ-
യാത്ര പറഞ്ഞകന്ന -
കളിക്കൂട്ടുകാരിയുടെ നൊമ്പരങ്ങളില്‍
അലിഞ്ഞില്ലാതാകുന്ന യാത്ര .........
By, യോതിഷ് ആറന്മുള 

Read More

Thursday, December 1, 2011

നാം വഞ്ചിക്കപ്പെടരുത് Truth Behind save Mullapperiyar campaign



കേരളം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ,നിങ്ങളില്‍ പലര്‍ക്കും ഈ ചിന്തകളോട് യോജിക്കാന്‍ കഴിയില്ല എന്നറിയാം,പക്ഷെ സത്യം സത്യമല്ലാതാകുന്നില്ല.

മുല്ലപ്പെരിയാര്‍ ഡാം തീര്‍ത്തും അപകടാവസ്ഥയിലാണ്,ലോകം കണ്ട ഏറ്റവും വലിയ ദുരന്തത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ് ഈ കാര്യങ്ങളിലൊന്നും യാതൊരു സംശയവുമില്ല,പക്ഷേ ചില കാര്യങ്ങള്‍ നാം മനസിലാക്കേണ്ടിയിരിക്കുന്നു.മുല്ലപ്പെരിയാര്‍ അപകടാവസ്ഥയിലായത് ഒരു ദിവസം കൊണ്ടല്ല,കഴിഞ്ഞ അറുപതു വര്‍ഷമായി അത് ആരും ശ്രദ്ധിച്ചില്ല എന്നെ ഉള്ളു,ഈ ഡാം ഇന്നല്ലെങ്കില്‍ നാളെ തകരുമെന്നത് ഉറപ്പാണ്,പക്ഷേ പുതിയൊരു ഡാം പണിയുക എന്നതാണോ നാം നേടേണ്ട ആദ്യ ലക്‌ഷ്യം,അല്ലെന്നു തന്നെ പറയാം,പിന്നെ ഈ നടക്കുന്ന സമരങ്ങള്‍ ഒക്കെ എന്തിനു വേണ്ടി?

മാറുന്ന സമര മുഖങ്ങള്‍ 


1]കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വരാന്‍ പോകുന്ന അപകടത്തെ മുന്‍ കൂട്ടി കണ്ട ചിലര്‍ തങ്ങളുടെ എരിയുന്ന മനസിന്റെ ഭീതിയെ ജ്വലിപ്പിച്ച്ചു നടത്തിയ സ്വാഭാവിക പ്രതികരണങ്ങളായിരുന്നു  മുല്ലപ്പെരിയാര്‍ സമര ചരിത്രത്തിലെ  ആദ്യ അദ്ധ്യായങ്ങള്‍.

2]അതിനു ശേഷം അഭ്യസ്ത വിദ്യരായ ചില ആധുനിക മലയാളി ബ്ലോഗ്ഗെര്മാര്‍ റീ ബില്‍ഡ് മുല്ലപ്പെരിയാര്‍ ഡാം എന്ന പേരില്‍ നടത്തിയ കാംപയിനുകളിലൂടെ ഈ സമരം വേറിട്ടൊരു പാത സ്വീകരിച്ചു.

3]അതിനു ശേഷം സാധാരണക്കാരായ ഏതൊരാള്‍ക്കും പ്രാപ്യമായി തീര്‍ന്ന ഓണ്‍ലൈന്‍ കൂട്ടായ്മകളിലൂടെ ഈ സമരം ജനകീയമായി.

4]ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ തീക്കാറ്റ് പോലെ പടര്‍ന്നു പിടിച്ചു ഈ സമരം ഏറ്റെടുക്കാതെ നമ്മുടെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ മറ്റു വഴികള്‍ ഇല്ലായിരുന്നു.അതിനു മുന്‍പും മീഡിയ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നുവെങ്കിലും കൃത്യമായ രീതിയിലുള്ള ഫോളോ അപുകള്‍ ഇതിനു ശേഷമാണ് ഉണ്ടായത്

5]ഈ വിഷയം മാധ്യമ ശ്രദ്ധ നേടി കഴിഞ്ഞ ശേഷമാണ് അവസാന ഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ടികള്‍ ഇതില്‍ ഇടപെടുന്നത്,അതായത് ഈ സമര ചരിത്രത്തിലെ ആവസാന കണ്ണികളാണ് രാഷ്ട്രീയ പാര്‍ടികള്‍
[എന്തൊരു വിരോധാഭാസം രാഷ്ട്രീയ പാര്‍ടികള്‍ തുടക്കം കുറിക്കേണ്ട ഈ സമരം മറ്റു വഴികളില്ലാതെ അവസാനം ഏറ്റെടുക്കേണ്ടി വരികയാണ്]

6]ഇനിയാണ് ഈ സമര ചരിത്രത്തിലെ ആവസാന അദ്ധ്യായത്തിലേക്ക് കടക്കുന്നത്.ജനകീയ സമരങ്ങളെ ഹൈ ജാക്ക് ചെയ്യാനുള്ള അവരുടെ ശേഷി ഒരിക്കല്‍ കൂടി തെളിയിച്ചു കൊണ്ട് ഈ സമരം അവരുടെതാക്കി മാറ്റിയിരിക്കുന്നു

അതൊന്നും നമ്മെ നേരിട്ട് ബാധിക്കുന്നില്ല കാരണം നമ്മുടെ പരമമായ ലക്‌ഷ്യം ജനങ്ങളുടെ സുരക്ഷയാണ്,എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്താണ്?അത് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഈ ലേഖനം


മുല്ലപ്പെരിയാര്‍ പ്രശ്നം തകര്‍ന്ന അണക്കെട്ട് പോലെ താറുമാറാകുന്നു 

"എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കും"ആദ്യ വെടി പൊട്ടിച്ചത് പ്രതിപക്ഷ നേതാവാണ്‌,അല്ലെങ്കിലും അത് അങ്ങനെ ആയിരിക്കണമല്ലോ നമോവാകം,"പുതിയ അണക്കെട്ടെന്ന കേരളത്തിന്‍റെ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കും" ആരാ പറയുന്നത് നമ്മുടെ മുഖ്യമന്ത്രി അങ്ങേക്ക് വന്ദനം,പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും,പറയുന്നത് മറ്റാരുമല്ല ഉന്നതനായ ഒരു കേന്ദ്ര മന്ത്രിയാണ്,ആദര്‍ശ ധീരാ അങ്ങേക്കും വന്ദനം.ഇനി എ തൊട്ടു ഇസഡ് വരെയുള്ള കേരള കൊണ്ഗ്രസുകാരുടെ ഊഴമാണ് എന്താണെന്നും ഏതാണെന്നും നോക്കാതെ അവരും വിഷയത്തില്‍ ഇടപെട്ടു നിരാഹാരം തൊട്ടു അടി തട വരെയായി.കുറ്റം പറയരുത് ബിജെപിയും മോശമാക്കിയില്ല,ഹര്‍ത്താലും മറ്റു കലാ പരിപാടികളും.ജയലളിതയുടെ പത്ത് മുപ്പതു കോലം എല്ലാവരും കൂടി കത്തിച്ചു,പെട്രോള്‍ വില കൂടിയത് കൊണ്ടാണോ എന്നറിയില്ല ചിലയിടങ്ങളില്‍ കോലം കത്ത്തിക്കലിനു ഉപയോഗിച്ചത് മന്ണണ്ണ ആണെന്നറിയുന്നു.

ഇതിനിടക്ക്‌ ആര്‍ക്കും മനസിലാകാത്ത ചില മുദ്രാ വാക്യങ്ങളും കേട്ടു അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല.നമ്മുടെ അഞ്ചാറു കേന്ദ്ര മന്ത്രിമാര്‍ ഏപ്പം തോപ്പം നിന്ന് പറഞ്ഞിട്ടും കമാ ന്നൊരു അക്ഷരം മിണ്ടാതിരുന്ന പ്രധാന മന്ത്രി പുരൈട്ചി തലൈവിയും കലൈഞ്ഞരും ചെറുതായൊന്നു മസില് പിടിച്ചപ്പോള്‍ ഈ വിഷയത്തിലേക്ക് കടന്നു വന്നിരിക്കുകയാണ് ,അതാണ്‌ കഴിവ്.തമ്മില്‍ കണ്ടാല്‍ കൊലവേരി പൂണ്ടു നടക്കുന്ന ഇവര്‍ തമിഴ് നാട്ടുകാരന്റെ  ഒരു പ്രശ്നം ഒരു പൊതു പ്രശ്നം വരുമ്പോള്‍ ഒറ്റകെട്ടാണ്.

            സത്യത്തില്‍ നമുക്ക് പിഴച്ച്ചെതെവിടെയാണ്,ഒരു പ്രധാന വിഷയം മീഡിയ ആഘോഷിക്കുമ്പോള്‍ അതില്‍ നിന്നും നമുക്കെന്തെങ്കിലും പ്രയോജനം ലഭിക്കുമോ എന്ന് ചികഞ്ഞു നോക്കുന്ന അവസ്ഥയില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം,കുറച്ചു നാള്‍ മുന്പ് സന്തോഷ്‌ പണ്ടിറ്റെന്ന പ്രതിഭാസം കടന്നു വന്നപ്പോള്‍ നാം അത് ആഘോഷിച്ചു,അയാളെ അനുകൂലിച്ച്ചും വിമര്‍ശിച്ചും ഇടുന്ന ഒരു അപ് ഡേറ്റ് കള്‍ക്കും അയാളുടെ പ്രശസ്തിയുടെ ഒരു പങ്കു പാട്ടാല്‍ ഉണ്ടായിരുന്നു, അതിനു മുന്‍പ് സൌമ്യ എന്ന പെണ്‍കുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോഴും പ്രതിഷേധിക്കാനെന്ന പേരില്‍ നാം കാണിച്ചു കൂട്ടിയതും ഇതൊക്കെ തന്നെ,സത്യത്തില്‍ പല വിഷയങ്ങളും പലര്‍ക്കും ഒരു പബ്ലിസിടി സ്ടന്റ്റ് ആണ്,സന്തോഷ്‌ പണ്ടിടിനെ വിളിച്ചു ഇന്റെര്‍വ്യൂ എടുക്കുന്നവരും സൗമ്യയുടെ മരണം സെന്‍സേഷനായി അവതരിപ്പിച്ചു സാമൂഹിക പ്രതിബദ്ധത എന്ന പേരില്‍ മുതലെടുപ്പ് നടത്തി ടി ആര്‍പി രടിംഗ് കൂട്ടിയ മീഡിയ പ്രവര്‍ത്തകരും ഇത് തന്നെയാണ് ചെയ്യുന്നത്,അന്ന ഹസാരെയുടെ സമരം ഈ ഗണത്തില്‍ പെടുത്താവുന്ന ഒരു ക്ലാസികള്‍ ഉദാഹരണമാണ്,അത് പോലെയാണ് ഈ വിഷയവും നാം കൈകാര്യം ചെയ്യുന്നത്,സത്യത്തില്‍ ഈ വിഷയം പരിഹരിക്കപ്പെടണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന എത്ര പേരുണ്ട് നമുക്കിടയില്‍,രാഷ്ട്രീയക്കാരുടെ കാര്യം പോട്ടെന്നു വെയ്ക്കാം സാധാരണക്കാരായ നമ്മളോ?ഇവിടെ പരിഹാരത്തെ പറ്റി ചിന്തിക്കാതെ ഉടനടി പരിഹാരം കാണാന്‍ സാധിക്കാത്ത ചില വിഷയങ്ങളാണ് നമ്മള്‍ ഉയര്‍ത്തുന്നത് എന്താണ് കാരണം,പുതിയതൊന്നു കിട്ടുന്നത് വരെ നമുക്ക് ആഘോഷിക്കാന്‍ എന്തെങ്കിലും വേണം എന്തിനേറെ,ഈ വിഷയത്തെ കുറിച്ച് പറഞ്ഞു വരുന്ന ഈ പോസ്റ്റു പോലും അത്തരത്തില്‍ ഒരു ചിന്തയില്‍ നിന്നുണ്ടായതല്ലേ എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ആണെന്ന് സമ്മതിക്കേണ്ടി വരും,കാരണം പലപ്പോഴും നമ്മുടെ മനസ് അത്രമേല്‍ അധപതിച്ചു പോകുന്നു.

പ്രത്യാശയുടെ കിരണങ്ങള്‍


എന്നാല്‍ എല്ലായ്പ്പോഴും അങ്ങനെ തന്നെ ആകണമെന്ന് നിര്‍ബന്ധമില്ല,ഈ വിഷയത്തില്‍ തന്നെ നമുക്കത് കാണാം പല ഓണ്‍ലൈന്‍ കൂട്ടായ്മകളും ഈ വിഷയത്തില്‍ സ്വാഗതാര്‍ഹമായ നിലപാടുകള്‍ എടുക്കുന്നുണ്ട്.സേവ് മുല്ലപ്പെരിയാര്‍ എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ പോലെ ഈ വിഷയത്തിന്റെ ഏതാണ്ട് എല്ലാ തലങ്ങളും ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പുകളും ഉണ്ട്,ഇത്തരം വിഷയാങ്ങള്‍ മലയാളിയുടെ മനസ്സില്‍ തീക്കാറ്റ് പോലെ പടര്ത്തുന്നതില്‍ ഇത്തരം കൂട്ടായ്മകള്‍ ശ്രദ്ധേയമായ പങ്കു വഹിക്കുന്നു.അത് നാം ബാന്‍ എന്ടോ സള്‍ഫാന്‍ കാംപൈനില്‍ കണ്ടതാണ്,ഐത്തരം കൂട്ടായ്മകള്‍ക്ക് കൃത്യമായ ഒരു ദിശാ ബോധം നല്‍കുകയാണ് നാം ചെയ്യേണ്ടത്.അത് പോലെ തന്നെ രാഷ്ട്രീയ പാര്‍ടികളും ചിലപ്പോഴൊക്കെ നല്ല തീരുമാനങ്ങള്‍ എടുക്കാറുണ്ട്,നമ്മുടെ നേതാക്കളായിരുന്ന ശ്രീ പ്രേമചന്ദ്രന്‍, പി ജെ ജോസഫ്‌ തുടങ്ങിയവര്‍ മികച്ച നിലപാടുകള്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിട്ടുണ്ട്,അതി വൈകാരികത പ്രകടമായെങ്കിലും പി ജെ ജോസഫ്‌ പറഞ്ഞ ഒരു നിര്‍ദേശമാണ് കനാല്‍ വെട്ടി മുല്ലപ്പെരിയാറിലെ ജല നിരപ്പ് താഴ്ത്താന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം എന്നത് ,എന്ത് ലക്ഷ്യത്തിന്റെ പുറത്ത്താനെങ്കിലും യുവമോര്‍ച്ച പോലെയുള്ള സംഘടനകള്‍ കനാല്‍ നിര്‍മ്മാണം ഉടന്‍ നടത്തുമെന്ന് പറഞ്ഞത് ഒരു പരിധി വരെ ഈ ഭീഷണി തല്‍ക്കാലം നിയന്ത്രിക്കാന്‍ സഹായിക്കും,അത് പോലെ തന്നെ ഡി വൈ എഫ് ഐ അടക്കമുള്ള സംഘടനകള്‍ക്കും ഈ വിഷയത്തില്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്,

ദുരന്തത്തിന്‍റെ കണക്കെടുപ്പ്

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ സംഭവിച്ചേക്കാവുന്ന ദുരന്തത്തിന്‍റെ ഇപ്പോള്‍ നടക്കുന്ന കണക്കെടുപ്പ് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും,ഈ ദുരന്തത്തില്‍ മരിചെക്കാവുന്ന ആളുകളുടെ അംഗ സംഖ്യയാണ് .ആദ്യ ഘട്ടത്തില്‍ ഇടുക്ക് ഡാം കൂടി തകര്‍ന്നാല്‍ പത്ത് ലക്ഷത്തോളം പേര്‍ മരിക്കുമെന്നായിരുന്നു വിലയിരുത്തല്‍ എന്നാല്‍ ഇപ്പോള്‍ അത് നാല്‍പ്പതു ലക്ഷമായി ഉയര്‍ന്നിരിക്കുന്നു ,സത്യത്തില്‍ ഇത്തരം കണക്കുകള്‍ തമിഴ് നാട് ഒരു ആയുധമായി എടുത്താല്‍ അത്ഭുതപ്പെടരുത്.നാം ചിന്തിക്കേണ്ടത് വേറൊരു തലത്തിലാണ്,മരണം ഒരാളുടെ ആണെങ്കിലും അത് സമൂഹ മനസാക്ഷിക്ക് ഒരു വേദന സമ്മാനിക്കും.അതുപോലെ തന്നെ 30 ലക്ഷം ആളുകള്‍ മരിക്കുമോ ഹൈക്കോടതിയുടെ മൂന്നാം നില മുങ്ങുമോ എന്നോന്നുമുള്ള വിവാദങ്ങള്‍ നിര്‍ത്താം . ഒരു ലക്ഷം പേര്‍ മരിച്ചാലും അത് കേരളത്തിനെന്നല്ല ലോകത്തിനു തന്നെ താങ്ങാന്‍ പറ്റാത്ത ഒരു ദുരന്തം ആയിരിക്കും. ഒരു ദുരന്തം അത് ചെറുതായാലും വലുതായാലും ഒഴിവാക്കാനുള്ള വഴികള്‍ ആലോചിക്കാം
Read More

Friday, November 18, 2011

കവിതയ്ക്ക് ഭാരമേറുന്നതും കാണാതെ പോകുന്നതും [Poem] Jamshid Eramangalam

സ്വിച്ചമര്ത്തിയാല്‍
പാളത്തില്‍ നിന്ന്
ചിതറിത്തെറിച്ച മാംസക്കഷണങ്ങളിലേക്കും,
തളം കെട്ടിയ രക്തത്തില്‍
തുറിച്ചു നില്‍ക്കുന്ന കണ്ണുകളിലേക്കും
പരന്നിറങ്ങുന്ന വെളിച്ചം.

ഇല്ലെങ്കില്‍
നിശബ്ദതയിലേക്ക്‌
തുളഞ്ഞു കയറുന്ന മൂളലുകളും
ഓരിയിടലുകളും അടയിരിക്കുന്ന ഭീതിതമായ ഇരുട്ട്.

അതുകൊണ്ടല്ലേ
ശവത്തിനു കാവലിരിക്കുന്ന
പോലീസുകാരന്‍റെ
കയ്യിലെ
ടോര്‍ച്ചിന്
രാവേറുന്തോറും ഭാരമേറി വരുന്നത്.

അരികിലൊരു
പൂ വിരിയുന്നത്
അത്
കാണാതെ പോകുന്നത്.
===============================
 
Jamshid T

Thaithottathil (h)

Eramangalam PO

Balussery

Phone: 9961437080
Read More